കേരളത്തിൽ നിപ വൈറസ് സാന്നിധ്യം; രണ്ട് ജില്ലകൾക്ക് മുൻകരുതൽ നിർദേശം 

കോഴിക്കോട്: നിപ വൈറസ് ബാധിത മേഖലകളില്‍ മുൻകരുതല്‍ വേണമെന്ന് എൻഐവി. നിപ ബാധിത മേഖലയായ കോഴിക്കോട്, വയനാട് ജില്ലകളിലെ പഴംതീനി വവ്വാലുകളില്‍ നിപ വൈറസ് സാന്നിധ്യം വീണ്ടും സ്ഥിരീകരിച്ചെന്ന് പഠന റിപ്പോർട്ട്. പൂനെ നാഷണല്‍ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി(എൻഐവി) ഗവേഷകർ 2023 ഫെബ്രുവരി, ജൂലായ്, സെപ്റ്റംബർ മാസങ്ങളില്‍ നിപബാധിത മേഖലകളില്‍ നിന്നും ശേഖരിച്ച വവ്വാല്‍ സ്രവങ്ങളുടെ പരിശോധന ഫലങ്ങളിലാണ് വൈറസ് സാന്നിധ്യം കണ്ടെത്തിയത്. വൈറസ് മനുഷ്യരിലേക്ക് ഏതുവിധത്തിലാണ് പകരുന്നതെന്ന് വ്യക്തമാകാൻ തുടർപഠനം ആവശ്യമാണെന്ന് റിപ്പോർട്ട് നിർദേശിക്കുന്നു. കോഴിക്കോട് ജില്ലയിലെ പേരാമ്പ്ര,മണാശ്ശേരി, കുറ്റ്യാടി, കള്ളാട്, തളീക്കര,…

Read More

ചൈനയിൽ ശ്വാസകോശ രോഗം; കർണാടക ഉൾപ്പെടെയുള്ള സംസ്ഥാനങ്ങൾക്ക് ജാഗ്രതാ നിർദേശം 

ന്യൂഡൽഹി: ചൈനയിൽ ശ്വാസകോശ രോഗം റിപ്പോർട്ട് ചെയ്യുന്നതിനു പിന്നാലെ കർണാടക ഉൾപ്പെടെയുള്ള സംസ്ഥാനങ്ങൾക്ക് ജാഗ്രത നിർദേശം നൽകി കേന്ദ്ര സർക്കാർ. കർണാടക,രാജസ്ഥാൻ,ഗുജറാത്ത്, ഉത്തരാഖണ്ഡ്, ഹരിയാന, തമിഴ്നാട് എന്നീ സംസ്ഥാനങ്ങൾക്കാണ് മുന്നിറിയപ്പ് നൽകിയത്. ശ്വാസകോശ സംബന്ധമായ രോഗങ്ങളുമായി വരുന്നവർക്ക് പ്രത്യേക പരിചരണവും നിരീക്ഷണവും നൽകണമെന്നും ആശുപത്രികളിൽ മതിയായ സൗകര്യങ്ങൾ ഒരുക്കണമെന്നും നിർദ്ദേശമുണ്ട്.  കർണാടക സർക്കാർ ഇത് സംബന്ധിച്ച് പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. പനി ബാധിച്ചവർ സ്വീകരിക്കേണ്ട മുന്നറിയിപ്പുകൾ പുറത്തിറക്കി. നിലവിൽ പേടിക്കേണ്ട സാഹചര്യമില്ലെന്ന് രാജസ്ഥാൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ശരിയായ സമയത്ത് ആരോഗ്യ അടിസ്ഥാന സൗകര്യങ്ങൾ…

Read More

നിപ പരിശോധനക്കായി അയച്ച സാമ്പിളുകളുടെ ഫലം ഇന്ന് വൈകീട്ടോടെ ലഭിക്കുമെന്ന് ആരോഗ്യ മന്ത്രി

കോഴിക്കോട്: നിപ പരിശോധനക്കായി പുനെയിലെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് അയച്ച സാമ്പിളുകളുടെ ഫലം ഇന്ന് വൈകീട്ടോടെ ലഭിക്കുമെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്. മരിച്ചവരുമായി സമ്പർക്കത്തിലേർപ്പെട്ടവരെ കണ്ടെത്തി റിസ്ക് അനുസരിച്ച് പട്ടികപ്പെടുത്തും. ജില്ലയിലാകെ ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. പ്രാഥമികമായ മുന്നൊരുക്കമാണ് ആരോഗ്യവകുപ്പ് സ്വീകരിക്കുന്നതെന്നും കോഴിക്കോട്ടെത്തിയ മന്ത്രി പറഞ്ഞു. ഇന്നലെ രാവിലെയാണ് സർക്കാർ സംവിധാനങ്ങൾക്ക് അസ്വാഭാവികമായ പ്രവർത്തനത്തെ കുറിച്ച് വിവരം ലഭിച്ചതെന്ന് മന്ത്രി പറഞ്ഞു. ഇയാളുടെ അടുത്ത ബന്ധുക്കളും ചികിത്സയിലാണെന്ന് വിവരം ലഭിച്ചു. പ്രാഥമികമായ പരിശോധനകൾ ഇവിടെ തന്നെ നടത്തി. നിപയുടെ സാധ്യത സംശയിക്കപ്പെട്ടു. നിപയാണോയെന്ന് സ്ഥിരീകരിക്കാനായി പുനെയിലെ…

Read More

കർണാടക ഉൾപ്പെടെ ഒമ്പത് സംസ്ഥാനങ്ങളിൽ നിപ വൈറസ് സാന്നിധ്യം 

ന്യൂഡൽഹി: രാജ്യത്തെ ഒമ്പത് സംസ്ഥാനങ്ങളിലെ വവ്വാലുകളിൽ നിപ വൈറസ് സാന്നിധ്യം കണ്ടെത്തിയതായി ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിന്റെ (ഐ.സി.എം.ആർ.) പഠനം. കേരളം, തമിഴ്നാട്, കർണാടക, ഗോവ, മഹാരാഷ്ട്ര, ബിഹാർ, പശ്ചിമ ബംഗാൾ, അസം, മേഘാലയ എന്നീ സംസ്ഥാനങ്ങളിലും കേന്ദ്രഭരണപ്രദേശമായ പോണ്ടിച്ചേരിയിലുമാണ് വൈറസ് സാന്നിധ്യമുള്ളത്. ഐ.സി.എം.ആറിനു കീഴിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി (എൻ.ഐ.വി.) ആണ് പഠനംനടത്തിയത്. 14 സംസ്ഥാനങ്ങളിലും രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളിലും സർവേ പൂർത്തിയായതായി ലാബോററി ഗ്രൂപ്പ് നേതാവ് പ്രജ്ഞാ യാദവ് പറഞ്ഞു. തെലങ്കാന, ഗുജറാത്ത്, പഞ്ചാബ്, ഹിമാചൽ പ്രദേശ്, ഒഡിഷ,…

Read More

എച്ച് 3 എൻ 2 : സ്വയം ചികിത്സ അപകടകരമെന്ന് വിദഗ്ധർ

ബെംഗളൂരു:എച്ച്3എൻ2 വൈറസ് മൂലമുള്ള പനി ബാധിച്ച് സംസ്ഥാനത്തും ഹരിയാനയിലും ഒരാൾ വീതം മരിച്ച പശ്ചാത്തലത്തിൽ രോഗികൾ സ്വയം ചികിത്സ നടത്തുന്നത് അപകടം ക്ഷണിച്ചുവരുത്തുമെന്ന് ഡോക്ടർമാർ. ഇൻഫ്ലുവൻസ എ സബ്ടൈപ്പ് വൈറസ് പുതിയതല്ലെന്നും എന്നാൽ ഇത് ബാധിച്ചവർക്ക് ദീർഘമായി നീളുന്ന ചുമയുണ്ടാക്കുമെന്നും വിദഗ്ധർ പറയുന്നു. സ്വയംചികിത്സ അപകടമാണ്. എച്ച്3എൻ2 പിടിപെടാതിരിക്കാൻ ശുചിത്വം പാലിക്കൽ, ആൾക്കൂട്ടത്തിൽ നിന്ന് വിട്ടുനിൽക്കൽ, കൈകഴുകൽ, മാസ്ക് ധരിക്കൽ തുടങ്ങിയ പ്രതിരോധ മാർഗങ്ങൾ പാലിക്കേണ്ടതുണ്ട്. രോഗം സംബന്ധിച്ച് ആശങ്കപ്പെടേണ്ട. സാംക്രമിക രോഗമുണ്ടാക്കുന്ന വൈറസുകളല്ല എച്ച്3എൻ2. ചുമ, തൊണ്ടവേദന, കുളിർ, പനി, ജലദോഷം തുടങ്ങിയവയാണ്…

