സന്ദേശ് ജിങ്കനെ ലക്ഷ്യമിട്ട് ബെംഗളൂരു എഫ് സി

ബെംഗളൂരു:  സന്ദേശ് ജിങ്കൻ ഐഎസ്എൽ ക്ലബ്ബായ എടികെ മോഹൻ ബഗാൻ വിട്ടതിന് പിന്നാലെ സന്ദേശിനെ നോട്ടമിട്ട് ബെംഗളൂരു എഫ് സി.

ജിങ്കൻ ക്ലബ്ബ് വിട്ട കാര്യം ക്ലബ്ബ് സ്ഥിരീകരിച്ചു. വരുന്ന സീസണിൽ ജിങ്കൻ ഏത് ടീമിന് വേണ്ടിയാണ് കളിക്കുന്നത് എന്നതിൽ വ്യക്തത വന്നിട്ടില്ല.

മുൻ ചാംബ്യന്മാരായ ബെംഗളൂരു എഫ്.സി ഉൾപ്പടെയുള്ള ടീമുകൾ ജിങ്കനെ ടീമിലെത്തിക്കാൻ താൽപര്യം പ്രകടിപ്പിച്ചിട്ടുണ്ട്. ഐഎസ്‌എൽ തുടക്കം മുതൽ ബ്ലാസ്‌റ്റേഴ്‌സിനായി കളിച്ച സന്ദേശ് ജിങ്കൻ 2020-21 സീസണിലാണ് എടികെയിലേക്ക് ചേക്കേറിയത്. അഞ്ച് വർഷത്തെ കരാറിൽ 10 കോടി രൂപയുടെ റെക്കോഡ് തുകയ്‌ക്കായിരുന്നു താരത്തിൻറെ കൂടുമാറ്റം.

  'ചില്ലറയില്ലെങ്കിൽ ഇറങ്ങിപ്പോകൂ'; വേഷംമാറിയെത്തിയ മന്ത്രിയോട് തട്ടിക്കയറിയ കണ്ടക്ടർക്ക് സസ്‌പെൻഷൻ

2021-22 സീസണിൽ ക്രോയേഷ്യൻ ക്ലബ്ബായ സിബെനിക്കുമായി ജിങ്കൻ കരാറിലെത്തിയെങ്കിലും പരിക്കുമൂലം ഒറ്റ മത്സരം പോലും കളിക്കാൻ സാധിച്ചില്ല. ഐഎസ്‌എല്ലിൽ തിരിച്ചെത്തിയെങ്കിലും പരിക്ക് വിവാദങ്ങളുമാണ് താരത്തെ വേട്ടയാടിയത്. കേരള ബ്ലാസ്‌റ്റേഴ്‌സ്-എടികെ മോഹൻ ബഗാൻ മത്സരത്തിന് പിന്നാലെ ജിങ്കൻ നടത്തിയ വിവാദ പരാമർശത്തിലൂടെ രൂക്ഷവിമർശനമാണ് താരത്തിന് ഏറ്റുവാങ്ങേണ്ടി വന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കനത്ത ചൂടിന് ആശ്വാസമായി ബെംഗളൂരുവിൽ മഴ; താപനില താഴേക്ക്; വരും ദിവസങ്ങളിലും മഴയ്ക്ക് സാധ്യത
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മാസം തുടങ്ങി 48 മണിക്കൂർ, കയ്യിൽ നിന്ന് പോയത് 17,000 രൂപ!'; ബെംഗളൂരു യുവതിയുടെ വെളിപ്പെടുത്തലിൽ ചർച്ച കൊഴുക്കുന്നു
[masterslider id="10"]

Related posts