മന്ത്രിയുടെ പിറന്നാളിന് ആശംസ പോസ്റ്റർ; കോൺഗ്രസ്‌ നേതാവിന് നഗരസഭയുടെ പിഴ 

ബെംഗളൂരു: അനുവാദമില്ലാതെ റോഡ് അരികില്‍ ആശംസ പോസ്റ്റർ വച്ച കോണ്‍ഗ്രസ് നേതാവിന് പിഴയിട്ട് നഗരസഭ.

കോണ്‍ഗ്രസ് നേതാവും മുൻ എംഎല്‍എ സ്ഥാനാർത്ഥിയുമായ രാജീവ് ഗൌഡയ്ക്കാണ് ബെംഗളുരു നഗരസഭ 50000 രൂപ പിഴയിട്ടത്.

2023ലെ നിയമ സഭാ തെരഞ്ഞെടുപ്പില്‍ സിദല്‍ഘട്ടയില്‍ നിന്നുള്ള കോണ്‍ഗ്രസ് സ്ഥാനാർത്ഥി ആയിരുന്നു രാജീവ് ഗൌഡ.

  'വെറും ഒരു താടിയല്ല ഇത്, 2019 മുതൽ കാത്തിരുന്ന പ്രതികാരം'; ഡി.കെ ശിവകുമാറിന്റെ സത്യപ്രതിജ്ഞാ ലുക്കിന് പിന്നിലെ ആരും പറയാത്ത കഥ!

കർണാടക മന്ത്രി കെ എച്ച്‌ മുനിയപ്പയുടെ പോസ്റ്ററാണ് രാജീവ് ഗൌഡ റോഡ് സൈഡില്‍ സ്ഥാപിച്ചത്.

മന്ത്രിയുടെ പിറന്നാളിനോട് അനുബന്ധിച്ച്‌ ആയിരുന്നു പോസ്റ്റർ.

എന്നാല്‍ ആവശ്യമായ അനുമതികളൊന്നും കൂടാതെയാണ് പോസ്റ്റർ സ്ഥാപിച്ചതെന്ന് വ്യക്തമാക്കിയാണ് ബിബിഎംപി കോണ്‍ഗ്രസ് നേതാവിന് പിഴയിട്ടത്.

മുഖ്യമന്ത്രി സിദ്ധരാമയ്യ, ഡി കെ ശിവകുമാർ മറ്റ് കോണ്‍ഗ്രസ് നേതാക്കളുടെ ചിത്രവും അടങ്ങിയതാണ് പോസ്റ്റർ.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  'ബെംഗളൂരു വെറുമൊരു നഗരമല്ല, അതൊരു വഴിത്തിരിവാണ്'; ട്രാഫിക്കും വാടകയും സഹിച്ചും ജനങ്ങൾ ഐടി നഗരത്തിൽ തുടരുന്നതിന്റെ രഹസ്യം പങ്കുവെച്ച് ടെക്കി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts