റെസ്റ്റോറന്റുകൾ തോൽക്കുന്നിടം; ബെംഗളൂരുവിലെ വീടുകളിൽ ഒളിച്ചിരിക്കുന്ന ആ ‘രുചിരഹസ്യങ്ങൾ’

ബെംഗളൂരു: റെസ്റ്റോറന്റുകൾക്ക് ഒരിയ്ക്കലും തൃപ്തിപ്പെടുത്താൻ കഴിയാത്ത തരം ചില വിശപ്പുകളുണ്ട്. വിളമ്പുന്ന ഭക്ഷണത്തിന് രുചിയില്ലാത്തതുകൊണ്ടല്ല ഇത്, മറിച്ച് ചില ഭക്ഷണാനുഭവങ്ങൾ പ്ലേറ്റിലെ രുചികൾക്കും അപ്പുറം മറ്റെന്തൊക്കെയോ സമ്മാനിക്കുന്നത് കൊണ്ടാണ്. ഒരു വിഭവത്തിന് പിന്നിലെ കഥകൾ, മറ്റൊരാളുടെ വീട്ടിലേക്ക് ലഭിക്കുന്ന ഊഷ്മളമായ സ്വീകരണം, ഒരു സായാഹ്നം കൊണ്ട് അപരിചിതരിൽ നിന്ന് സുഹൃത്തുക്കളിലേക്കുള്ള ഹൃദ്യമായ മാറ്റം എന്നിവയെല്ലാം ഇത്തരം ഭക്ഷണാനുഭവങ്ങളുടെ ഭാഗമാണ്. ബെംഗളൂരു നഗരത്തിലെ അപ്പാർട്ട്മെന്റുകൾക്കും വീട്ടുപടിക്കലുകൾക്കും പിന്നിൽ വലിയ ശബ്ദകോലാഹലങ്ങളില്ലാതെ ഇത്തരം വ്യത്യസ്തമായ അനുഭവങ്ങൾ ഇപ്പോൾ ഒരുങ്ങുന്നുണ്ട്. എച്ച്എഎൽ എയർപോർട്ട് റോഡിൽ ഒരു കുടുംബം തങ്ങളുടെ…

Read More

വിനോദസഞ്ചാരികളുടെ സുരക്ഷയ്ക്ക് മുൻഗണന: സംസ്ഥാനത്തെ ആന ക്യാമ്പുകളിൽ പുതിയ നിയമങ്ങൾ നടപ്പിലാക്കി; വിവരങ്ങൾ ഇതാ

ബെംഗളൂരു: സംസ്ഥാനത്തെ ആന ക്യാമ്പുകൾ, ക്യാപ്റ്റീവ് ആന മാനേജ്മെന്റ് സെന്ററുകൾ, പൊതുദർശന കേന്ദ്രങ്ങൾ എന്നിവയുടെ സുരക്ഷ മുൻനിർത്തി കർണാടക വനംവകുപ്പ് ചരിത്രത്തിലാദ്യമായി പ്രത്യേക സുരക്ഷാ പ്രോട്ടോക്കോൾ നടപ്പിലാക്കി. കഴിഞ്ഞ മെയ് 19-ന് ദുബാരെ ആന ക്യാമ്പിൽ തമിഴ്‌നാട്ടിൽ നിന്നുള്ള ഒരു വിനോദസഞ്ചാരി ആനയുടെ ആക്രമണത്തിൽ മരണപ്പെട്ട പശ്ചാത്തലത്തിലാണ് ഈ അടിയന്തര നടപടി. പുതിയ പ്രോട്ടോക്കോൾ പ്രകാരം വിനോദസഞ്ചാരികൾ ആനകളെ കാണുമ്പോൾ കുറഞ്ഞത് 30 അടി അകലം പാലിച്ചിരിക്കണം. ആനകളെ തൊടുന്നതിനും കുളിപ്പിക്കുന്നതിനും ഭക്ഷണം നൽകുന്നതിനും പൂർണ്ണമായ നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. വിനോദസഞ്ചാരികൾക്ക് ആനകളെ കാണുന്നതിനായി വനംവകുപ്പ്…

