ലോക്ക് ഡൗൺ വിനയായി; പണം നിക്ഷേപിച്ച ചലച്ചിത്രങ്ങൾ പൂർത്തിയാക്കാനാകാത്തതിൽ മനംനൊന്ത് നിർമ്മാതാവ് ആത്മഹത്യ ചെയ്തു.

ബെം​ഗളുരു; നിർമ്മാതാവ് ആത്മഹത്യ ചെയ്ത നിലയിൽ, പണം നിക്ഷേപിച്ച ചലച്ചിത്രങ്ങൾ പൂർത്തിയാക്കാൻ കഴിയാത്തതിനെത്തുടർന്ന് സാമ്പത്തിക പ്രതിസന്ധിയിലായ നിർമാതാവ് ആത്മഹത്യചെയ്തനിലയിൽ. ഉഡുപ്പി കുന്ദാപുര ബീജാഡി സ്വദേശി നാഗേഷ് കുമാർ (65) ആണ് ആത്മഹത്യചെയ്തത്.

വസതിയിലെ കിടപ്പുമുറിയിൽ തൂങ്ങിയനിലയിലാണ് മൃതദേഹം കണ്ടെത്തിയത്. സാമ്പത്തികപ്രതിസന്ധിയെത്തുടർന്ന് ജീവനൊടുക്കുകയാണെന്നു സൂചിപ്പിക്കുന്ന ആത്മഹത്യക്കുറിപ്പും പോലീസ് കണ്ടെടുത്തു. സമീപകാലത്ത് റിലീസ് ചെയ്ത ഒരു ഹ്രസ്വചിത്രം പ്രതീക്ഷിച്ചതരത്തിൽ ശ്രദ്ധിക്കപ്പെടാതെപോയതും ഇദ്ദേഹത്തെ മാനസിക സമ്മർദത്തിലാക്കിയിരുന്നതായി സുഹൃത്തുക്കൾ വ്യക്തമാക്കി.

  ഇരുചക്രവാഹനത്തിൽ ടിപ്പർ ലോറി ഇടിച്ചു; മലയാളി നഴ്സിങ് വിദ്യാർഥിനി മരിച്ചു

എന്നാൽ മുൻ ബാങ്കുദ്യോഗസ്ഥനായ നാഗേഷ് ജോലിയിൽനിന്ന് വിരമിച്ചശേഷമാണ് സിനിമാമേഖലയുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചുതുടങ്ങിയത്. ലോക്‌ഡൗണിനുമുമ്പ് 28 ലക്ഷത്തോളം രൂപ ഹ്രസ്വചിത്രം നിർമിക്കാനായി ഇദ്ദേഹം ചെലവിട്ടിരുന്നു. ഇതിൽ വലിയ ബാധ്യതയുണ്ടായതായി പോലീസ് വ്യക്തമാക്കി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  'പരിവാഹൻ' വെബ്‌സൈറ്റ് വഴി രാജ്യവ്യാപക തട്ടിപ്പ്; 24-കാരനായ ടെക്കി പിടിയിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts