കേരളത്തിൽ രണ്ടാം വർഷ ഹയർ സെക്കണ്ടറി ഫലപ്രഖ്യാപനം ഇന്ന്

കേരളത്തിലെ 2023-24 അക്കാദമിക വർഷത്തെ രണ്ടാം വർഷ ഹയർ സെക്കണ്ടറി പരീക്ഷാ ഫലപ്രഖ്യാപനവും വൊക്കേഷണൽ ഹയർ സെക്കണ്ടറി പരീക്ഷാ ഫലപ്രഖ്യാപനവും ഇന്ന്.

ഉച്ചയ്ക്ക് ശേഷം മൂന്ന് മണിക്കാണ് പ്രഖ്യാപനം. പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി ഫലപ്രഖ്യാപനം നടത്തും.

കഴിഞ്ഞ വർഷം മെയ് 25 നാണ് ഫലപ്രഖ്യാപനം നടത്തിയത്. ഹയർ സെക്കൻഡറി പരീക്ഷാ ഫലം www.prd.kerala.gov.in, www.keralaresults.nic.in, www.result.kerala.gov.in, www.examresults.kerala.gov.in, www.results.kite.kerala.gov.in എന്നീ വെബ്സൈറ്റുകളിലും ലഭ്യമാകും.

  സി.ബി.എസ്.ഇ പത്താം ക്ലാസ് ഫലം: 98.9% വിജയവുമായി ബെംഗളൂരു മേഖല രാജ്യത്ത് മൂന്നാമത്

ഏപ്രിൽ മൂന്നിനാണ് ഹയർസെക്കന്ററി മൂല്യ നിർണ്ണയ ക്യാമ്പ് തുടങ്ങിയത്. 77 ക്യാമ്പുകളിൽ 25000 ത്തോളം അധ്യാപകർ പ്ലസ് വൺ പ്ലസ് ടു മൂല്യനിർണ്ണയത്തിൽ പങ്കെടുത്തു.

വൊക്കേഷണൽ ഹയർസെക്കൻററി റഗുലർ വിഭാഗത്തിൽ 27798 കുട്ടികളും 1,502 കുട്ടികൾ അല്ലാതെയും പരീക്ഷ എഴുതിയിട്ടുണ്ട്.

വൊക്കേഷണൽ ഹയർ സെക്കണ്ടറി പരീക്ഷാഫലം www.keralaresults.nic.in, www.vhse.kerala.gov.in, www.results.kite.kerala.gov.in, www.prd.kerala.gov.in, www.examresults.kerala.gov.in, www.results.kerala.nic.in എന്നീ വെബ്സൈറ്റുകളിലും ലഭ്യമാകും

  ചൂട് കൂടിയതോടെ ബെംഗളൂരുവിൽ പൂൾ പാർട്ടികൾ സജീവം!

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ചട്ടങ്ങൾ ലംഘിച്ച് റോഡ് ഷോ; ചെന്നൈ നഗരം ബ്ലോക്കിലായി; നടൻ വിജയ്ക്കും ടിവികെ നേതാക്കൾക്കുമെതിരെ ചെന്നൈയിൽ കേസുകളുടെ പെരുമഴ
[masterslider id="10"]

Related posts

Click Here to Follow Us