Read More

എച്ച് 3എൻ 2 ; രാജ്യത്ത് ഒരു മരണം കൂടി

ഡൽഹി: എച്ച് 3 എൻ 2 പനി ബാധിച്ച് രാജ്യത്ത് ഒരു മരണം കൂടി റിപ്പോർട്ട് ചെയ്തു. ഹരിയാനലാണ് മരണം റിപ്പോർട്ട് ചെയ്തത്. ഇതുവരെ 90 പേർക്ക് എച്ച്3എൻ2 പനി ബാധിച്ചിട്ടുണ്ടെന്നാണ് ലഭിക്കുന്ന റിപ്പോർട്ട്. ആദ്യ മരണം സംഭവിച്ചത് കർണാടകയിലായിരുന്നു.  കർണാടകയിൽ 82 വയസുകാരനായിരുന്ന ഹിര ഗൗഡയാണ് മാർച്ച്‌ 1 പനി ബാധിച്ച്‌ മരിച്ചത്. മരണകാരണം എച്ച്‌3എൻ2 വൈറസ് തന്നെയാണെന്ന് ജില്ലാ ആരോഗ്യ ഉദ്യോഗസ്ഥൻ സ്ഥിരീകരിച്ചു. ഇതിന് പിന്നാലെയാണ് ഹരിയാനയിൽ രാജ്യത്തെ രണ്ടാമത്തെ മരണം സ്ഥിരീകരിച്ചിരിക്കുന്നത്. എച്ച് 3എൻ2 ന്റെ ലക്ഷണങ്ങൾ പനി, ചുമ,…

Read More

കോവിഡ് മനുഷ്യ നിർമ്മിതമെന്ന് വെളിപ്പെടുത്താൽ; ചോർന്നത് വുഹാൻ ലാബിൽ നിന്നും

ന്യൂയോർക്ക്: കോടിക്കണക്കിനു പേരുടെ ജീവന്‍ അപഹരിച്ച കോവിഡ് മഹാമാരിക്ക് കാരണമായ സാര്‍സ്- കോവി- 2 വൈറസ് ചൈനയിലെ വുഹാന്‍ ലാബിൽ നിന്ന് ചോർന്നതാണെന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ശാസ്ത്രജ്ഞൻ. വുഹാൻ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയില്‍ (ഡബ്ല്യുഐവി)യിൽ പ്രവര്‍ത്തിച്ചിരുന്ന ശാസ്ത്രജ്ഞനാണ് വൈറസ് മനുഷ്യ നിർമിതമാണെന്നും ലാബിൽ നിന്ന് ചോർന്നതാണെന്നും വെളിപ്പെടുത്തിയിരിക്കുന്നത്. തുടക്കം മുതലെ കൊറോണ വൈറസ് വുഹാ്‍ ലാബില്‍ നിന്നും ചോര്‍ന്നതാണെന്ന അഭ്യൂഹങ്ങള്‍ പടര്‍ന്നിരുന്നു. അമേരിക്ക ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ ചൈനക്കെതിരെ രംഗത്തെത്തിയിരുന്നു. എന്നാല്‍ ചൈനീസ് സർക്കാർ ഉദ്യോഗസ്ഥരും ലാബ് ജീവനക്കാരും ഇതു നിഷേധിക്കുകയായിരുന്നു. ഇപ്പോൾ യു.എസ് കേന്ദ്രീകരിച്ചു…

Read More
Click Here to Follow Us