ഖരമാലിന്യ സംസ്കരണത്തിന് ചെലവ് കൂടും.

ബെംഗളൂരു: 8-10 വാർഡുകളിൽ നിന്നായി ഓട്ടോ ടിപ്പറുകൾ വഴി ശേഖരിക്കുന്ന മുനിസിപ്പൽ മാലിന്യം സംസ്കരണത്തിനുവേണ്ടി കോംപാക്റ്ററുകളിലേക്ക് മാറ്റുന്ന മൂന്ന് വലിയ ട്രാൻസ്ഫർ സ്റ്റേഷനുകൾ നിർമ്മിക്കാൻ ബൃഹത് ബെംഗളൂരു മഹാനഗര പാലിക (ബിബിഎംപി) പദ്ധതിയിടുന്നു.

ഈ സൗകര്യം വഴിയരികിൽ മാലിന്യം തള്ളുന്ന സ്ഥലങ്ങൾ ഇല്ലാതാക്കുമെന്ന് പ്രതീക്ഷിക്കുന്നുണ്ടെങ്കിലും, മാലിന്യം മാറ്റാൻ ഓട്ടോ ടിപ്പറുകൾക്ക് അനാവശ്യമായി 10-15 കിലോമീറ്റർ അധിക യാത്ര ചെയ്യേണ്ടി വരുന്നതിനാൽ ഇത്തരം വലിയ സ്റ്റേഷനുകൾ ത്രിതീയ മാലിന്യ ഗതാഗതച്ചെലവ് വർദ്ധിപ്പിക്കുമെന്നും വിദഗ്ധർ പറയുന്നു.

ഓരോ ട്രാൻസ്ഫർ സ്റ്റേഷനും കണ്ടെയ്നറുകൾ, ഹുക്ക് ലോഡറുകൾ, വെയ്റ്റിംഗ് ബ്രിഡ്ജ് മുതലായവ അടങ്ങി പ്രതിദിനം 150 ടൺ മാലിന്യം കൈകാര്യം ചെയ്യാൻ കഴിയുന്ന ആദ്യത്തെ നിർദ്ദേശമാണിത്. ബെംഗളൂരുവിൽ കുറഞ്ഞത് 12 സമാനമായ സ്റ്റേഷനുകളുണ്ടെങ്കിലും അവ വലിപ്പത്തിൽ വളരെ ചെറുതും ഒരു ദിവസം 25 ടൺ വരെ മാത്രമേ മാലിന്യം കൈകാര്യം ചെയ്യാനും സാധിക്കുന്നുള്ളൂ. ഒരു മിനി ട്രാൻസ്ഫർ സ്റ്റേഷന് ഒരു വാർഡിൽ സേവനം നൽകാമെങ്കിലും, നിർദിഷ്ട വലിയ സ്റ്റേഷനുകൾ ഒരു അസംബ്ലി നിയോജക മണ്ഡലത്തിലെ മുഴുവൻ മാലിന്യവും ഉൾക്കൊള്ളാനാണ് ലക്ഷ്യമിടുന്നുത്.

  നൈസ് റോഡിന് സമീപവും ബെംഗളൂരുവിൽ ജനവാസ മേഖലയിലും പുള്ളിപ്പുലി; നാട്ടുകാർ പരിഭ്രാന്തിയിൽ സിസിടിവി വിഡിയോ പുറത്ത്

വലിയ സ്റ്റേഷനുകൾ മൂലം ദ്വിതീയ ഗതാഗത ചെലവ് കുറയ്ക്കാമെന്നാണ് ബിബിഎംപി കരുതുന്നത്. ഓരോ കോംപാക്‌ടറിനും മാലിന്യം സംസ്‌കരിക്കുന്നതിന് പ്രതിമാസം 2-3 ലക്ഷം രൂപയാണ് ഞങ്ങൾ ഇപ്പോൾ ചെലവഴിക്കുന്നതെന്നും ഇപ്പോൾ, ഒരു കോംപാക്റ്റർ ഏകദേശം 5-8 ടൺ മാലിന്യം കൊണ്ടുപോകുന്നുണ്ടെന്നും പുതിയ സൗകര്യം പ്രവർത്തനക്ഷമമാകുമ്പോൾ, ഒരു കോംപാക്ടറിൽ 16 ടൺ മാലിന്യം വരെ കംപ്രസ്സുചെയ്യാനും ലോഡ് ചെയ്യാനും ഞങ്ങൾക്ക് കഴിയുമെന്നും ഇത് കൂടുതൽ കോംപാക്‌ടറുകളുടെ ആവശ്യം ഇല്ലാതാക്കുംമെന്നും ഒരു മുതിർന്ന ബിബിഎംപി ഉദ്യോഗസ്ഥൻ പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഡേകെയറുകളിലെ കുഞ്ഞുങ്ങൾക്ക് പീഡനം: ആശങ്കയോടെ മാതാപിതാക്കൾ; സുരക്ഷ ഉറപ്പാക്കാൻ ന​ഗരത്തിൽ പുതിയ മുൻകരുതലുകൾ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  നമ്മൾ കഴിക്കുന്ന മിക്സ്ചറിലും ചിപ്സിലും മരണക്കളി; ബെംഗളൂരുവിൽ പിടിച്ചെടുത്തത് ലക്ഷക്കണക്കിന് ലിറ്റർ 'വിഷം'
[masterslider id="10"]

Related posts