മഹാദേവപുരയിലെ പകുതി തെരുവുകളിലും വെളിച്ചമില്ലന്ന് റിപ്പോർട്ടുകൾ

ബെംഗളൂരു: മല്ലേശ്വരം, മഹാദേവപുര നിയമസഭാ മണ്ഡലങ്ങളിലെ പൊതു ഇടങ്ങളുടെ സുരക്ഷ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി ഈ മേഖകലകളിലെ തെരുവ് വിളക്കുകളും ബസ് സ്റ്റോപ്പുകളും മെച്ചപ്പെടുത്താൻ സാധ്യതയുണ്ടെന്ന് ഓഡിറ്റ് റിപ്പോർട്ട് വെളിപ്പെടുത്തി.

ബെംഗളൂരു പൊളിറ്റിക്കൽ ആക്ഷൻ കമ്മിറ്റി (ബിപിഎസി) ശനിയാഴ്ച പുറത്തിറക്കിയ ഓഡിറ്റ് റിപ്പോർട്ടിൽ, സുരക്ഷ ഉറപ്പാക്കുന്നതിനായി മല്ലേശ്വരത്തെ 23 ശതമാനം തെരുവുകളും പൊതുസ്ഥലങ്ങളും മഹാദേവപുരയിലെ 50 ശതമാനവും നല്ല വെളിച്ചമുള്ളതായിരിക്കണമെന്നും സൂചിപ്പിക്കുന്നു.

അതിനാൽ പുതിയ തെരുവ് വിളക്കുകൾ സ്ഥാപിക്കുന്നതിനും പഴയവ നന്നാക്കുന്നതിനുമുള്ള ബജറ്റ് വിഹിതം പൗരസമിതി ഉറപ്പാക്കുമെന്ന് റിപ്പോർട്ടിലെ പ്രധാന കണ്ടെത്തലുകളെക്കുറിച്ചുള്ള പാനൽ ചർച്ചയിൽ പങ്കെടുത്ത ബിബിഎംപി സ്പെഷ്യൽ കമ്മീഷണർ (വെസ്റ്റ്) ഡോ.ദീപക് ആർ.എൽ. അറിയിച്ചു.

  ബൈക്ക് ടാക്‌സികൾ ഇനി പഴങ്കഥ ? നിലപാട് കടുപ്പിച്ച് കർണാടക; ബെംഗളൂരുവിൽ പെട്ടെന്ന് വീണത് നൂറുകണക്കിന് വാഹനങ്ങൾ!

തെരുവുവിളക്കുകൾ സ്ഥാപിക്കുന്നത് കേന്ദ്രീകൃത ടെൻഡറോ വികേന്ദ്രീകൃതമോ ആണെന്നുള്ള ആശയകുഴപ്പം പദ്ധതി നടപ്പാക്കുന്നതിൽ കാലതാമസമുണ്ടാക്കിയതെന്നും, എന്നാലിപ്പോൾ ഞങ്ങൾ പ്രക്രിയ വികേന്ദ്രീകരിച്ചുവെന്നും ബജറ്റ് വിഹിതം നൽകുമെന്നും അദ്ദേഹം പറഞ്ഞു.

മെച്ചപ്പെട്ട വെളിച്ചം സുരക്ഷ ഉറപ്പാക്കുമെന്നും അപകടങ്ങൾ തടയുമെന്നും വിവിധ പ്രദേശങ്ങളിലെ തെരുവ് വിളക്കുകളുടെ അഭാവത്തെക്കുറിച്ചുള്ള ജിയോ ടാഗ് ചെയ്ത വിവരങ്ങൾ ഞങ്ങൾ ബിബിഎംപിക്ക് കൈമാറുമെന്നും അതിലൂടെ മികച്ച വെളിച്ചം കുറ്റകൃത്യങ്ങളുടെ നിരക്ക് കുറയ്ക്കാൻ സഹായിക്കുമെന്നും ജോയിന്റ് പോലീസ് കമ്മീഷണർ (ട്രാഫിക്) ഡോ ബി ആർ രവികാന്ത ഗൗഡ അഭിപ്രായപെട്ടു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പരിസ്ഥിതി ദിനാചരണവും വനിതാ വിങ് ഉദ്ഘാടനവും നടത്തി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഫുട്ട്പാത്തിലെ കയ്യേറ്റക്കാരെ ഒഴുപ്പിച്ചു, പക്ഷേ നഗരമധ്യത്തിലെ ഈ 'ലൈവ് ബോംബുകൾ' ആര് മാറ്റും?
[masterslider id="10"]

Related posts