എം.പി തേജസ്വി സൂര്യയുടെ ഫോണ്‍ കോൾ വിവാദത്തിൽ 

ബെംഗളൂരു: ബി.ജെ.പി എം.പി തേജസ്വി സൂര്യയുടെ ഫോണ്‍ കോളിനെച്ചൊല്ലി വിവാദം. ബി.ജെ.പിയുടെ ബെംഗളൂരു സൗത്ത് എം.പിയാണ് തേജസ്വി സൂര്യ. ഇയാളുടെ ഫോണില്‍ നിന്ന് മോചനദ്രവ്യം ആവശ്യപ്പെട്ട് ഗുജറാത്തിലെ യുവമോര്‍ച്ച നേതാവിനാണ് ഫോണ്‍ കോള്‍ പോയത്. സംഭവം പുറത്തായതോടെ തന്‍റെ ഫോണ്‍ ദുരുപയോഗം ചെയ്തെന്ന് കാണിച്ച്‌ തേജസ്വി സൂര്യ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. സംഭവത്തില്‍ എഫ്‌.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തതായി പോലീസ് അറിയിച്ചു. ബെംഗളൂരുവിലെ സൗത്ത് സി.ഇ.എൻ സൈബര്‍ പോലീസ് സ്റ്റേഷനിലാണ് എഫ്‌.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. തേജസ്വി സൂര്യയുടെ ഫോണില്‍ നിന്ന് ഗുജറാത്തിലെ യുവമോര്‍ച്ച നേതാവ് പ്രശാന്ത്…

Read More

പ്രതിക്ക് ഫോൺ നൽകിയ പോലീസിന് സസ്പെൻഷൻ

ബെംഗളൂരു: കൃത്യവിലോപം ആരോപിച്ച് പൊലീസ് കോൺസ്റ്റബിളിനെ സസ്പെൻഡ് ചെയ്തുകൊണ്ട് പൊലീസ് സൂപ്രണ്ട് കെ പരശുറാം ഉത്തരവിറക്കി. ചിത്രദുർഗ സിറ്റി പൊലീസ് സ്റ്റേഷനിലെ പൊലീസ് കോൺസ്റ്റബിളായ രംഗസ്വാമിയാണ് സസ്‌പെൻഡ് ചെയ്യപ്പെട്ടത്. പോലീസ് കസ്റ്റഡിയിലിരിക്കെ മുരുഘമഠം മുൻ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ എസ്‌കെ ബസവരാജന് മൊബൈൽ ഫോൺ നൽകിയെന്നായിരുന്നു ആരോപണം. ചട്ടം ലംഘിച്ച് ബസവരാജനെ സഹായിച്ചതായി വകുപ്പുതല അന്വേഷണത്തിൽ തെളിഞ്ഞു.

Read More

മോഷ്ടിച്ച ഫോണുകൾ വിറ്റ കടയുടമ പിടിയിൽ

ബെംഗളൂരു: മോഷ്ടിച്ച ഫോൺ വിറ്റ രണ്ടംഗ സംഘത്തെ പൊലീസ് പിടികൂടി. ഏഴു ലക്ഷം രൂപ വിലമതിക്കുന്ന മോഷ്ടിച്ച 40 മൊബൈൽ ഫോണുകളും ഇവരിൽ നിന്നും കണ്ടെടുത്തു. ലിംഗരാജപുരത്തെ ഗാരേജ് മെക്കാനിക്കായ മുഹമ്മദ് സജ്ജാദ് രാത്രിയിൽ റോഡിലൂടെ ഒറ്റയ്ക്ക് നടക്കുന്നവരുടെ ഫോണുകൾ തട്ടിയെടുത്ത് ബസവേശ്വരനഗറിൽ മൊബൈൽ ഫോൺ സർവീസ് ഷോപ്പ് നടത്തുന്ന സുഹൃത്ത് അരുണിന് കൈമാറും. മോഷ്ടിച്ച ഫോണുകൾ അരുൺ തന്റെ കടയിലെ ഉപഭോക്താക്കൾക്ക് വിൽക്കുകയും ചിലപ്പോൾ അവയുടെ സ്പെയർ പാർട്സ് കേടായ ഉപകരണങ്ങൾ സർവീസ് ചെയ്യാൻ ഉപയോഗിക്കുകയും ചെയ്യുമായിരുന്നുവെന്നും പോലീസ് പറഞ്ഞു. കോറമംഗല, പുത്തേനഹള്ളി,…

