എം.പി തേജസ്വി സൂര്യയുടെ ഫോണ്‍ കോൾ വിവാദത്തിൽ 

ബെംഗളൂരു: ബി.ജെ.പി എം.പി തേജസ്വി സൂര്യയുടെ ഫോണ്‍ കോളിനെച്ചൊല്ലി വിവാദം. ബി.ജെ.പിയുടെ ബെംഗളൂരു സൗത്ത് എം.പിയാണ് തേജസ്വി സൂര്യ.

ഇയാളുടെ ഫോണില്‍ നിന്ന് മോചനദ്രവ്യം ആവശ്യപ്പെട്ട് ഗുജറാത്തിലെ യുവമോര്‍ച്ച നേതാവിനാണ് ഫോണ്‍ കോള്‍ പോയത്.

സംഭവം പുറത്തായതോടെ തന്‍റെ ഫോണ്‍ ദുരുപയോഗം ചെയ്തെന്ന് കാണിച്ച്‌ തേജസ്വി സൂര്യ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

സംഭവത്തില്‍ എഫ്‌.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തതായി പോലീസ് അറിയിച്ചു.

  ആവേശം വാനോളം; ഫിഫ ലോകകപ്പ് ലഹരിയിൽ ബെംഗളൂരുവിലെ ‘മിനി ബ്രസീലും’ ഫുട്ബോൾ ഗ്രാമങ്ങളും

ബെംഗളൂരുവിലെ സൗത്ത് സി.ഇ.എൻ സൈബര്‍ പോലീസ് സ്റ്റേഷനിലാണ് എഫ്‌.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

തേജസ്വി സൂര്യയുടെ ഫോണില്‍ നിന്ന് ഗുജറാത്തിലെ യുവമോര്‍ച്ച നേതാവ് പ്രശാന്ത് കോരാട്ടിനെയാണ് വിളിച്ചിരിക്കുന്നത്.

ഫോണ്‍വിളിച്ചയാള്‍ പണവും വജ്രങ്ങളും ആണ് ചോദിച്ചത്. പ്രശാന്ത് തന്നെയാണ് തേജസ്വി സൂര്യയെ വിളിച്ച്‌ ഫോണ്‍ കോള്‍ ലഭിച്ചവിവരം അറിയിച്ചത്.

സൂര്യയുടെ പേഴ്സനല്‍ സെക്രട്ടറി ഭാനുപ്രകാശ് ആണ് ഈ ഫോണ്‍ കൈകാര്യം ചെയ്തിരുന്നത്. ഇയാളാണ് സംഭവത്തില്‍ പരാതി നല്‍കിയിരിക്കുന്നത്.

  കാവേരി തർക്കം: പ്രതിപക്ഷ ഉപദേശം തേടിയ ശേഷം അന്തിമ തീരുമാനം; ആഗസ്റ്റ് 13-ന്റെ ബന്ദ് പിൻവലിക്കണം; ഡി.കെ. ശിവകുമാർ

താൻ ശ്രദ്ധിക്കാത്ത സമയത്ത് ഫോണ്‍ എടുത്തുകൊണ്ടുപോയി വിളിച്ചശേഷം തിരികെവച്ചെന്നാണ് പരാതിയില്‍ പറയുന്നത്. ജൂലൈ ഒന്നിനാണ് വിവാദ കോള്‍ വിളിച്ചിരിക്കുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മെട്രോ ഗ്രീൻ ലൈൻ യാത്രക്കാർക്ക് സന്തോഷവാർത്ത: ഓഗസ്റ്റ് മുതൽ മൂന്ന് പുതിയ ട്രെയിനുകൾ കൂടി സർവീസ് ആരംഭിക്കും
[masterslider id="10"]

Related posts