കൊല്ലപ്പെട്ട ഫാസിലിന്റെ മൃതദേഹം വൻ ജനാവലിയുടെ സാന്നിധ്യത്തിൽ ഖബറടക്കി

ബെംഗളൂരു: മംഗളൂരു സൂറത്ത് കലിൽ വെട്ടേറ്റ് കൊല്ലപ്പെട്ട ഫാസിലിന്റെ മൃതദേഹം വൻ ജനാവലിയുടെ സാന്നിധ്യത്തിൽ ഖബറടക്കി. മംഗൽപേട്ട മുഹ്യുദ്ദീൻ ജുമാ മസ്ജിദിൽ മയ്യിത്ത് നിസ്കാരത്തിനും തുടർന്ന് നടന്ന ഖബറടക്ക ചടങ്ങിന് ആയിരങ്ങൾ ഒത്തുകൂടി. ഇന്നലെ വൈകുന്നേരമാണ് ഒരു സംഘം അക്രമികൾ ഫാസിലിനെ സൂറത്ത് കലിലെ തുണിക്കടയ്ക്ക് പുറത്ത് ഓടിച്ചിട്ട് ക്രൂരമായി വെട്ടിക്കൊലപ്പെടുത്തിയത്. ഫാസിലിന്റെ മൃതദേഹം ഇന്ന് രാവിലെയാണ് ആശുപത്രിയിൽ നിന്ന് മംഗൽപേട്ടയിലെ വസതിയിലേക്ക് കൊണ്ടുവന്നത്. കുടുംബാംഗങ്ങളും അടുത്ത ബന്ധുക്കളും അന്തിമോപചാരം അർപ്പിച്ച ശേഷം മൃതദേഹം മസ്ജിദിലേക്ക് കൊണ്ടുവരികയായിരുന്നു. ക്രമസമാധാനപാലനത്തിനായി രണ്ടായിരത്തിലധികം പോലീസുകാരെ പ്രദേശത്ത് വിന്യസിച്ചിട്ടുണ്ട്.…

Read More

മംഗ്ലൂരു ഫാസിൽ കൊലക്കേസിൽ പ്രതികളെ തിരിച്ചറിയാനായില്ലെന്ന് പൊലീസ്; സ്ഥലത്ത് നിരോധനാജ്ഞ

ബെംഗളൂരു:  മംഗലൂരുവിൽ കടയുടെ മുന്നിൽ വച്ച് ഫാസിൽ എന്ന യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതികളെ തിരിച്ചറിയാനായിട്ടില്ലെന്ന് പൊലീസ് അറിയിച്ചു. അന്വേഷണം ഊർജിതമാണെങ്കിലും കൃത്യം നടത്തിയ നാലംഗ കൊലയാളി സംഘത്തെ തിരിച്ചറിയാനായിട്ടില്ലെന്നും പൊലീസ് അറിയിച്ചു. മങ്കി ക്യാംപ് ധരിച്ചെത്തിയവരാണ് കൊലപാതകം നടത്തിയത്. ഫാസിലിനെ വെട്ടിവീഴ്ത്തിയ സംഘം കടയും ആക്രമിച്ചു. തുടർന്ന് പ്രതികൾ രക്ഷപെടുകയായിരുന്നു. അക്രമികൾ എത്തിയ കാറിന്റെ നമ്പർ കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്. യുവമോര്‍ച്ച നേതാവിൻ്റെ കൊലപാതകത്തിന് പിന്നാലെ അതീവ ജാഗ്രത പ്രഖ്യാപിച്ച മംഗളൂരുവിലാണ് നാടിനെ നടുക്കി വീണ്ടും കൊലപാതകമുണ്ടായത്. സൂറത്കൽ സ്വദേശി ഫാസിലാണ് കൊലപ്പെട്ടത്.…

Read More
Click Here to Follow Us