Read More

രാജ്യത്തെ മൊബൈൽ ഫോൺ സാന്ദ്രത; ഏഴാം സ്ഥാനവുമായി കർണ്ണാടക

ബെം​ഗളുരു; മൊബൈൽ ഫോൺ സാന്ദ്രതയിൽ കർണ്ണാടകയ്ക്ക് ഏഴാം സ്ഥാനം, സംസ്ഥാനത്തെ മൊബൈൽ ഫോൺ സാന്ദ്രത എന്നത് 104.6 ശതമാനമാണ്. രാജ്യത്തെ മൊബൈൽ ഫോൺ സാന്ദ്രതയിലാണിത്. ഡൽഹിയാണ് ട്രായ് പുറത്ത് വിട്ട കണക്കുകൾ പ്രകാരം ഒന്നാം സ്ഥാനത്തുള്ളത്. 279.5 ശതമാനമാണ് ഡൽഹിയിലെ മൊബൈൽ ഫോൺ സാന്ദ്രത. കൂടാതെ 88.51 ശതമാനമാണ് ദേശീയ ശരാശരി. കർണ്ണാടകയാണ് മൊബൈൽ സേവനദാതാക്കളെ മാറ്റുന്നതിനുള്ള പോർട്ടബിലിറ്റി അപേക്ഷയിൽ മുന്നിലുള്ളത്. ജൂലൈ 21 വരെ 49.60 ദശലക്ഷം പേരാണ് ഇത്തരത്തിൽ പോർട്ട് ചെയ്യാനുള്ള അപേക്ഷ നൽകിയിരിക്കുന്നത്.

Read More

ശബ്ദമലിനീകരണം; പാർപ്പിട മേഖലയിൽ മെ​ഗാഫോൺ ഉപയോ​ഗത്തിന് നിരോധനം ഏർപ്പെടുത്തി

ബെം​ഗളുരു; പാർപ്പിട മേഖലയിൽ മെ​ഗാഫോൺ ഉപയോ​ഗത്തിന് നിരോധനം ഏർപ്പെടുത്തി പോലീസ്. ശബ്ദശല്യം പരിധി കടന്നതോടെയാണിത്. ഉന്തുവണ്ടി കച്ചവടക്കാർ അമിതമായി മെ​ഗാഫോൺ ഉപയോ​ഗിച്ചു വന്നിരുന്നു. നിരന്തരമായി ഉന്തുവണ്ടി കച്ചവടക്കാർ അമിതമായി മെ​ഗാഫോൺ ഉപയോ​ഗിച്ചു വരുന്നതിനെതിരെ വ്യാപക പരാതിയാണ് റെസിഡന്റ്സ് അസോസിയേഷനുകളിൽ നിന്ന് ലഭിച്ചുകൊണ്ടിരുന്നത്. കഴിഞ്ഞ ദിവസം പുലികേശി ന​ഗറിൽ നടത്തിയ പരിശോധനയിൽ 15 ഓളം വരുന്ന മെ​ഗാഫോണുകളാണ് പോലീസ് പിടിച്ചെടുത്തത്. നിരോധനം കൂടാതെ ഉന്തുവണ്ടി കച്ചവടക്കാർക്കിടയിൽ മെ​ഗാഫോൺ ഉപയോ​ഗം സംബന്ധിച്ച് ബോധവത്ക്കരണവും നടത്തും

Read More

വനത്തിനുള്ളിൽ സാറ്റലൈറ്റ് ഉപയോ​ഗം; തിരച്ചിൽ നടത്തി പോലീസും നക്സലൈറ്റ് വിരുദ്ധസേനയും

