ക്ഷേത്ര പരിപാടിക്കിടെ യുവാവിനെ കൊലപ്പെടുത്തിയ കേസിൽ 3 പേർ അറസ്റ്റിൽ 

ബെംഗളൂരു : ക്ഷേത്രത്തിലെ ആഘോഷപരിപാടി കാണുന്നതിനിടെയുണ്ടായ വഴക്കിനെത്തുടർന്ന് യുവാവിനെ കുത്തിക്കൊലപ്പെടുത്തിയ മൂന്നുപേരെ പോലീസ് അറസ്റ്റുചെയ്തു.

ബൈട്ടരായനപുരയിൽ ആണ് സംഭവം നടന്നത്.

പ്രദേശവാസികളായ ചേതൻ, പവൻ, രംഗ എന്നിവരാണ് അറസ്റ്റിലായത്.

യോഗേഷിനെ (23) ആണ് പ്രതികൾ കൊലപ്പെടുത്തിയത്.

  ബെംഗളൂരുവിൽ നഴ്‌സായിരുന്ന മലയാളി പെൺകുട്ടി കേരളത്തിൽ അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരിച്ചു; ഉറവിടം കണ്ടെത്തിയിട്ടില്ല

ശനിയാഴ്ച രാത്രിയാണ് നൃത്തപരിപാടി നടക്കുന്നതിനിടെ യോഗേഷും പ്രതികളും തമ്മിൽ വഴക്കുണ്ടായത്.

പരിപാടി സ്ഥലത്ത് നിന്ന് മടങ്ങിയ യോഗേഷിനെ പ്രതികൾ പിന്തുടർന്നെത്തി കുത്തുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ മാലിന്യം ഇനി വെറുതെ കളയാം എന്ന് കരുതേണ്ട; നാലായി തരംതിരിച്ചില്ലെങ്കിൽ പണികിട്ടും! പുതിയ 'എസ്.ഡബ്ല്യു.എം' ചട്ടങ്ങൾ ഇങ്ങനെ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us