ഹൈദരാബാദില്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ വൈദ്യുതി നിലച്ചത് കാരണം കുട്ടികള്‍ അടക്കം 21 മരണം.

ഹൈദരാബാദ് : തെലങ്കാനയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ വൈദ്യുതി നിലച്ചതിനെ തുടര്‍ന്ന് 21 മരണം. ഇവരില്‍ നവജാത ശിശുക്കളും ഉള്‍പ്പെടുന്നു. സര്‍ക്കാരിന്റെ കീഴിലുള്ള ഗാന്ധി മെഡിക്കല്‍ കോളജില്‍ വെള്ളിയാഴ്ച നടന്ന സംഭവം ഇപ്പോഴാണ് പുറത്തുവരുന്നത്. 

വെള്ളിയാഴ്ച വൈകിട്ടു മൂന്നുമണിയോടെയാണ് ആദ്യം വൈദ്യുതി നഷ്ടപ്പെടുന്നത്. വീണ്ടും വൈദ്യുതി നിലച്ചതോടെ നാലു ജനറേറ്റുകളും ഉപയോഗിച്ചതോടെ ഇവയില്‍ പലതും പ്രവര്‍ത്തനരഹിതമായി. ഇതേത്തുടര്‍ന്നു തീവ്രപരിചരണ വിഭാഗത്തിലെ വെന്റിലേറ്ററുകളും ഇന്‍ക്യുബേറ്ററുകളുമടക്കമുള്ളവ പ്രവര്‍ത്തിക്കാതെയായി. ഇതാണു മരണസംഖ്യ ഉയര്‍ന്നതിനു കാരണം.

  ടിക്കറ്റില്ലാ യാത്രക്കാർക്ക് ഇനി രക്ഷയില്ല; റെയിൽവേയിൽ പരിശോധന കർശനമാക്കുന്നു, ടി.ടി.ഇമാർക്ക് ഭീമൻ ടാർഗറ്റ്

തെലങ്കാനയിലെ 10 ജില്ലകളില്‍ നിന്നുള്ള രോഗികളാണ് ഈ മെഡിക്കല്‍ കോളജില്‍ ചികിത്സ തേടുന്നത്. സതേണ്‍ പവര്‍ ഡിസ്ട്രിബ്യൂഷന്‍ കമ്പനിയാണ് ആസ്പത്രിയിലേക്കുള്ള വൈദ്യൂതി എത്തിക്കുന്നത്. സബ് സ്റ്റേഷനിലുണ്ടായ സാങ്കേതിക തകരാറാണ് വൈദ്യുതി തടസത്തിന് കാരണമായത്. എന്നാല്‍ രണ്ടുണിക്കൂറിനുള്ളില്‍ വൈദ്യുതി വിതരണം പുനഃസ്ഥാപിച്ചിരുന്നു എന്നും കമ്പനി അറിയിച്ചു.

ജനറേറ്ററുകള്‍ പ്രവര്‍ത്തിപ്പിക്കാനുള്ള എന്‍ജിനിയര്‍മാരുടെ ശ്രമം ശനിയാഴ്ചയാണ് ഫലം കണ്ടത്.  അതുവരെ കൈകൊണ്ടു പ്രവര്‍ത്തിപ്പിക്കുന്ന ആംബം ബാഗ് ഉപയോഗിച്ചാണു രോഗികള്‍ക്ക് ഓക്സിജന്‍ നല്‍കിയിരുന്നത്. 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഇന്ത്യൻ രാഷ്ട്രീയത്തെ ഞെട്ടിച്ച് 'കോക്രോച്ച് ജനത പാർട്ടി'; സോഷ്യൽ മീഡിയ പിടിച്ചുകുലുക്കുമ്പോഴും മകനെ തള്ളി കുടുംബം? അറിയാൻ വായിക്കാം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബിജെപിയെ തോല്‍പ്പിക്കാന്‍ ബുദ്ധിമുട്ടില്ല,; ആഭ്യന്തര കലഹം അവസാനിപ്പിച്ച് ഒന്നിച്ച് പോരാടണം; ഇന്ത്യ മുന്നണി യോഗത്തിൽ രാഹുൽ ഗാന്ധിയുടെ 15 മിനിറ്റ് പ്രസംഗം
[masterslider id="10"]

Related posts