ജീവിതത്തില്‍ ഭാഗ്യം ലഭിക്കാൻ സെക്സ് വഴിപാട് !!! എവിടെ എന്നല്ലേ?

സെക്സ് വഴിപാട് എന്ന് കേൾക്കുമ്പോൾ നെറ്റി ചുളിക്കാൻ വരട്ടെ… അത്തരത്തിൽ വഴിപാട് നടത്തുന്ന ഒരു ക്ഷേത്രമുണ്ട്.

ഇവിടെ തീർത്ഥാടനത്തിന് എത്തുന്നത് വിദ്യാർത്ഥിനികൾ മുതൽ വീട്ടമ്മമാർ വരെയാണ്.

ഇന്തോനേഷ്യയിൽ ആണ് ഇത്തരം വിചിത്ര ആചാരങ്ങൾ ഉള്ള ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.

ഇൻഡോനേഷ്യയിലെ സോളോയിൽ സ്‌രാഗൻ റീജൻസിയിലെ ഒരു കുന്നിൻ മുകളിലുള്ള ജാവനീസ് ദേവാലയമാണ് വിചിത്രമായ ആചാരം ഇന്നും പിന്തുടരുന്നത്.

സോളോയിൽ നിന്ന് 28 കിലോമീറ്റർ വടക്കുകിഴക്കായി സ്ഥിതി ചെയ്യുന്ന ഈ ദേവാലയത്തിലേക്ക് ഓരോ 35 ദിവസം കൂടുമ്പോഴും അതുവരെ കണ്ടിട്ടില്ലാത്തവരുമായി ലൈംഗിക ബന്ധത്തിലേർപ്പെടാനായി ആയിരകണക്കിന് സ്ത്രീ പുരുഷന്മാരാണ് എത്തിച്ചേരുന്നത്.

ഗുനുങ് കെമുകസ് (സെക്സ് മൗണ്ടൻ) എന്ന മലയിലാണ് ക്ഷേത്രമുള്ളത്.

ഈ പുണ്യസ്ഥലത്തെ വിവാഹേതര ലൈംഗികബന്ധം അവർക്ക് ഭാഗ്യവും ഉയർച്ചയും നൽകുമെന്ന് വിശ്വസിക്കുന്നു.16-ാം നൂറ്റാണ്ട് മുതൽ ഇവിടെ ഈ ആചാരം നിലനിൽക്കുന്നു.

ജാവനീസ് രാജാവിന്റെ മകനായ ഇതിഹാസ രാജകുമാരൻ പംഗേരൻ സമോദ്രോയുടെയും രണ്ടാദേവാലയമാണിത്.

രാജകുമാരൻ പംഗേരൻ സമോദ്രോ തന്റെ രണ്ടാനമ്മയുമായി അവിഹിതബന്ധത്തിൽ ഏർപ്പെട്ടതോടെ ഈ ആചാരം ആരംഭിച്ചതാണ് ഐതിഹ്യം.

അവർ ഒരുമിച്ച് ഒളിച്ചോടി ഗുനുങ് കെമുകസിൽ താമസിച്ചുവെന്നാണ് ഐതിഹ്യം.

രാജകുമാരൻ രണ്ടാനമ്മയുമായി ലൈംഗിക ബന്ധത്തിലേർപ്പെട്ടതിന് പിന്നാലെ അവർ കൊല്ലപ്പെടുകയും ചെയ്തു.

ഈ സ്ഥലത്ത് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നത് ഭാഗ്യം മാത്രമല്ല, സമ്പത്തും കൊണ്ടുവരുമെന്ന് തീർത്ഥാടകർ വിശ്വസിക്കുന്നു.

വ്യഭിചാരം പോലെയുള്ള ലജ്ജാകരമായ എന്തെങ്കിലും പ്രവർത്തനങ്ങൾ അവിടെയെത്തി ചെയ്യുന്നവർക്ക് ഭാഗ്യം ലഭിക്കുമെന്ന് വിശ്വസിക്കപ്പെടുന്നു.

ഏറ്റവും തിരക്കേറിയ രാത്രികളിൽ 8000 തീർത്ഥാടകരെ ആകർഷിക്കുന്ന ഈ ദേവാലയത്തിന് ഏകദേശം 5,000 രൂപയാണ് പ്രവേശന ഫീസ്.

ഓരോ 35 ദിവസത്തിലും തുടർച്ചയായി ഏഴ് തവണ തീർത്ഥാടകർ ഇവിടെയെത്തി ലൈംഗിക ബന്ധത്തിൽ ഏർപ്പെടണമെന്നാണ് വിശ്വാസം.

അവർ പ്രാർത്ഥിക്കാൻ ഒരു ദേവാലയം സന്ദർശിക്കുന്നു, തുടർന്ന് പ്രാർത്ഥന നടത്തുന്നതിന് മുമ്പ് ഒരു നീരുറവയിൽ കുളിക്കുന്നു.

ഈ സമയത്താണ് ലൈംഗിക ബന്ധത്തിലേർപ്പെടാനുള്ള പങ്കാളിയെ തിരഞ്ഞെടുക്കുന്നത്.

ഇസ്ലാമിക, ഹിന്ദു, ബുദ്ധമത സ്വാധീനങ്ങളുള്ള മതപരമായ ആശയങ്ങളുടെ ജാവനീസ് മിശ്രിതമാണിതെന്നാണ് ഗവേഷകർ പറയുന്നത്.

വിദ്യാർത്ഥിനികൾ മുതൽ വീട്ടമ്മമാർ വരെ ഇവിടെയെത്തി പരപുരുഷന്മാരുമായി ലൈംഗിക ബന്ധത്തിലേർപ്പെടുന്നു.

വിവാഹിതരായ പുരുഷന്മാരും സർക്കാർ ഉദ്യോഗസ്ഥരും ഐശ്വര്യം ലഭിക്കാൻ ഇവിടെ വന്ന് പരിചയമില്ലാത്ത സ്ത്രീകളുമായി സെക്‌സിലർപ്പെടുന്നു.

ലൈംഗിക തൊഴിലാളികളും ഇത് ഒരു അവസരമായി കണ്ട് ഇവിടെ എത്താറുമുണ്ട്.

ലൈംഗിക രോഗങ്ങളുടെ വിതരണ പ്രദേശമാണ് ഇവിടമെന്ന വിമർശനവും ഉയരുന്നുണ്ട്.

ഒരു തവണ ലൈംഗിക ബന്ധത്തിലേർപ്പെടുന്ന അതേ ഇണയുമായി വീണ്ടും ആറുതവണ കൂടി സെക്സിൽ ഏർപ്പെട്ടാലേ ഫലം ലഭിക്കൂ.

അപ്രകാരം പരസ്പരം പ്രതിബദ്ധതയുണ്ട്. അവർ മൊബൈൽ ഫോൺ നമ്പറുകളും വിലാസങ്ങളും കൈമാറുകയും വീണ്ടും എവിടെ കാണണമെന്ന് തീരുമാനിക്കുകയും വേണം.

അങ്ങനെ അവർക്ക് ആചാരം പൂർത്തിയാക്കാൻ കഴിയും. ആചാരം നടത്തുന്നവരിൽ ഭൂരിഭാഗവും ചെറുകിട കച്ചവടക്കാരാണ്.

ആചാരം അനുഷ്ഠിച്ചാൽ തങ്ങളുടെ ബിസിനസ്സ് മെച്ചപ്പെടുമെന്നും നല്ല പണമുണ്ടാക്കുമെന്നും അവർ പ്രതീക്ഷിക്കുന്നു.

പത്തൊൻപതാം നൂറ്റാണ്ടിന്റെ അവസാനം മുതൽ ഭക്തർ കെമുകൂസിലേക്ക് ട്രെക്കിംഗ് നടത്തുന്നുണ്ട്, 1980-കളിൽ മാത്രമാണ് ഇവിടെ താമസ സൗകര്യങ്ങൾ ഒരുങ്ങിയത്.

അതിനു മുമ്പ് ദമ്പതികൾ മരങ്ങൾക്കടിയിൽ ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടിരുന്നു.

പാങ്ങേറൻ സമോദ്രോയുടെയും ന്യായ് ഒൻട്രോവുലന്റെയും ശവക്കുഴിയിൽ ആദ്യ പ്രാർത്ഥനകളും പുഷ്പങ്ങൾ അർപ്പിക്കുന്നതും ഈ ആചാരത്തിൽ ഉൾപ്പെടുന്നു.

തീർത്ഥാടകർ പിന്നീട് മലമുകളിലെ പുണ്യ നീരുറവകളിൽ സ്വയം കഴുകുകയും അവരുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ ഒരു അപരിചിതനെ കണ്ടെത്തുകയും വേണം.

അവർ ഏഴു തവണ ലൈംഗിക ബന്ധത്തിൽ ഏർപ്പെടണം.

അതായത് ഓരോ 35 ദിവസത്തിലും. അതിനാൽ ഇത് ഒരു വർഷത്തോളം നീണ്ടുനിൽക്കുന്ന ബന്ധമാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us