ധാർവാഡിലും ദക്ഷിണ കന്നടയിലും സമ്പൂർണ ലോക്ക് ഡൌൺ.

ബെംഗളൂരു: കർണാടകയിലെ കോവിഡ് രോഗികളുടെ എണ്ണം ദിനം പ്രതി വർധിച്ചു വരുന്ന സാഹചര്യത്തിൽ സംസ്ഥാനത്തെ  കൂടുതൽ ജില്ലകൾ സമ്പൂർണ ലോക്ക് ഡൗണിലേക്ക്.

ബെംഗളൂരു നഗര ഗ്രാമ ജില്ലകൾക്ക് പുറകെ ധാർവാട് ദക്ഷിണ കന്നഡ ജില്ലകളിലും സമ്പൂർണ ലോക്ക് ഡൌൺ പ്രഖ്യാപിച്ചു. ജൂലൈ 16 മുതൽ ഒരു ആഴ്ചത്തേക്കാണ് ദക്ഷിണ കന്നടയിൽ ലോക്ക് ഡൌൺ ഉണ്ടായിരിക്കുക. ധാർവാഡിൽ ജൂലൈ 15 മുതൽ 10 ദിവസത്തേക്ക് ലോക്ക് ഡൌൺ ആയിരിക്കും. 

  ഐ.സി. സി ബന്ധം: ബെംഗളൂരുവിൽ 8 ഇടങ്ങളിൽ ഇ.ഡി റെയ്ഡ്

ഇതേസമയം കൽബുർഗി, ശിവമോഗ, റായ്ച്ചൂർ ജില്ലകളിൽ ഭാഗിക ലോക്ക് ഡൌൺ ആയിരിക്കും ഇപ്പോൾ ഉണ്ടായിരിക്കുക.

കോവിഡ് കേസുകളിൽ വർദ്ധനവ് കാണിക്കുന്ന മൈസൂരുവിലും മറ്റ് ജില്ലകളിലും തിരഞ്ഞെടുത്ത ഇടങ്ങളിൽ ലോക്ക് ഡൌണുമായി മുന്നോട്ട് പോകുവാനാണ് നിലവിലെ തീരുമാനം.

കൊടക് ജില്ലയിൽ ജൂലൈ 15 മുതൽ 35 വരെ ദിവസങ്ങളിൽ രാത്രി 6 മുതൽ രാവിലെ 6 വരെ കർഫ്യു ഏർപെടുത്തുവാൻ ജില്ല ഭരണകൂടം തീരുമാനമെടുത്തിട്ടുണ്ട്. 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  അവസാന മെട്രോ റേക്കും എത്തി; ബെംഗളൂരു യെല്ലോ ലൈനിൽ ഇനി കാത്തിരിപ്പ് സമയം 4-5 മിനിറ്റായി കുറയും
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  അക്കാദമിക് സമ്മർദ്ദം: ഐ.ഐ.എസ്.സി വിദ്യാർത്ഥി ഹോസ്റ്റൽ മുറിയിൽ ജീവനൊടുക്കി
[masterslider id="10"]

Related posts