നീണ്ട രാഷ്ട്രീയ ജീവിതത്തിൽ തെറ്റൊന്നും ചെയ്തില്ലെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ

ബെംഗളൂരു: നാല് പതിറ്റാണ്ട് നീണ്ട തന്റെ രാഷ്ട്രീയ ജീവിതത്തില്‍ ഒരു തെറ്റും ചെയ്തിട്ടില്ലെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ.

മൈസൂരു നഗരവികസന അതോറിറ്റി(മൂഡ)യുമായി ബന്ധപ്പെട്ട ഭൂമി കുംഭകോണ കേസില്‍ മുഖ്യമന്ത്രിയുടെ രാജ്യ ആവശ്യപ്പെട്ട് ബി.ജെ.പി ഇന്ന് പ്രക്ഷോഭം ശക്തമാക്കിയിരുന്നു.

ഇതിന് പിന്നാലെയാണ് സിദ്ധരാമയ്യയുടെ പ്രതികരണം.

തൻ്റെ രാഷ്ട്രീയ കരിയറില്‍ മന്ത്രിയും മുഖ്യമന്ത്രിയുമൊക്കെ ആയിരുന്നുവെങ്കിലും വ്യക്തിപരമായ നേട്ടങ്ങള്‍ക്കായി ഒരിക്കലും അധികാരം ദുരുപയോഗം ചെയ്തിട്ടില്ലെന്നും സിദ്ധരാമയ്യ പറഞ്ഞു.

രാഷ്ട്രീയത്തില്‍ പാർട്ടികള്‍ പ്രതിഷേധിക്കുന്നത് സ്വാഭാവികമാണെന്നും അതിനാല്‍ അവർ പ്രതിഷേധിക്കട്ടെയെന്നും ബി.ജെ.പിയുടെ പ്രതിഷേധത്തെ ചൂണ്ടിക്കാണിച്ച്‌ മുഖ്യമന്ത്രി പറഞ്ഞു.

  കേരളത്തിലെ യു.ഡി.എഫ് മാതൃകയിൽ കർണാടകയിലും പുതുമുഖ മന്ത്രിസഭയ്ക്ക് സാധ്യത; സിദ്ധരാമയ്യ പക്ഷത്തെ പ്രമുഖർ പുറത്തായേക്കും

“എനിക്ക് ജുഡീഷ്യല്‍ സംവിധാനത്തില്‍ പൂർണ്ണ വിശ്വാസമുണ്ട്. ഒരു ഹർജി സമർപ്പിച്ചിട്ടുണ്ട്, അതില്‍ വാദം കേള്‍ക്കാൻ പോകുകയാണ്. ഗവർണർ അനുവദിച്ച പ്രോസിക്യൂഷൻ നടപടിയില്‍, ഇടക്കാല ആശ്വാസവും അതോടൊപ്പം നടപടി റദ്ദാക്കുമെന്ന് ഉറപ്പുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഗവർണറുടെ തീരുമാനത്തിനെതിരെ മുഖ്യമന്ത്രി ഇന്ന് രാവിലെയാണ് കർണാടക ഹൈക്കോടതിയെ സമീപിച്ചത്.

ഗവർണറുടെ തീരുമാനം നിയമ വിരുദ്ധമാണെന്ന് കഴിഞ്ഞ ശനിയാഴ്ച സിദ്ധരാമയ്യ ട്വീറ്റ് ചെയ്തിരുന്നു.

അത് കോടതിയില്‍ ചോദ്യം ചെയ്യുമെന്നും രാജിവെക്കില്ലെന്നും പ്രഖ്യാപിച്ചിരുന്നു.

  കെട്ടിക്കിടക്കുന്ന ട്രാഫിക് പിഴകൾക്ക് 50% ഇളവ്; ബെംഗളൂരുവിൽ ജൂൺ 21 മുതൽ സുവർണ്ണാവസരം

മൈസൂരു നഗരവികസന അതോറിറ്റിയുമായി ബന്ധപ്പെട്ട ഭൂമി കുംഭകോണ കേസില്‍ മുഖ്യമന്ത്രിയെ പ്രോസിക്യൂട്ട് ചെയ്യാൻ ഗവർണർ താവർ ചന്ദ് ഗെലോട്ട് അനുമതി നല്‍കിയതാണ് വന്‍ രാഷ്ട്രീയ വിവാദമായത്.

അതേസമം ഗവര്‍ണര്‍ക്കെതിരെ മൈസൂരു ഉള്‍പ്പെടെയുള്ള ജില്ലാ ആസ്ഥാനങ്ങളില്‍ കോണ്‍ഗ്രസിന്റെ നേതൃത്വത്തിന്റെ പ്രതിഷേധ പ്രകടനങ്ങള്‍ നടന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിനെ മുക്കി പലയിടത്തും കനത്ത മഴ; നഗരത്തിൽ വെളളക്കെട്ട് , അണ്ടർപാസുകൾ അടച്ചു, വൻ ഗതാഗതക്കുരുക്ക്
[masterslider id="10"]

Related posts