ഊരുവിലക്കുമെന്ന് ഭീഷണി; മധ്യവയസ്കൻ ജീവനൊടുക്കി

മൈസൂരു; പഞ്ചായത്ത് ഊരുവിലക്കുമെന്ന് പറഞ്ഞതിനെ തുടർന്ന് മധ്യവയസ്കൻ ജീവനൊടുക്കി. മൈസൂരുവിലാണ് ദാരുണ സംഭവം നടന്നത്.

ചാമരാജ് ന​ഗറിലെ ബൊമ്മാലപുര ​ഗ്രാമത്തിലാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. മുഡ്ഡനായക (55) ആണ് ജീവനൊടുക്കിയത്.

മഹേഷ് എന്ന് പേരുള്ള ചെറുപ്പക്കാരനെ മുഡ്ഡനായകന്റെ മകൾ വിവാഹം ചെയ്തിരുന്നു. ഇതേ തുടർന്ന് മഹേഷും മുഡ്ഡനായകത്തിന്റെ വീട്ടുകാരും തമ്മിൽ അസ്വാരസ്യം ഉടലെടുത്തിരുന്നു.

  യാത്രക്കാർക്ക് ആശ്വാസം: ബെംഗളൂരുവിൽ നിന്ന് കേരളത്തിലേക്കുളള സ്പെഷൽ ട്രെയിൻ സർവീസുകൾ നീട്ടി

പഞ്ചായത്ത് നേതാക്കൾ മഹേഷിനൊപ്പം നിന്നു, കൂടാതെ മുഡ്ഡനായകത്തെ ഏറെ പരിഹസിക്കുകയും 1 ലക്ഷം നൽകണമെന്നും ഊരുവിലക്ക് നേരിടണമെന്ന് പറയുകയും ചെയ്തു.

ഇതോടെ കടുത്ത മാനസിക വിഷമത്തിലായിരുന്നു മുഡ്ഡനായക. വീട്ടിലെത്തിയും ഇവർ മുഡ്ഡനായകത്തെ പരിഹസിച്ചു, ഇതോടെ മുഡ്ഡനായക മരത്തിൽ തൂങ്ങി ആത്മഹത്യ ചെയ്യുകയായിരുന്നു. സംഭവത്തിൽ ​ഗുണ്ടൽപേട്ട് പോലീസ് കേസെടുത്തു. 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  എസ്.ഐ.ആര്‍ ഡ്യൂട്ടിക്ക് പോകുന്നതിനിടെ അപകടം: വില്ലേജ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ മരിച്ചു; ഉദ്യോഗസ്ഥർക്കെതിരെ പ്രതിഷേധം ശക്തം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts