കൊല്ലപ്പെട്ട ഫാസിലിന്റെ മൃതദേഹം വൻ ജനാവലിയുടെ സാന്നിധ്യത്തിൽ ഖബറടക്കി

ബെംഗളൂരു: മംഗളൂരു സൂറത്ത് കലിൽ വെട്ടേറ്റ് കൊല്ലപ്പെട്ട ഫാസിലിന്റെ മൃതദേഹം വൻ ജനാവലിയുടെ സാന്നിധ്യത്തിൽ ഖബറടക്കി.

മംഗൽപേട്ട മുഹ്യുദ്ദീൻ ജുമാ മസ്ജിദിൽ മയ്യിത്ത് നിസ്കാരത്തിനും തുടർന്ന് നടന്ന ഖബറടക്ക ചടങ്ങിന് ആയിരങ്ങൾ ഒത്തുകൂടി. ഇന്നലെ വൈകുന്നേരമാണ് ഒരു സംഘം അക്രമികൾ ഫാസിലിനെ സൂറത്ത് കലിലെ തുണിക്കടയ്ക്ക് പുറത്ത് ഓടിച്ചിട്ട് ക്രൂരമായി വെട്ടിക്കൊലപ്പെടുത്തിയത്.

  ഐടി നഗരത്തെ വിറപ്പിച്ച് വൻ ലഹരിവേട്ട; മലയാളികൾ ഉൾപ്പെടെ 39 പേർ പിടിയിൽ, പിടിച്ചെടുത്തത് 55.80 കോടിയുടെ ലഹരിമരുന്ന്

ഫാസിലിന്റെ മൃതദേഹം ഇന്ന് രാവിലെയാണ് ആശുപത്രിയിൽ നിന്ന് മംഗൽപേട്ടയിലെ വസതിയിലേക്ക് കൊണ്ടുവന്നത്. കുടുംബാംഗങ്ങളും അടുത്ത ബന്ധുക്കളും അന്തിമോപചാരം അർപ്പിച്ച ശേഷം മൃതദേഹം മസ്ജിദിലേക്ക് കൊണ്ടുവരികയായിരുന്നു. ക്രമസമാധാനപാലനത്തിനായി രണ്ടായിരത്തിലധികം പോലീസുകാരെ പ്രദേശത്ത് വിന്യസിച്ചിട്ടുണ്ട്. നിലവിൽ നിരോധനാജ്ഞ ഏർപ്പെടുത്തിയിട്ടുണ്ട്.

അതേസമയം സൂറത്ത് കലിൽ നടന്ന ക്രൂരമായ കൊലപാതകത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്നും അന്വേഷണം പൂർത്തിയായ ശേഷം വ്യക്തമായ വിവരം അറിയിക്കുമെന്നും പോലീസ് കമ്മീഷണർ ശശി കുമാർ അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മാതാപിതാക്കളെയും സഹോദരിയെയും അറുത്ത്കൊന്ന മകൾ തമിഴ്നാട്ടിൽ പിടിയിൽ; പങ്കാളിക്ക് വേണ്ടി തിരച്ചിൽ; പ്രതികളുടെ പദ്ധതികൾ പാളിയത് ഇവിടെ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിൽ ഓടുന്ന സ്‌കൂൾ വാനിന്റെ പിൻവാതിൽ തുറന്ന് അഞ്ച് കുട്ടികൾ റോഡിലേക്ക് വീണു; ഡ്രൈവർക്കെതിരെ കേസെടുത്ത് പോലീസ്
[masterslider id="10"]

Related posts