ന​ഗരം അതീവ സുരക്ഷയിൽ; മദ്യ വിൽപ്പനയ്ക്ക് നിരോധനം ഏർപ്പെടുത്തി

ബെം​ഗളുരു; സൂപ്പർ താരം പുനീത് രാജ്കുമാറിന്റെ വിയോ​​ഗത്തെ തുടർന്ന് ന​ഗരത്തിൽ സുരക്ഷ ശക്തമാക്കി ബെം​ഗളുരു പോലീസ്.

കണ്ഠീരവ സ്റ്റേഡിയത്തിലും സമീപപ്രദേശങ്ങളിലുമെല്ലാം കനത്ത സുരക്ഷയാണ് ഒരുക്കിയിരിയ്ക്കുന്നത്. അതി ജാ​ഗ്രത പാലിക്കാൻ പോലീസുകാർക്ക് നിർദേശം നൽകിയിട്ടുണ്ട്.

വ്യാജപ്രചരണങ്ങളിലും അഭ്യൂഹങ്ങളിലും വിശ്വസിക്കരുതെന്നും ബെമ​ഗളുരു പോലീസ് ട്വീറ്റ് ചെയ്തു. ആരാധകരോട് ശാന്തരായിരിക്കണമെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ അഭ്യർഥിച്ചു.

  പ്രണയം നിരസിച്ചു; യുവാവിന്റെ സഹോദരന്റെ കുത്തേറ്റ നാലാം വർഷ നിയമ വിദ്യാർത്ഥിനി മരിച്ചു

മദ്യവിൽപ്പന 31 വരെയാണ് നിരോധിച്ചിരിയ്ക്കുന്നത്. അനിഷ്ട സംഭവങ്ങൾ ഉണ്ടാകാതിരിക്കാനാണിത്. ന​ഗരത്തിലെ സിനിമാ തിയേറ്ററുകളെല്ലാം പ്രവർത്തനം നിർത്തിവച്ചു.

കൂടാതെ കന്നഡ സിനിമാ മേഖലയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ഒട്ടേറെ സ്ഥാപനങ്ങളുള്ള ​ഗാന്ധിന​ഗരയിലെയും സമീപപ്രദേശങ്ങളിലെയും കടകളൊക്കെ അടച്ചു.

 

 

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കുട്ടികൾ കഴിക്കുന്ന ലഘുഭക്ഷണങ്ങളിൽ ഒളിഞ്ഞിരിക്കുന്ന അപകടം? സ്‌കൂൾ പരിസരങ്ങളിലെ കടകളിൽ മിന്നൽ പരിശോധന
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts