ഊരുവിലക്കുമെന്ന് ഭീഷണി; മധ്യവയസ്കൻ ജീവനൊടുക്കി

മൈസൂരു; പഞ്ചായത്ത് ഊരുവിലക്കുമെന്ന് പറഞ്ഞതിനെ തുടർന്ന് മധ്യവയസ്കൻ ജീവനൊടുക്കി. മൈസൂരുവിലാണ് ദാരുണ സംഭവം നടന്നത്. ചാമരാജ് ന​ഗറിലെ ബൊമ്മാലപുര ​ഗ്രാമത്തിലാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. മുഡ്ഡനായക (55) ആണ് ജീവനൊടുക്കിയത്. മഹേഷ് എന്ന് പേരുള്ള ചെറുപ്പക്കാരനെ മുഡ്ഡനായകന്റെ മകൾ വിവാഹം ചെയ്തിരുന്നു. ഇതേ തുടർന്ന് മഹേഷും മുഡ്ഡനായകത്തിന്റെ വീട്ടുകാരും തമ്മിൽ അസ്വാരസ്യം ഉടലെടുത്തിരുന്നു. പഞ്ചായത്ത് നേതാക്കൾ മഹേഷിനൊപ്പം നിന്നു, കൂടാതെ മുഡ്ഡനായകത്തെ ഏറെ പരിഹസിക്കുകയും 1 ലക്ഷം നൽകണമെന്നും ഊരുവിലക്ക് നേരിടണമെന്ന് പറയുകയും ചെയ്തു. ഇതോടെ കടുത്ത മാനസിക വിഷമത്തിലായിരുന്നു മുഡ്ഡനായക. വീട്ടിലെത്തിയും…

Read More

160 ഏക്കറിൽ നിർമ്മാണം നടന്നു വന്നിരുന്ന വില്ലകൾ വിത്പന നടന്നില്ല; റിയൽ എസ്റ്റേറ്റ് വ്യാപാരി ജീവനൊടുക്കി

ബെം​ഗളുരു: കടബാധ്യതയെ തുടർന്ന് റിയൽ എസ്റ്റേറ്റ് വ്യാപാരി ജീവനൊടുക്കി. സ്കന്ദ ലാൻഡ് പ്രൊമോട്ടേഴ്സ് പ്രൈവറ്റ് ലിമിറ്റഡ് എംഡി രാവിഷ് റെഡിയാണ്(59) മരിച്ചത്. ദേവനഹള്ളിയിൽ 160 ഏക്കറിൽ നിർമ്മാണം നടന്നു വന്നിരുന്ന വില്ലകൾ വിത്പന നടക്കാത്തതിൽ രാവിഷ് കടുത്ത മാനസിക വിഷമത്തിലായിരുന്നുവെന്ന് ബന്ധുക്കൾ വ്യക്തമാക്കി.

Read More

വിഷം കഴിച്ച എെഎെടി വനിതാ പ്രഫസർ മരിച്ചു

ബെംഗളുരു: വിഷം കഴിച്ച നിലയിൽ കണ്ടെത്തിയ എെഎെടി വനിതാ പ്രഫസർ മരിച്ചു. ചെന്നൈ ഫിസിക്സ് പ്രഫസറായ ബെം​ഗളുരു സ്വദേശിനി ഡോ,അദിതി സിംഹയാണ് മരിച്ചത്. ഭർത്താവുമായി പിരിഞ്ഞ് കഴിഞ്ഞിരുന്ന അദിതി വിഷാദരോദത്തിന് അടിമയായിരുന്നെന്ന് പറയപ്പെടുന്നു. ഫോണിൽ അദിതിയെ ലഭ്യമാകുന്നില്ലെന്ന് അമ്മ പറഞ്ഞതിനെ തുടർന്ന് സഹപ്രവർത്തകർ നടത്തിയ പരിശോധനയിലാണ് അബോധാവസ്ഥയിൽ കണ്ടെത്തിയത്.

Read More

മുക്കം സ്വദേശി ആത്മഹത്യ ചെയ്ത നിലയിൽ

ബെം​ഗളുരു; അൾസൂരിൽ വീടിനുള്ളിൽ കോഴിക്കോട് മുക്കം സ്വദേശി സുരേഷിനെ (42) തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. 20 വര്ഡഷം ബാം​ഗ്ലൂരിൽ ഷെഫായി പ്രവർത്തിച്ച സുരേഷ് 3 മാസം മുൻപാണ് ജോലി വിട്ടത്. പോസ്റ്റ് മോർട്ടത്തിന് ശേഷം കെഎംസിസി പ്രവർത്തകരുടെ സഹായത്തോടെ സംസ്കാരം നടത്തി.

Read More

വീടുവാങ്ങാൻ നൽകിയ പണം നഷ്ടമായി; കുടുംബത്തിലെ 4 പേർ മരിച്ചനിലയിൽ

ബെം​ഗളുരു: വീടുവാാങ്ങിക്കാനായി നൽകിയ പണം തിരികെ ലഭിക്കാത്തതിൽ മനംനൊന്ത് യുവതി മാതാപിതാക്കളെയും മകളെയും കൊന്ന് ജീവനൊടുക്കി. ദൊഡ്ഡബൊമ്മസാന്ദ്രയിൽ താമസിക്കുന്ന സുധാറാണി(27), മാതാപിതാക്കളായ ജനാർദനൻ(52)), സുമിത്ര(45) എന്നിവരെ ഭക്ഷണത്തിൽവിഷം ചേർത്ത് നൽകിയും മകളായ സോണിക(6) കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്യുകയായിരുന്നു വീട് വാങ്ങാനായി 25 ലക്ഷം വസ്തു ഉടമക്ക് നൽകിയെങ്കിും ഉടമ മരിച്ചതോടെ പണം ഇവർക്ക് തിരികെ ലഭിക്കാതാകുകയായിരുന്നു. സുധാറാണിയുടെ ഭർത്താവ് അർജുൻ മത്തിക്കരയിൽ മെഡിക്കൽ ഷോപ്പ് നടത്തുകയാണ്.

Read More
Click Here to Follow Us