Read More

വൈദ്യുതാഘാതമേറ്റ് നാല് വയസ്സുകാരിക്ക് ദരുണാന്ത്യം

ബെംഗളൂരു: ജില്ലയിലെ ഗുണ്ടൽപേട്ട് താലൂക്കിലെ കാളിഗൗഡനഹള്ളിയിൽ നാല് വയസ്സുകാരി വൈദ്യുതാഘാതമേറ്റ് മരിച്ചു. പുട്ടമ്മ-ആനന്ദ് ദമ്പതികളുടെ മകളായ അദ്വിതയാണ് വീട്ടിനുള്ളിൽ വെച്ചുണ്ടായ അപകടത്തിൽ ദാരുണമായി മരണപ്പെട്ടത്. ബുധനാഴ്ച പകൽ സമയത്തായിരുന്നു നാടിനെ നടുക്കിയ ഈ സംഭവം നടന്നത്. വീട്ടിൽ കളിച്ചുകൊണ്ടിരിക്കുകയായിരുന്ന അദ്വിത, വെള്ളം കുടിക്കുന്നതിനായാണ് അടുക്കളയിലേക്ക് പോയത്. ഈ സമയം അടുക്കളയിൽ മാവ് അരക്കുന്നതിനായി ഗ്രൈൻഡർ ഓൺ ചെയ്തു വെച്ചിരിക്കുകയായിരുന്നു. കുട്ടി അബദ്ധത്തിൽ ഈ ഗ്രൈൻഡറിൽ തൊടുകയും, ഉടൻ തന്നെ ശക്തമായ വൈദ്യുതാഘാതമേറ്റ് സംഭവസ്ഥലത്ത് വെച്ചുതന്നെ മരണപ്പെടുകയുമായിരുന്നു. അപകടം ശ്രദ്ധയിൽപ്പെട്ട ഉടൻ തന്നെ വീട്ടുകാരും നാട്ടുകാരും…

Read More

എതിരില്ലാത്ത മൂന്ന് ഗോൾ; ലോകകപ്പിൽ ചരിത്ര ഹാട്രിക്കോടെ അർജന്റീനയ്ക്ക് വമ്പൻ തുടക്കം!

കാന്‍സാസ് സിറ്റി: സൂപ്പര്‍ താരം ലയണല്‍ മെസി ലോകകപ്പ് കരിയറിലെ തന്റെ ആദ്യ ഹാട്രിക് കുറിച്ച മത്സരത്തിൽ അര്‍ജന്റീനയ്ക്ക് തകര്‍പ്പന്‍ ജയത്തോടെ തുടക്കം. കളിയിലുടനീളം ആധിപത്യം പുലർത്തിയ അർജന്റീന എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് അള്‍ജീരിയയെ തകർത്തുവിട്ടു. മത്സരത്തിന്റെ 17, 60, 76 മിനുറ്റുകളിലാണ് അര്‍ജന്റൈന്‍ നായകന്‍ അൾജീരിയൻ വലകുലുക്കിയത്. തിരിച്ചടിക്കാന്‍ അള്‍ജീരിയ പരമാവധി ശ്രമിച്ചെങ്കിലും അർജന്റീനയുടെ പ്രതിരോധക്കോട്ട തകർക്കാനോ ലക്ഷ്യത്തിലേക്ക് ഷോട്ടുകൾ ഉതിർക്കാനോ അവർക്ക് സാധിച്ചില്ല. ഗബ്രിയേല്‍ ബാറ്റിസ്റ്റ്യൂട്ടയ്ക്ക് ശേഷം ലോകകപ്പ് വേദിയിൽ ഹാട്രിക് നേടുന്ന രണ്ടാമത്തെ അര്‍ജന്റൈന്‍ താരമെന്ന ബഹുമതി ഇതോടെ മെസി…

Read More

പുലർച്ചെ ചായ കുടിക്കാൻ വാതിൽ തുറന്നിട്ടിറങ്ങി; ബെംഗളൂരുവിൽ സുഹൃത്തുക്കൾ ഉറങ്ങിക്കിടക്കവെ ആറര ലക്ഷത്തിന്റെ കവർച്ച

ബെംഗളൂരു: പുലർച്ചെ ചായ കുടിക്കാനായി വീടുതുറന്ന് പുറത്തുപോയ സമയം നോക്കി വീട്ടിനുള്ളിൽ കയറിയ മോഷ്‌ടാക്കൾ ആറര ലക്ഷത്തിലധികം രൂപയുടെ വിലപിടിപ്പുള്ള സാധനങ്ങളുമായി കടന്നുകളഞ്ഞു. ബെംഗളൂരു രൂപ്പേന അഗ്രഹാരയിലെ എൻ.ജി.ആർ ലേഔട്ട് 19-ാം മെയിനിലെ വാടകവീട്ടിലാണ് വൻ കവർച്ച നടന്നത്. സ്വകാര്യ കമ്പനി ജീവനക്കാരായ കാർത്തിക് എൻ (26), സുഹൃത്ത് തരുൺ എന്നിവരാണ് കവർച്ചയ്ക്ക് ഇരയായത്. കമ്പനി ജോലി ആവശ്യങ്ങൾക്കായി ഇരുവർക്കും നൽകിയിരുന്ന രണ്ട് മാക്ബുക്കുകൾ ഉൾപ്പെടെയുള്ള വിലപിടിപ്പുള്ള ഗാഡ്‌ജെറ്റുകളാണ് നഷ്ടപ്പെട്ടത്. ജൂൺ 13-ന് പുലർച്ചെ മൂന്ന് മണിയോടെ സാധനങ്ങളെല്ലാം സുരക്ഷിതമാണെന്ന് ഉറപ്പുവരുത്തിയ ശേഷമാണ് കാർത്തിക്…

Read More