ബെംഗളുരു; വരുന്ന 30 ദിവസത്തിനകം കർണ്ണാടകയിൽ കഴിഞ്ഞ 25 വർഷങ്ങളായി നടന്ന മതപരിവർത്തനങ്ങളെക്കുറിച്ച് റിപ്പോർട്ട് സമർപ്പിക്കണമെന്ന് സർക്കാർ ന്യൂനപക്ഷ ക്ഷേമ വകുപ്പിനോട് നിർദേശിച്ചു.
കർണ്ണാടകയിൽ നിർബന്ധിത മതപരിവർത്തനം വ്യാപകമാണെന്നും അതിന് തടയിടാൻ നിയമ രൂപീകരണം നടത്താനുള്ള നീക്കങ്ങളുടെ കൂടി ഭാഗമാണിതെന്നാണ് സൂചന.
ക്രിസ്തുമത മേലധ്യക്ഷൻമാരും മറ്റും ഇതിനെതിരെ വിയോജിച്ചുകൊണ്ട് രംഗത്തെത്തിയിരുന്നു. ക്രിസ്തുമതത്തിലേക്കുള്ള നിർബന്ധിത മതപരിവർത്തനം സംബന്ധിച്ച നിലവിലുള്ള കേസുകൾ, അനുമതിയില്ലാതെ എത്ര ക്രിസ്ത്യൻ പള്ളികൾ പ്രവർത്തിയ്ക്കുന്നു, മിഷനറി പ്രവർത്തനങ്ങൾ തുടങ്ങിയവ പരിശോധിക്കാനായുള്ള സർവ്വേ നടപടി ജില്ലാ ഭരണകൂടങ്ങൾ ആരംഭിച്ചെങ്കിലും ഇതിനെതിരെ ഹർജി ഉള്ളതിനാൽ താത്ക്കാലികമായി നിർത്തിവച്ചിരിക്കുകയാണ്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.