കണ്ണ് നിറഞ്ഞ് കന്നഡ സിനിമാലോകം; പുനീതിന്റെ സംസ്കാര ചടങ്ങ് മകൾ എത്തിയശേഷം

ബെം​ഗളുരു; കന്നഡ സിനിമാ ലോകത്തെ പവർ സ്റ്റാർ പുനീത് രാജ്കുമാറിന്റെ സംസ്കാരം യുഎസിൽ പഠിയ്ക്കുന്ന മകൾ എത്തിയശേഷമെന്ന് ബന്ധുക്കൾ.

ഇന്ന് വൈകിട്ടോ , നാളെയോ ആയിരിക്കും സംസ്കാര ചടങ്ങുകൾ നടക്കുക. പൊതുദർശനം കണ്ഠീരവ സ്റ്റേഡിയത്തിൽ ഇന്നും ഉണ്ടാകും. വിക്രം ആശുപത്രിയിൽ നിന്ന് സദാശിവ ന​ഗറിലെ സ്വവസതിയിൽ എത്തിച്ചശേഷമാണ് ഭൗതിക ശരീരം കണ്ഠീരവ സ്റ്റേഡിയത്തിൽ പൊതുദർശനത്തിന് എത്തിച്ചത്.

  ബെംഗളൂരു യാത്രിക്കാർ ശ്രദ്ധിക്കുക; പ്രധാന റോഡുകളിൽ കർശന ഗതാഗത നിയന്ത്രണം; പാർക്കിങ്ങും നിരോധിച്ചു

പ്രിയതാരത്തെ ഒരുനോക്ക് അവസാനമായി കാണാനെത്തിയവർ പലരും നിയന്ത്രണംവിട്ട് പൊട്ടിക്കരഞ്ഞു, മലയാള സിനിമാ മേഖലയിൽ നിന്നുൾപ്പെടെ ഒട്ടനവധി പേരാണ് അനുശോചനം രേഖപ്പെടുത്തിയത്.

ദീപാവലിയോടനുബന്ധിച്ച് തിയേറ്ററുകളിൽ സിനിമകൾ റിലീസിന് തയ്യാറെടുക്കവേയാണ് കന്നഡ സിനിമയുടെ പ്രിയതാരത്തിന്റെ ആകസ്മിക വേർപാട്.

 

 

 

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഡൽഹിയിലെ പോലീസ് നടപടിയിൽ ബെംഗളൂരുവിൽ പ്രക്ഷോഭം; ബി.ജെ.പി എം.എൽ.എയ്ക്ക് നേരെ മുട്ടയേറ്, അഞ്ചുപേർ അറസ്റ്റിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts