സാമ്പത്തിക പ്രതിസന്ധി; കിഡ്നി വിൽക്കാൻ ശ്രമിച്ച യുവാവിന് നഷ്ടമായത് ലക്ഷങ്ങൾ

ബെംഗളൂരു: ഓൺലൈനിലൂടെ സ്വന്തം കിഡ്‌നി വില്‍ക്കാനായി ശ്രമം. ചാര്‍ട്ടേഡ് അക്കൗണ്ടന്റായ യുവാവിന് നഷ്ടമായത് ആറു ലക്ഷം രൂപ.

സാമ്പത്തിക ബുദ്ധിമുട്ട് കാരണം സ്വന്തം കിഡ്‌നി വില്‍ക്കുന്നതിനായി ആവശ്യക്കാരെ ഓണ്‍ലൈനില്‍ തേടിയ യുവാവാണ് തട്ടിപ്പിനിരയായത്.

6.2 ലക്ഷം രൂപയാണ് യുവാവിന് നഷ്ടമായതെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

കിഡ്‌നി വാങ്ങാനായി ആളെ ഇന്റര്‍നെറ്റില്‍ തിരഞ്ഞ യുവാവിന് ഒരു വെബ്‌സൈറ്റ് മുഖാന്തിരം നമ്പര്‍ ലഭിച്ചു.

ഇതില്‍ വിളിച്ചപ്പോള്‍ വാട്‌സ് ആപ്പില്‍ ബന്ധപ്പെടാനും പേരും വയസും മേല്‍വിലാസവും ബ്ലഡ് ഗ്രൂപ്പും അയക്കാനും ആവശ്യപ്പെടുകയും ചെയ്തു.

  ഏറ്റവും വലിയ ഐ.ടി ഇടനാഴി അന്താരാഷ്ട്ര നിലവാരത്തിലേക്ക്; നിങ്ങളുടെ അഭിപ്രായവും പറയാം; മന്ത്രി നേരിട്ട് കേൾക്കും

രണ്ട് കോടി തുകയ്ക്ക് കിഡ്‌നി വില്‍ക്കാമെന്നും കിഡ്‌നി നീക്കം ചെയ്യുന്നതിന് മുമ്പ് പാതി തുക കിട്ടുകയുള്ളുവെന്നും തട്ടിപ്പുകാരന്‍ അറിയിച്ചു.

8000 രൂപ രജിസ്‌ട്രേഷന്‍ ഫീസായും ടാക്‌സ് ആവശ്യങ്ങള്‍ക്കായി 5 ലക്ഷം രൂപയും അടയ്ക്കാന്‍ തട്ടിപ്പുകാരന്‍ ആവശ്യപ്പെട്ടു.

ഈ തുക യുവാവ് അക്കൗണ്ടിലേക്ക് അയച്ചു.

പിന്നെയും പല കാര്യങ്ങള്‍ക്കായി തുക തട്ടിപ്പുകാരന്‍ ആവശ്യപ്പെടുകയും യുവാവ് അത് നല്‍കുകയും ചെയ്തു.

എന്നാല്‍ മയക്കുമരുന്ന് വിരുദ്ധ ക്ലിയറന്‍സ് ഫോമുകള്‍ക്കായി 7.6 ലക്ഷം രൂപ കൂടി നല്‍കണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ യുവാവിന് സംശയം തോന്നി.

സംഭവം സുഹൃത്തുക്കളെ അറിയിച്ചതോടെ അവരാണ് ഇത്തരം തട്ടിപ്പിനെ കുറിച്ച്‌ വിവരം നല്‍കിയത്.

  സ്വിഗ്ഗിയും സൊമാറ്റോയും ഒടുവിൽ വഴങ്ങിയോ? ബെംഗളൂരുവിൽ നടക്കാനിരുന്ന പണിമുടക്ക് മാറ്റിവെച്ചു ?

മയക്കുമരുന്ന് വിരുദ്ധ ക്ലിയറന്‍സ് ഫോമുകള്‍ക്കായി തുക അടക്കണമെന്ന് ആവശ്യപ്പെട്ട് സ്ത്രീയാണ് വിളിച്ചതെന്നും ഇതോടെ സംശയം ഉയരുകയായിരുന്നുവെന്നും യുവാവ് പറഞ്ഞു.

ക്രെഡിറ്റ് കാര്‍ഡ് ബില്ലുകളും കാറിന്റെ മാസതവണകളും മറ്റ് സാമ്പത്തിക പ്രതിസന്ധികളും തീര്‍ക്കുന്നതിനാണ് കിഡ്‌നി വില്‍ക്കാന്‍ തീരുമാനിച്ചതെന്നും അപരിചിതര്‍ക്ക് വൃക്ക വില്‍ക്കുന്നത് നിയമവിരുദ്ധമാണെന്ന് തനിക്ക് അറിയില്ലെന്നും യുവാവ് പറഞ്ഞു.

യുവാവിന്റെ പരാതിയെ തുടർന്ന് കേസ് രജിസ്റ്റർ ചെയ്ത് പോലീസ് അന്വേഷണം ആരംഭിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നിമിഷങ്ങളുടെ വ്യത്യാസത്തിൽ രക്ഷപ്പെട്ടത് 16 ജീവനുകൾ; നമ്മ മെട്രോയെ ഞെട്ടിക്കുന്ന കണക്കുകൾ!'
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts