കൊട്ടിയൂർ വൈശാഖ മഹോത്സവത്തിന് പോകുകയാണോ? പാൽചുരം വഴി വലിയ വണ്ടികൾ വിടില്ല; വഴിയറിയാം…

കൊട്ടിയൂർ: ലോകപ്രസിദ്ധമായ കൊട്ടിയൂർ വൈശാഖ മഹോത്സവത്തോടനുബന്ധിച്ച് ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിനായി കൊട്ടിയൂർ-പാൽചുരം-ബോയ്സ് ടൗൺ റോഡിൽ ഭാരവാഹനങ്ങൾക്ക് കർശന നിയന്ത്രണം ഏർപ്പെടുത്തി. മെയ് 28 മുതൽ ജൂൺ 24 വരെയാണ് റോഡിൽ നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്.

ഉത്സവകാലത്ത് ഈ റൂട്ടിൽ ഉണ്ടാകാൻ സാധ്യതയുള്ള കനത്ത വാഹനത്തിരക്കും ഭക്തജനങ്ങളുടെ സുരക്ഷയും മുൻനിർത്തിയാണ് പോലീസിന്റെ ഈ അടിയന്തര നടപടി. നിയന്ത്രണമുള്ള ദിവസങ്ങളിൽ കൊട്ടിയൂർ വഴി മാനന്തവാടി, വയനാട് ഭാഗങ്ങളിലേക്ക് പോകുന്ന ചരക്കുവാഹനങ്ങൾ ഉൾപ്പെടെയുള്ള വലിയ വാഹനങ്ങൾ നിടുംപൊയിൽ-പേര്യ ചുരം വഴി തിരിഞ്ഞുപോകണമെന്ന് പോലീസ് അറിയിച്ചു.

  എയർപോർട്ടിലേക്ക് ഇനി മെട്രോയിൽ കയറി ചെക്ക്-ഇൻ ചെയ്യാം; നമ്മ മെട്രോ പിങ്ക് ലൈൻ സുരക്ഷാ പരിശോധനകൾ അവസാന ഘട്ടത്തിൽ

തീർത്ഥാടകരുമായി എത്തുന്ന ചെറുവാഹനങ്ങൾക്കും കെ.എസ്.ആർ.ടി.സി ബസുകൾക്കും പാൽചുരം വഴി തടസ്സമില്ലാതെ കടന്നുപോകാൻ സൗകര്യമൊരുക്കും. വിൽപനസാമഗ്രികളും മറ്റ് അവശ്യസാധനങ്ങളുമായി കൊട്ടിയൂരിലേക്ക് എത്തുന്ന വലിയ വാഹനങ്ങൾക്കും നിയന്ത്രണം ബാധകമായിരിക്കും.

നിയമം ലംഘിച്ച് പാൽചുരം വഴി പ്രവേശിക്കുന്ന വാഹനങ്ങൾക്കെതിരെ കർശന നിയമനടപടികൾ സ്വീകരിക്കുമെന്ന് പേരാവൂർ ഡിവൈ.എസ്.പി അറിയിച്ചു. ഭക്തജനങ്ങളും ഡ്രൈവർമാരും പോലീസിന്റെ ഗതാഗത ക്രമീകരണങ്ങളോട് പൂർണ്ണമായും സഹകരിക്കണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഐടി ജീവനക്കാർക്ക് സന്തോഷവാർത്ത; വിപ്രോ ഗേറ്റിൽ നിന്നും ടിൻ ഫാക്ടറിയിലേക്ക് 6 പുതിയ ബസ് സർവീസുകൾ ആരംഭിച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  നമ്മ മെട്രോയിൽ തൊഴിലവസരം; അപേക്ഷ സമർപ്പിക്കേണ്ടത് എങ്ങനെ എന്ന് അറിയാൻ വായിക്കാം
[masterslider id="10"]

Related posts