ഹിജാബ് വിധി; കർണാടക ഹൈക്കോടതി ചീഫ് ജസ്റ്റിസിനെതിരെ വധഭീഷണി

ബെംഗളൂരു: വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഹിജാബ് നിരോധനം ശരിവച്ച കോടതി വിധിയുടെ പശ്ചാത്തലത്തിൽ കർണാടക ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഋതു രാജ് അവസ്തി ഉൾപ്പെടെയുള്ളവരെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതിനെ തുടർന്ന് പോലീസ് കേസെടുത്തു.

കർണാടക ഹൈക്കോടതി രജിസ്ട്രാർ ജനറലിന് അഭിഭാഷകനായ ഉമാപതി എസ് ആണ് പരാതി നൽകിയത്.

  കടുവയ്ക്കായി വെച്ച കൂട്ടിൽ കുടുങ്ങിയത് പുലി

പ്രഭാത നടത്തത്തിനിടയിൽ കൊല്ലപ്പെട്ട ജാർഖണ്ഡ് ജഡ്ജിയുടെ കൊലപാതകത്തെ പരാമർശിച്ചുകൊണ്ട്  ചീഫ് ജസ്റ്റിസ് അവസ്തിയെ പരസ്യമായി ഭീഷണിപ്പെടുത്തുന്ന തരത്തിലുള്ള വീഡിയോ ഒരാൾ തനിക്ക് വാട്ട്‌സ്ആപ്പിൽ അയച്ചതായിട്ടാണ് പരാതിയിൽ പറയുന്നത്.

തമിഴ്‌നാട്ടിലെ മധുര ഭാഗത്താണ് വീഡിയോ ചിത്രീകരിച്ചിരിക്കുന്നതെന്നും പരാതിയിൽ കൂട്ടിച്ചേർത്തട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പിള്ളേര് മോഡിഫൈ ചെയ്യട്ടെ, പക്ഷേ കമ്പനി തന്ന സീറ്റ് കവറും സ്റ്റിക്കറും മാത്രം! കേരള പൂക്കി സിഎമ്മിന്റെ മാസ്സ് ഡയലോഗും കമ്മീഷണറുടെ ക്ലാസിക് റിപ്പോർട്ടും! അറിയാം 18 തരം മോഡിഫിക്കേഷൻ ഏതൊക്കെ എന്ന്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts