കാണാതായ ആറുവയസ്സുകാരന്റെ മൃതദേഹം തുറന്ന ഓടയിൽ നിന്നും കണ്ടെത്തി

ബെംഗളൂരു: വിജയവാഡയിലെ ഓൾഡ് രാജ രാജേശ്വരിപേട്ടയിലെ വീടിനോട് ചേർന്ന ഡ്രെയിനേജിൽ നിന്ന് ആറുവയസ്സുകാരന്റെ മൃതദേഹം കണ്ടെത്തി.

കാണാതായ ഷെയ്ക് സുലൈമാൻ അഷ്റഫ് എന്ന ആറുവയസ്സുകാരന്റെ മൃതദേഹമാണ് പോലീസ് കണ്ടെത്തിയത്.

കളിക്കാൻ പോയ ഒന്നാം ക്ലാസ് വിദ്യാർത്ഥി സുലൈമാനെ ബുധനാഴ്ച വൈകീട്ട് മുതലാണ് കാണാതായത്.

  സൗജന്യ യാത്ര; കെഎസ്ആർടിസിയിൽ നാളെ മുതൽ 'ജെൻഡർ ടിക്കറ്റിങ്'; യാത്രക്കാരുടെ ലിംഗവിവരങ്ങൾ ടിക്കറ്റിൽ രേഖപ്പെടുത്തും

കുട്ടിക്കായി തെരച്ചിൽ നടത്തിയിട്ടും കണ്ടുകിട്ടാതായതോടെ അമ്മ ഷെയ്ക് ശർമിള അർദ്ധരാത്രിയോടെ ടു ടൗൺ പോലീസിൽ പരാതി നൽകി.

വ്യാഴാഴ്ച രാവിലെ ശുചീകരണ തൊഴിലാളികളും പോലീസും ചേർന്ന് തുറന്ന ഡ്രെയിനേജിൽ തിരച്ചിൽ നടത്തിയപ്പോഴാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി സർക്കാർ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നിയമസഭാ തിരഞ്ഞെടുപ്പ്: കേരളത്തിൽ കോൺഗ്രസ് തരംഗമെന്ന് സിദ്ധരാമയ്യ; ബംഗാളിലും തമിഴ്‌നാട്ടിലും തിരിച്ചടിയായത് ഭരണവിരുദ്ധ വികാരം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us