ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കില്ല; കർണാടക കോൺഗ്രസിന്‍റെ ആവശ്യം തള്ളി മല്ലികാർജുൻ ഖാർഗെ

ഡൽഹി: കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ല.

കര്‍ണാടക കോണ്‍ഗ്രസിന്റെ ആവശ്യം ഖാര്‍ഗെ നിരസിച്ചതായാണ് റിപ്പോർട്ട്.

സ്ഥാനാർഥി ചർച്ചയിൽ കര്‍ണാടകയിലെ ഗുല്‍ബര്‍ഗ മണ്ഡലത്തില്‍ ഖാര്‍ഗെയുടെ പേര് മാത്രമാണ് ഉയർന്നുവന്നത്.

പകരം മരുമകനായ രാധാകൃഷ്ണന്‍ ദൊഡ്ഡമണിയെ മണ്ഡലത്തിൽ ഖര്‍ഗെ നിര്‍ദേശിക്കുമെന്ന് അദ്ദേഹവുമായി അടുത്ത വൃത്തങ്ങൾ വെളിപ്പെടുത്തി.

സ്വന്തം മണ്ഡലത്തിലെ പ്രചാരണ പ്രവര്‍ത്തനങ്ങളില്‍ ഒതുങ്ങാതെ രാജ്യത്താകെ കോണ്‍ഗ്രസിന്റെ പ്രചാരണപ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനാണ് മുന്‍ഗണന നല്‍കേണ്ടതെന്നാണ് ഖാര്‍ഗെയുടെ വാദം.

  'ആഘോഷിക്കാം, പക്ഷേ വീലിംഗ് വേണ്ട'; ഐപിഎൽ ഫൈനൽ രാത്രിയിൽ ബെംഗളൂരുവിൽ വൻ പോലീസ് വേട്ട, 13 സ്റ്റേഷനുകൾ ഒന്നിച്ചറങ്ങി!

ഗുല്‍ബര്‍ഗയില്‍ രണ്ടു തവണ ജയിച്ച ഖാര്‍ഗെ, 2019ല്‍ പരാജയപ്പെട്ടിരുന്നു.

നിലവിൽ രാജ്യസഭാംഗമായ അദ്ദേഹത്തിന് നാല് വര്‍ഷത്തെ കാലാവധിയുണ്ട്.

ഖാർഗെയുടെ മകൻ പ്രിയങ്ക് ഖാർഗെ കർണാടകയിലെ സിദ്ധരാമയ്യ സർക്കാറിൽ മന്ത്രിയാണ്.

അദ്ദേഹത്തിന് ലോകസഭ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനോട് താൽപര്യമില്ല. കോൺഗ്രസിൽ പാര്‍ട്ടി അധ്യക്ഷന്മാര്‍ പൊതുതെരഞ്ഞെടുപ്പില്‍ മത്സരിക്കാതെ മാറിനിൽക്കുന്ന പതിവില്ല. കഴിഞ്ഞതവണ സോണിയ ഗാന്ധിയും രാഹുൽ ഗാന്ധിയും മല്‍സരിച്ചിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  തിരിച്ചുവരവിന് തിരിച്ചടി: വിനേഷ് ഫോഗട്ടിന് വിലക്കേർപ്പെടുത്തി ഗുസ്തി ഫെഡറേഷൻ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഡി കെ ശിവകുമാർ മന്ത്രിസഭയിലെ 13 മന്ത്രിമാർക്ക് മുറികൾ അനുവദിച്ചു; രാമലിംഗ റെഡ്ഡിക്ക് വൻ നേട്ടം
[masterslider id="10"]

Related posts