മൈസൂരു; അനധികൃതമായി സാറ്റലൈറ്റ് ഫോൺ ഉപയോ​ഗം, കർണാടക ചാമരാജനഗറിലെ കാവേരി വന്യജീവിസങ്കേതത്തിൽ കടന്ന് ആരോ സാറ്റലൈറ്റ് ഫോൺ ഉപയോഗിച്ച് ആശയവിനിമയം നടത്തിയതായി പോലീസിന് വിവരം ലഭിച്ചു. ഏതാനും ദിവസങ്ങൾക്ക് മുൻപ് സാറ്റലൈറ്റ് ഫോണിന്റെ സിഗ്നൽ ആഭ്യന്തരസുരക്ഷാ വിഭാഗമാണ് കണ്ടെത്തിയത്. ഇവർ വിവരം പോലീസിന് കൈമാറുകയായിരുന്നു. അടിയന്തിരമായി വനാന്തർഭാഗത്തുനിന്നു സാറ്റലൈറ്റ് ഫോൺ ഉപയോഗിച്ചത് ആരാണെന്നതിനെപ്പറ്റി പോലീസ് അന്വേഷണം തുടങ്ങി. പോലീസും നക്സലൈറ്റ് വിരുദ്ധസേനയുംചേർന്ന് വനത്തിൽ തിരച്ചിൽ നടത്തി വരികയാണ്. പോലീസും നക്സലൈറ്റ് വിരുദ്ധസേനയുംചേർന്ന് വനത്തിൽ തിരച്ചിൽ നടത്തി. ഹൊഗ്ഗനകൽ വെള്ളച്ചാട്ടപരിസരത്തുനിന്നാണ് സാറ്റലൈറ്റ് ഫോൺ ഉപയോഗിച്ച് ആശയവിനിമയം…

Read More

ജയിലിലേക്ക് ഭക്ഷണത്തിനൊപ്പം മൊബൈലുകളും; കയ്യോടെ പിടികൂടി അധികൃതർ

ബെം​ഗളുരു: പാരപ്പന സെൻട്രൽ ജയിലിൽ ഭക്ഷണത്തിനൊപ്പം മൊബൈലുകളും കണ്ടെത്തി. 6 മൊബൈലുകൾ പിടിച്ചെടുത്തു. തുണിയിൽ ഒളിപ്പിച്ച നിലയിലാണ് മൊബൈലുകൾ കൊണ്ടുവന്നത്. തടവുകാർക്ക് കൈമാറാനാണ് മൊബൈലുകൾ കൊണ്ടുവന്നതെന്ന് അധികൃതർവ്യക്തമാക്കി.

Read More

സ്മാർട്ട് ഫോണുകൾ ഉപയോ​ഗിക്കുന്നവരുടെ എണ്ണം 2022 ൽ ഇരട്ടിയാകും

ബെം​ഗളുരു: സ്മാർട്ട് ഫോണുകൾ ഉപയോ​ഗിക്കുന്നവരുടെ എണ്ണം 2022 ൽ ഇരട്ടിയാകുമെന്ന് പഠനം. നിലവിൽ 40.4 കോടി ഉപഭോക്താക്കളാണ് സ്മാർട്ട് ഫോൺ ഉപയോ​ഗിക്കുന്നത്, 4 വർഷത്തിനകം ഇത് 82.9 കോടിയാകുമെന്നണ് കണക്കുകൾ വ്യക്തമാക്കുന്നത്. പ്രതിമാസ കുറഞ്ഞ നെറ്റ് ഉപയോ​ഗം 14 ജിബിയിലെത്തുകയും ചെയ്യുമെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു.

Read More

വയസായെന്നു കരുതി വിഷമിക്കണ്ട; സ്മാർട്ഫോൺ ഉപയോ​ഗിക്കാൻ സൗജന്യ പരിശീലനം

ബെം​ഗളുരു: ഇനി നിങ്ങൾ വയസായെന്നു കരുതി വിഷമിക്കണ്ട, സ്മാർട്ട് ഫോൺ ഉപയോ​ഗിക്കാൻ പ്രായമായവർ നേരിടുന്ന ബുദ്ധിമുട്ടുകൾ മനസിലാക്കി സന്നദ്ധസംഘടനയായ നൈറ്റിംങ്​ഗേൽ എംപവർമെന്റ് ഫൗണ്ടേഷൻ സൗജന്യ പരിശീലനം നൽകും. എല്ലാ ശനിയാഴ്ച്ചയും ആർടി ന​ഗറിലെയും കെ ആർ മാർക്കറ്റിലെയും പ്രോജക്ട് ഒാഫീസുകളിൽ രാവിലെ 10 മുതൽ 1 മണിവരെയാണ് ക്ലാസുകൾ ക്രമപ്പെടുത്തിയിരിക്കുന്നത്. ക്ലാസിൽ പങ്കെടുക്കാൻ താത്പര്യമുള്ളവർ രജിസ്ട്രേഷനും, കൂടുതൽ വിവരങ്ങൾക്കും താഴെ ചേർക്കുന്ന നമ്പർ ഉപയോ​ഗപ്പെടുത്തുക. ഫോൺ: 080-26800333, 42423535

Read More
Click Here to Follow Us