കർണ്ണാടകയിലെ കാൽനൂറ്റാണ്ട് കാലത്തെ മതപരിവർത്തനം; റിപ്പോർട്ട് തേടി സർക്കാർ

ബെം​ഗളുരു; വരുന്ന 30 ദിവസത്തിനകം കർണ്ണാടകയിൽ കഴിഞ്ഞ 25 വർഷങ്ങളായി നടന്ന മതപരിവർത്തനങ്ങളെക്കുറിച്ച് റിപ്പോർട്ട് സമർപ്പിക്കണമെന്ന് സർക്കാർ ന്യൂനപക്ഷ ക്ഷേമ വകുപ്പിനോട് നിർദേശിച്ചു. കർണ്ണാടകയിൽ നിർബന്ധിത മതപരിവർത്തനം വ്യാപകമാണെന്നും അതിന് തടയിടാൻ നിയമ രൂപീകരണം നടത്താനുള്ള നീക്കങ്ങളുടെ കൂടി ഭാ​ഗമാണിതെന്നാണ് സൂചന. ക്രിസ്തുമത മേലധ്യക്ഷൻമാരും മറ്റും ഇതിനെതിരെ വിയോജിച്ചുകൊണ്ട് രം​ഗത്തെത്തിയിരുന്നു. ക്രിസ്തുമതത്തിലേക്കുള്ള നിർബന്ധിത മതപരിവർത്തനം സംബന്ധിച്ച നിലവിലുള്ള കേസുകൾ, അനുമതിയില്ലാതെ എത്ര ക്രിസ്ത്യൻ പള്ളികൾ പ്രവർത്തിയ്ക്കുന്നു, മിഷനറി പ്രവർത്തനങ്ങൾ തുടങ്ങിയവ പരിശോധിക്കാനായുള്ള സർവ്വേ നടപടി ജില്ലാ ഭരണകൂടങ്ങൾ ആരംഭിച്ചെങ്കിലും ഇതിനെതിരെ ഹർജി ഉള്ളതിനാൽ താത്ക്കാലികമായി…

Read More