ബിൽക്കിസ് ബാനുവിന് നീതി ലഭിക്കണമെന്ന് ആവശ്യപ്പെട്ട് ഫ്രീഡം പാർക്കിൽ പ്രതിഷേധക്കാർ ഒത്തുകൂടി

ബെംഗളൂരു: കൂട്ടബലാത്സംഗത്തിന് ഇരയായ ബിൽക്കിസ് ബാനുവിന് നീതി ലഭിക്കണമെന്ന് ആവശ്യപ്പെട്ട് വനിതാ സംഘടനകൾ, തൊഴിലാളി സംഘടനകൾ, വിദ്യാർത്ഥി യൂണിയനുകൾ, അഭിഭാഷകർ, കലാകാരന്മാർ തുടങ്ങി സമൂഹത്തിന്റെ നാനാതുറകളിൽ നിന്നുള്ള ആയിരത്തിലധികം ആളുകൾ ശനിയാഴ്ച നഗരത്തിലെ ഫ്രീഡം പാർക്കിൽ ഒത്തുകൂടി. ശിക്ഷ ഇളവ് ചെയ്തതിനെ അവർ അപലപിച്ചു, അത് അസാധുവാക്കണമെന്നും കുറ്റവാളികളെ അവരുടെ മുഴുവൻ ജീവപര്യന്തം തുടരാൻ ഉടൻ ജയിലിലേക്ക് തിരിച്ചയക്കണമെന്നും ആവശ്യപ്പെട്ടു. സംസ്ഥാനത്തുടനീളം 15 ജില്ലകളിലും സമാനമായ പ്രതിഷേധങ്ങൾ ഒരേസമയം നടന്നു. 2002-ൽ ഗുജറാത്തിൽ നടന്ന വർഗീയ കലാപത്തിനിടെ ബിൽക്കിസ് ബാനോയുടെ മൂന്ന് വയസുകാരിയായ മകൾ…

Read More

ഹിജാബ് വിധി; കർണാടക ഹൈക്കോടതി ചീഫ് ജസ്റ്റിസിനെതിരെ വധഭീഷണി

ബെംഗളൂരു: വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഹിജാബ് നിരോധനം ശരിവച്ച കോടതി വിധിയുടെ പശ്ചാത്തലത്തിൽ കർണാടക ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഋതു രാജ് അവസ്തി ഉൾപ്പെടെയുള്ളവരെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതിനെ തുടർന്ന് പോലീസ് കേസെടുത്തു. കർണാടക ഹൈക്കോടതി രജിസ്ട്രാർ ജനറലിന് അഭിഭാഷകനായ ഉമാപതി എസ് ആണ് പരാതി നൽകിയത്. പ്രഭാത നടത്തത്തിനിടയിൽ കൊല്ലപ്പെട്ട ജാർഖണ്ഡ് ജഡ്ജിയുടെ കൊലപാതകത്തെ പരാമർശിച്ചുകൊണ്ട്  ചീഫ് ജസ്റ്റിസ് അവസ്തിയെ പരസ്യമായി ഭീഷണിപ്പെടുത്തുന്ന തരത്തിലുള്ള വീഡിയോ ഒരാൾ തനിക്ക് വാട്ട്‌സ്ആപ്പിൽ അയച്ചതായിട്ടാണ് പരാതിയിൽ പറയുന്നത്. തമിഴ്‌നാട്ടിലെ മധുര ഭാഗത്താണ് വീഡിയോ…

Read More

റിതുരാജ് അവസ്തി ഹൈക്കോടതി ചീഫ് ജസ്റ്റിസായി നിയമിതനായി

ബെം​ഗളുരു; റിതുരാജ് അവസ്തി കർണ്ണാടക ഹൈക്കോടതി ചീഫ് ജസ്റ്റിസായി നിയമിതനായി. അലഹബാദ് ഹൈക്കോടതി സീനിയർ ജഡ്ജി ജസ്റ്റിസായിരിക്കെയാണ് പുതിയ നിയമനം. 1960 ജൂലൈ 3ന് ജനിച്ച അവസ്തി ലക്നൗ സർവ്വകലാശാലയിൽ നിന്ന് നിയമത്തിൽ ബിരുദം എടുത്തു, തുടർന്ന് 1987 ൽ അഭിഭാഷകനായി എന്റോൾ ചെയ്തു. അവസ്തി അസിസ്റ്റന്റ് സോളിസ്റ്റർ ജനറലായി സേവനം ചെയ്യുന്ന സമയത്താണ് 2009 ഏപ്രിൽ 13 ന് അഡീഷ്ണൽ ജഡ്ജിയായി നിയമനം ലഭിച്ചത്. 2010 ഡിസംബറിൽ സ്ഥിരം ജഡ്ജി ആകുകയും ചെയ്തു.

Read More
Click Here to Follow Us