പ്ലാസ്റ്റിക്, മെഴുക് വരയുള്ള പേപ്പർ എന്നിവയും നിരോധിക്കണം; പരിസ്ഥിതി പ്രവർത്തകർ

ബെംഗളൂരു: ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക്കിന്റെ ഉപയോഗത്തിനെതിരായ നിരന്തരമായ മുറവിളി പല പൗരന്മാരെയും ബോധപൂർവം പേപ്പർ പാക്കേജിംഗും കട്ട്ലറിയും സ്വീകരിക്കാൻ പ്രേരിപ്പിക്കുന്നു. ജൂലൈ 1 മുതൽ രാജ്യത്തുടനീളം ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക്കിന്റെ നിരോധനം ഭക്ഷ്യ സേവന വ്യവസായത്തെ പേപ്പർ അധിഷ്‌ഠിത പാക്കേജിംഗിലേക്കും മാറ്റാൻ ഇടയാക്കി. എന്നാൽ ഫുഡ് പാക്കേജിംഗിനായി ഉപയോഗിക്കുന്ന ഈ പേപ്പർ വിശ്വസിക്കുന്നത്ര നല്ലതെല്ലാന്ന് അധികമൊന്നും അറിയാത്ത വസ്തുതയാണ്. പേപ്പറിൽ മെഴുക് പൂശുന്നതിനാൽ കടലാസ് കൊണ്ട് നിർമ്മിച്ച കട്ട്ലറി വിശ്വസിക്കുന്നത് പോലെ പരിസ്ഥിതി സൗഹൃദമല്ലെന്ന് പരിസ്ഥിതി പ്രവർത്തകർ പറയുന്നു. ബങ്കലൂരു ആസ്ഥാനമായുള്ള പരിസ്ഥിതി പ്രവർത്തകനായ…

Read More

ന​ഗരം അതീവ സുരക്ഷയിൽ; മദ്യ വിൽപ്പനയ്ക്ക് നിരോധനം ഏർപ്പെടുത്തി

ബെം​ഗളുരു; സൂപ്പർ താരം പുനീത് രാജ്കുമാറിന്റെ വിയോ​​ഗത്തെ തുടർന്ന് ന​ഗരത്തിൽ സുരക്ഷ ശക്തമാക്കി ബെം​ഗളുരു പോലീസ്. കണ്ഠീരവ സ്റ്റേഡിയത്തിലും സമീപപ്രദേശങ്ങളിലുമെല്ലാം കനത്ത സുരക്ഷയാണ് ഒരുക്കിയിരിയ്ക്കുന്നത്. അതി ജാ​ഗ്രത പാലിക്കാൻ പോലീസുകാർക്ക് നിർദേശം നൽകിയിട്ടുണ്ട്. വ്യാജപ്രചരണങ്ങളിലും അഭ്യൂഹങ്ങളിലും വിശ്വസിക്കരുതെന്നും ബെമ​ഗളുരു പോലീസ് ട്വീറ്റ് ചെയ്തു. ആരാധകരോട് ശാന്തരായിരിക്കണമെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ അഭ്യർഥിച്ചു. മദ്യവിൽപ്പന 31 വരെയാണ് നിരോധിച്ചിരിയ്ക്കുന്നത്. അനിഷ്ട സംഭവങ്ങൾ ഉണ്ടാകാതിരിക്കാനാണിത്. ന​ഗരത്തിലെ സിനിമാ തിയേറ്ററുകളെല്ലാം പ്രവർത്തനം നിർത്തിവച്ചു. കൂടാതെ കന്നഡ സിനിമാ മേഖലയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ഒട്ടേറെ സ്ഥാപനങ്ങളുള്ള ​ഗാന്ധിന​ഗരയിലെയും സമീപപ്രദേശങ്ങളിലെയും കടകളൊക്കെ…

Read More

ഓൺലൈൻ ചൂതാട്ട നിരോധനം, 3 ‌വർഷം തടവും 1 ലക്ഷം പിഴയും: അറിയേണ്ടതെല്ലാം

ബെം​ഗളുരു; വാതുവയ്പ്പുകളും ഓൺലൈൻ ചൂതാട്ടങ്ങളും നിരോധിച്ചുകൊണ്ടുള്ള കർണ്ണാടക പോലീസ് നിയമ ഭേ​ഗദതി സർക്കാർ വിഞ്ജാപനം നടത്തി. നിയമസഭാ സമ്മേളനത്തിൽ പാസാക്കിയ ബില്ലാണിത്. തുടർന്ന് എംപിഎൽ മുതലായ പ്രീമിയർ മൊബൈൽ സൈറ്റ് മുൻനിര ​ഗെയിമിംങ് ആപ്പുകളുടെ പ്രവർത്തനം കർണ്ണാടകയിൽ നിരോധിച്ച് തുടങ്ങി. പണം വച്ചുള്ള ഇത്തരം ​ഗെയിമുകൾ കർണ്ണാടക അനുവദിക്കില്ലെന്ന സന്ദേശമാണ് എല്ലാവർക്കും ലഭിയ്ക്കുന്നത്. 1 ലക്ഷം പിഴയും 3 വർഷം വരെ തടവും ലഭിക്കാവുന്ന കുറ്റമാണിത്. ആദ്യ തവണ ഇത്തരത്തിൽ നിയമ ലംഘനം നടത്തിയാൽ 6 മാസം തടവും 10,000 രൂപ പിഴയും ചുമത്തും.…

Read More

ശബ്ദമലിനീകരണം; പാർപ്പിട മേഖലയിൽ മെ​ഗാഫോൺ ഉപയോ​ഗത്തിന് നിരോധനം ഏർപ്പെടുത്തി

ബെം​ഗളുരു; പാർപ്പിട മേഖലയിൽ മെ​ഗാഫോൺ ഉപയോ​ഗത്തിന് നിരോധനം ഏർപ്പെടുത്തി പോലീസ്. ശബ്ദശല്യം പരിധി കടന്നതോടെയാണിത്. ഉന്തുവണ്ടി കച്ചവടക്കാർ അമിതമായി മെ​ഗാഫോൺ ഉപയോ​ഗിച്ചു വന്നിരുന്നു. നിരന്തരമായി ഉന്തുവണ്ടി കച്ചവടക്കാർ അമിതമായി മെ​ഗാഫോൺ ഉപയോ​ഗിച്ചു വരുന്നതിനെതിരെ വ്യാപക പരാതിയാണ് റെസിഡന്റ്സ് അസോസിയേഷനുകളിൽ നിന്ന് ലഭിച്ചുകൊണ്ടിരുന്നത്. കഴിഞ്ഞ ദിവസം പുലികേശി ന​ഗറിൽ നടത്തിയ പരിശോധനയിൽ 15 ഓളം വരുന്ന മെ​ഗാഫോണുകളാണ് പോലീസ് പിടിച്ചെടുത്തത്. നിരോധനം കൂടാതെ ഉന്തുവണ്ടി കച്ചവടക്കാർക്കിടയിൽ മെ​ഗാഫോൺ ഉപയോ​ഗം സംബന്ധിച്ച് ബോധവത്ക്കരണവും നടത്തും

Read More
Click Here to Follow Us