ബെം​ഗളൂരു അശോക് നഗറിൽ കഴുത്തറുത്ത നിലയിൽ യുവാവിന്റെ മൃതദേഹം; കേസിൽ വഴിത്തിരിവ്!

ബെംഗളൂരു: അശോക് നഗറിലെ വിജനമായ പറമ്പിൽ കഴുത്തറുത്ത് മരിച്ച നിലയിൽ കണ്ടെത്തിയ യുവാവിന്റേത് ആത്മഹത്യയെന്ന് പോലീസ് സ്ഥിരീകരിച്ചു. വിൽസൺ ഗാർഡൻ സ്വദേശിയായ ഗൗതം (28) ആണ് മരിച്ചത്. കഴുത്തറുക്കപ്പെട്ട നിലയിൽ മൃതദേഹം കണ്ടെത്തിയതിനെ തുടർന്ന് കൊലപാതകമാണെന്ന പ്രാഥമിക സംശയത്തിലായിരുന്ന കേസിനാണ് ഒടുവിൽ ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിൽ ചുരുളഴിഞ്ഞത്.

സ്വകാര്യ ആശുപത്രിയിൽ നഴ്സിങ് ജീവനക്കാരനായിരുന്ന ഗൗതം, കടുത്ത വിഷാദരോഗത്തെ തുടർന്ന് ഏതാനും മാസങ്ങളായി ജോലിക്ക് പോയിരുന്നില്ല. ലഹരിവിമുക്ത കേന്ദ്രത്തിലെ ചികിത്സയ്ക്ക് ശേഷം സംഭവത്തിന്റെ തലേദിവസമാണ് ഇയാൾ വീട്ടിൽ തിരിച്ചെത്തിയത്. വെള്ളിയാഴ്ച പുലർച്ചെ വിജനമായ സ്ഥലത്ത് രക്തത്തിൽ കുളിച്ചുകിടക്കുന്ന നിലയിൽ ഗൗതമിന്റെ മൃതദേഹം വഴിയാത്രക്കാരാണ് ആദ്യം കണ്ടത്. തുടർന്ന് ഇവർ വിവരമറിയിച്ചതിനെ തുടർന്ന് അശോക് നഗർ പോലീസ് സ്ഥലത്തെത്തുകയായിരുന്നു.

  സംസ്ഥാനത്ത് ദാരുണ അപകടം: വിനോദയാത്രയ്ക്ക് പോയ 7 ഫുഡ് ഡെലിവറി ജീവനക്കാർ മരിച്ചു

മൃതദേഹം കിടന്ന രീതിയും മുറിവിന്റെ ആഴവും പരിശോധിച്ച അന്വേഷണസംഘം ആദ്യഘട്ടത്തിൽ ഇതൊരു ആസൂത്രിത കൊലപാതകമാകാമെന്നാണ് കരുതിയത്. എന്നാൽ സംഭവസ്ഥലത്തുനിന്നും ശേഖരിച്ച തെളിവുകൾ, വിരലടയാളങ്ങൾ, ഗൗതമിന്റെ അവസാനത്തെ നീക്കങ്ങൾ വ്യക്തമാക്കുന്ന സിസിടിവി ദൃശ്യങ്ങൾ എന്നിവ സൂക്ഷ്മമായി പരിശോധിച്ച ശേഷമാണ് ഇയാൾ സ്വയം ജീവനൊടുക്കിയതാണെന്ന നിഗമനത്തിൽ പോലീസ് എത്തിയത്.

  ഇനി എൽ.പി.ജി സിിലിണ്ടറുകളും സ്വിഗ്ഗി വഴി വീട്ടിലെത്തും; പക്ഷേ ഉപയോഗത്തിൽ വേണം കടുത്ത ജാഗ്രത; ചെയ്യേണ്ട കാര്യങ്ങൾ അറിയാൻ വായിക്കാം

ഗൗതമിന് മുൻപും കടുത്ത ആത്മഹത്യാ പ്രവണതകൾ ഉണ്ടായിരുന്നതായി കുടുംബാംഗങ്ങൾ പോലീസിന് മൊഴി നൽകിയിട്ടുണ്ട്. ഇതിനുമുൻപും രണ്ടുതവണ സമാനമായ രീതിയിൽ ഇയാൾ കഴുത്തറുത്ത് ജീവനൊടുക്കാൻ ശ്രമിച്ചിരുന്നതായും, എന്നാൽ അപ്പോഴെല്ലാം വീട്ടുകാർ കൃത്യസമയത്ത് കണ്ട് രക്ഷപ്പെടുത്തുകയായിരുന്നു എന്നുമാണ് മൊഴി. സംഭവത്തിൽ അശോക് നഗർ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് തുടർനടപടികൾ സ്വീകരിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബിരിയാണിയിൽ ചത്ത പല്ലി: ഹോട്ടൽ പൂട്ടി; യുവതി ആശുപത്രിയിൽ
[masterslider id="10"]

Related posts