നഗരത്തിലെ ജലക്ഷാമത്തിനിടെ തമിഴ്‌നാടിന് കാവേരി ജലം ഇപ്പോൾ വിട്ടുനൽകില്ല: കർണാടക ഉപമുഖ്യമന്ത്രി

ബെംഗളൂരു: തമിഴ്‌നാടിന് കാവേരി നദീജലം എന്ത് വില കൊടുത്തും വിട്ടുനൽകുന്ന പ്രശ്‌നമില്ലെന്ന് കർണാടക ഉപമുഖ്യമന്ത്രി ഡികെ ശിവകുമാർ.

കൃഷ്ണരാജ സാഗർ (കെആർഎസ്) അണക്കെട്ടിൽ നിന്ന് തമിഴ്‌നാടിന് കാവേരി ജലം തുറന്നുവിടുന്നുവെന്ന ആരോപണത്തിൽ സർക്കാരിനെതിരെ വിമർശനങ്ങൾക്കും പ്രതിഷേധങ്ങൾക്കും ഇടയിൽ, വെള്ളം ഡിസ്ചാർജ് ചെയ്യുന്നത് ബെംഗളൂരുവിനു വേണ്ടിയാണെന്നും അയൽ സംസ്ഥാനത്തിനല്ലെന്നും അദ്ദേഹം വ്യക്തമാക്കി.

“കാവേരി നദീജലം എന്ത് വില കൊടുത്തും ഇപ്പോൾ തമിഴ്‌നാടിന് വിട്ടുനൽകുന്ന പ്രശ്‌നമില്ല, ഞങ്ങൾ വിട്ടിട്ടില്ല .

  സംസ്ഥാനം ത​മി​ഴ്‌​നാ​ടി​ന് വി​ട്ടു​കൊ​ടു​ക്കണം; ഉത്തരവ് ഇങ്ങനെ

തമിഴ്‌നാടിലേക്ക് എത്ര വെള്ളം ഒഴുകുന്നു, അതിൻ്റെ കണക്കുണ്ട് എന്നും  ജലവിഭവ മന്ത്രി കൂടിയായ ശിവകുമാർ മാധ്യമങ്ങളോട് പറഞ്ഞു.

“തമിഴ്‌നാടിന് വെള്ളം വിട്ടുകൊടുക്കാൻ ഈ സർക്കാരിൽ വിഡ്ഢികളല്ലന്നും” സംസ്ഥാന കോൺഗ്രസ് അധ്യക്ഷൻ കൂടിയായ ശിവകുമാർ കൂട്ടിച്ചേർത്തു.

സംസ്ഥാനത്തിൻ്റെ പല ഭാഗങ്ങളിലും വരൾച്ചയും ജലക്ഷാമവും രൂക്ഷമായ സാഹചര്യത്തിൽ കെആർഎസ് അണക്കെട്ടിൽ നിന്ന് തമിഴ്‌നാട്ടിലേക്ക് വെള്ളം തുറന്നുവിടുന്നുവെന്ന് ആരോപിച്ച് കർഷക ഹിതരക്ഷാ സമിതി ഞായറാഴ്ച ജില്ലാ ആസ്ഥാനമായ മണ്ഡ്യയിൽ പ്രതിഷേധ പ്രകടനം നടത്തിയിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നടുറോഡിൽ കാർ ഡ്രൈവർക്ക് ഓട്ടോ ഡ്രൈവറുടെ ക്രൂരമർദ്ദനം, ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്ത്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  നീ എന്താ കഴിക്കാർ ? ഡ്യൂട്ടിയിലുണ്ടായിരുന്ന വനിതാ ട്രാഫിക് എസ്.ഐക്ക് നേരെ കൈയേറ്റവും അധിക്ഷേപവും: അഭിഭാഷകനടക്കം നാല് പേർക്കെതിരെ കേസ്
[masterslider id="10"]

Related posts