15 കാരിയെ കഴുത്തറുത്ത് കൊന്ന യുവാവ് മരിച്ച നിലയിൽ 

ബെംഗളൂരു: മടിക്കേരിയില്‍ പതിനാറുവയസുകാരിയായ പ്രതിശ്രുതവധുവിനെ കഴുത്തറുത്ത് കൊലപ്പെടുത്തിയതിനു ശേഷം പെണ്‍കുട്ടിയുടെ തലയുമായി കടന്നുകളഞ്ഞ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി.

യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തിയതായി പോലീസ്.

കുടക് ജില്ലയിലെ മടിക്കേരി താലൂക്കിലെ ഹമ്മിയാല ഗ്രാമത്തില്‍ നിന്നാണ് പ്രകാശിന്റെ മൃതദേഹം കണ്ടെത്തിയത്.

പ്രാഥമിക റിപ്പോര്‍ട്ടുകള്‍ അനുസരിച്ച്‌ ജീവനൊടുക്കിയതാണെന്ന് പോലീസ് പറഞ്ഞു.

  ഗായിക എസ്. ജാനകിയുടെ പാരമ്പര്യം അനശ്വരമാക്കും: സംസ്‌കാരം പൂർണ്ണ സംസ്ഥാന ബഹുമതികളോടെയെന്ന് കർണാടക മുഖ്യമന്ത്രി

ഈയടുത്ത് പത്താം ക്ലാസ് പരീക്ഷ പാസായ മീനയെയാണ് ഇയാള്‍ വിവാഹം കഴിക്കാനിരുന്നത്.

ശിശുക്ഷേമ വകുപ്പ് ഈ വിവരം അറിഞ്ഞതോടെ ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയാകാത്തതിനാല്‍ വിവാഹത്തിന് പോക്സോ, ശൈശവ വിവാഹ നിയമങ്ങള്‍ എന്നിവ പ്രകാരം കേസെടുക്കാന്‍ സാധ്യതയുള്ളതിനാല്‍ ചടങ്ങ് നിര്‍ത്തിവയ്ക്കാന്‍ അറിയിച്ചു.

വീട്ടുകാരെ കൗണ്‍സിലിംഗ് ചെയ്ത ശേഷം, ചടങ്ങ് റദ്ദാക്കാനും മീനയ്ക്ക് 18 വയസ്സ് തികയുന്നതുവരെ വിവാഹം മാറ്റിവയ്ക്കാനും മാതാപിതാക്കള്‍ തീരുമാനിക്കുകയായിരുന്നു.

  ന​ഗരത്തിലെ സ്കൂൾ കോമ്പൗണ്ടിൽ ആത്മഹത്യയ്ക്ക് ശ്രമിച്ച് വിദ്യാർത്ഥിയുടെ അമ്മ!

ഇതില്‍ പ്രകോപിതനായാണ് യുവാവ് കൊലപാതകം നടത്തിയത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  സുഹൃത്തുക്കളോടൊപ്പം വിവാഹത്തിൽ പങ്കെടുക്കാൻ ബെംഗളൂരുവിൽ നിന്നെത്തി; നിയന്ത്രണംവിട്ട കാർ മരത്തിലിടിച്ച് നാല് മരണം; ഒരാൾക്ക് ഗുരുതര പരിക്ക്
[masterslider id="10"]

Related posts