ഖത്തര്‍: ഖത്തറില്‍ വരും ദിവസങ്ങളില്‍ അസഹനീയമായ ചൂടായിരിക്കുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. 40 ഡിഗ്രി സെല്‍ഷ്യസിനു മുകളിലായിരിക്കും വരും ദിവസങ്ങളില്‍ അന്തരീക്ഷത്തിലെ താപനില.
ഖത്തറില്‍ റെക്കോര്‍ഡ് ചൂടാണ് കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയത്. 54 ഡിഗ്രി സെല്‍ഷ്യസായിരുന്നു കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയ താപനില
ജനങ്ങള്‍ നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
അതികഠിനമായ ചൂടില്‍ നിര്‍ജലീകരണം സംഭവിക്കുന്നത് ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങള്‍ക്ക് കാരണമാകുമെന്നതിനാല്‍ തൊഴിലാളികളടക്കമുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ മന്ത്രാലയം മുന്നറിയിപ്പ് നല്കുന്നു.
സൗദിയിലും കനത്ത ചൂടാണ് രേഖപ്പെടുത്തിയിരിക്കുന്നത്. വീടിനുള്ളില്‍ അത്യാവശ്യ ഇലക്ട്രിക്ക് ഉപകരണങ്ങള്‍ മാത്രമേ ഉപയോഗിക്കാവൂ എന്നും തീപിടിക്കാനുള്ള സാധ്യത വളരെ കൂടുതലാണെന്നും സൗദി സിവില്‍ ഡിഫന്‍സ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
സൗദിയില്‍ ഇപ്പോള്‍ അനുഭവപ്പെടുന്ന ശക്തമായ ചൂടില്‍ അമിതമായ വൈദ്യുതി ഉപയോഗം മൂലമുണ്ടാകുന്ന അതിപ്രസരണം കാരണം വൈദ്യുതി മുടങ്ങാന്‍ സാധ്യതയുണ്ടെന്ന് സിവില്‍ ഡിഫന്‍സ് മുന്നറിയിപ്പ് നല്കുന്നു.
Related posts
-
‘അംബാനിയാണോ ഇന്ത്യയുടെ യഥാര്‍ഥ ബോസ്?’ പ്രധാനമന്ത്രി അംബാനി… എൻ്റെ ക്ഷമാപണം സ്വീകരിച്ചാലും’; സ്റ്റാര്‍ലിങ്കിന് ലൈസന്‍സ് വൈകുന്നതില്‍ മസ്കിന്റെ വിമര്‍ശനം
ന്യൂഡല്‍ഹി: ഇന്ത്യയില്‍ സ്റ്റാര്‍ലിങ്ക് ഉപഗ്രഹ ഇന്റര്‍നെറ്റ് സേവനം ആരംഭിക്കുന്നതിനുള്ള അനുമതി വൈകുന്നതുമായി... -
സമാധാന നൊബേൽ പുരസ്കാരംപ്രഖ്യാപിച്ചു; ആർക്ക് എന്നറിയാൻ വായിക്കാം
സ്റ്റോക്കോം ∙ 2026 ലെ സമാധാന നൊബേൽ പുരസ്കാരംപ്രഖ്യാപിച്ചു. ദക്ഷിണാഫ്രിക്കയിൽ നിന്നുള്ള... -
അൽഖാഇദ പിന്തുണ, സ്ത്രീകളോട് വെറുപ്പ്; വിമാനത്തിൽ ക്യാപ്റ്റനെ കുത്തിപ്പരുക്കേൽപ്പിച്ച കോ-പൈലറ്റ് “ഹമാം അൽ ഹമ്മാമി”യുടെ ഞെട്ടിക്കുന്ന പശ്ചാത്തലം അറിയാമോ
ദുബായ്: തെൽ അവീവിലേക്കുള്ള ഫ്ലൈ ദുബായ് വിമാനത്തിൽ വച്ച് ഇന്ത്യൻ ക്യാപ്റ്റൻ...
