കൊച്ചി: ആഗോള മേഖലയിലെ അനുകൂല ചലനങ്ങളുടെ കരുത്തില്‍ സംസ്ഥാനത്ത് സ്വർണ വില പുതിയ ഉയരങ്ങളിലേക്ക് നീങ്ങുന്നു.
കഴിഞ്ഞ മാസം അവതരിപ്പിച്ച കേന്ദ്ര ബഡ്ജറ്റില്‍ ഇറക്കുമതി തീരുവ കുറച്ചതോടെ കുത്തനെ ഇടിഞ്ഞ സ്വർണ വില കഴിഞ്ഞ വാരം അതിശക്തമായി തിരിച്ചുകയറി.
ശനിയാഴ്ച മാത്രം പവൻ വില 840 രൂപ ഉയർന്ന് 53,360 രൂപയിലെത്തി. ഗ്രാമിന്റെ വില 105 രൂപ വർദ്ധിച്ച് 6,670 രൂപയിലെത്തി.
കഴിഞ്ഞ വാരം പവന്റെ വിയില്‍ രണ്ടായിരം രൂപയുടെ കുതിപ്പാണുണ്ടായത്.
സ്വർണ വില വീണ്ടും കൂടുമെന്ന പ്രവചനങ്ങള്‍ ശക്തമായതോടെ സംസ്ഥാനത്തെ ജുവലറികളില്‍ തിരക്ക് കൂടുന്നു.
വിവാഹ സീസണ്‍ തുടങ്ങിയതോടെ വിലയിലെ വൻ വർദ്ധന ഉപഭോക്താക്കളെ വലയ്ക്കുകയാണ്.
ചരക്ക്, സേവന നികുതിയും സെസും പണിക്കൂലിയുമടക്കം നിലവില്‍ സ്വർണം വാങ്ങുമ്പോള്‍ വില പവന് 58,000 രൂപയിലധികമാകും.
ഇപ്പോഴത്തെ സാഹചര്യത്തില്‍ പവൻ വില വീണ്ടും 55,000 രൂപ കടക്കാനുള്ള സാദ്ധ്യത ഏറെയാണെന്ന് ജുവലറി മേഖലയിലുള്ളവർ പറയുന്നു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.