10 കോടിക്ക് ഒന്നല്ല, 11 അവകാശികൾ: മൺസൂൺ ബമ്പർ 11 ഹരിതകർമ സേന അംഗങ്ങൾ ചേർന്നെടുത്ത ലോട്ടറി ടിക്കറ്റിന്!!

കഴിഞ്ഞ ദിവസം മുതൽ കേരളം തെരഞ്ഞുകൊണ്ടിരുന്ന മണ്‍സൂണ്‍ ബമ്പർ ഭാഗ്യശാലികളെ കണ്ടെത്തി. എന്നാൽ ഇത്തവണ ഒരാൾക്കല്ല, ഒരു കൂട്ടം പേർക്കാണ് ലോട്ടറി അടിച്ചിരിക്കുന്നത്. മണ്‍സൂണ്‍ ബമ്പർ 11 വനിതകള്‍ക്ക്.

10 കോടി രൂപയുടെ മണ്‍സൂണ്‍ ബമ്പർ ലോട്ടറി ഹരിത കര്‍മസേന അംഗങ്ങള്‍ക്ക്. മലപ്പുറം പരപ്പനങ്ങാടി നഗരസഭയിലെ 11 ഹരിതകർമ സേന അംഗങ്ങൾക്കാണ് മൺസൂൺ ബമ്പർ സമ്മാനം അടിച്ചത്.

MB 200261 എന്ന ടിക്കറ്റിനായിരുന്നു ഒന്നാം സമ്മാനം. മലപ്പുറത്തെ 11 വനിതകൾ ചേർന്നാകും 10 കോടി പങ്കിടുക. ഇവ‍ർ ടിക്കറ്റ് പഞ്ചാബ് നാഷണൽ ബാങ്കിന്‍റെ പരപ്പനങ്ങാടി ശാഖയിൽ ഏൽപ്പിച്ചതോടെയാണ് വിവരങ്ങൾ പുറത്തായത്.

  വയനാട് തുരങ്കപാത നിര്‍മ്മാണ മേഖലയില്‍ കൂറ്റന്‍ മണ്ണിടിച്ചില്‍; നിരവധിപേര്‍ മണ്ണിനടിയില്‍

ടിക്കറ്റിന്‍റെ ഫലപ്രഖ്യാപനം നടത്തിയെങ്കിലും വിജയിയെ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. പാലക്കാട്ടെ ന്യൂ സ്റ്റാര്‍ ലോട്ടറിയാണ് ഒന്നാം സമ്മാനത്തിന് അർഹമായ ടിക്കറ്റ് വിറ്റത്. മലപ്പുറം കുറ്റിപ്പുറത്തുള്ള മണി എന്ന ഏജന്‍റാണ് ടിക്കറ്റ് വില്‍പ്പന നടത്തിയത്.

10 കോടിയാണ് ഒന്നാം സമ്മാനം. 250 രൂപയായിരുന്നു ബമ്പർ ടിക്കറ്റ് വില. 10 ലക്ഷം രൂപയാണ് രണ്ടാം സമ്മാനം. ഇത് 5 പേർക്കായി ലഭിക്കും. മൂന്നാം സമ്മാനം 5 ലക്ഷം രൂപ വീതം 25 പേർക്ക് ലഭിക്കും. 3 ലക്ഷം രൂപ വീതം അഞ്ച് പേർക്കാണ് നാലാം സമ്മാനം.

  ഹെഡ്‌ലൈറ്റില്ല, വെളിച്ചം മൊബൈൽ ടോർച്ച്! കെ.കെ.ആർ.ടി.സി ബസ് ഓടിച്ച ഡ്രൈവർക്കും ജീവനക്കാർക്കും സസ്പെൻഷൻ

 

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മുൻ പ്രധാനമന്ത്രി എച്ച്.ഡി. ദേവഗൗഡയുടെ ഭാര്യ ചെന്നമ്മ അന്തരിച്ചു; ദുഃഖം രേഖപ്പെടുത്തി പ്രധാനമന്ത്രി മോദിയും നിരവധി പ്രമുഖരും
[masterslider id="10"]

Related posts