ശശികലയെ പിന്തുണയ്ക്കുന്ന 132 എം.എല്‍എമാരെ അജ്ഞാത കേന്ദ്രത്തിലേക്ക് മാറ്റി.

ചെന്നൈ: തമിഴ്‍നാട്ടില്‍ ശശികലയെ പിന്തുണയ്ക്കുന്ന 132 എം.എല്‍എമാരെ അജ്ഞാത കേന്ദ്രത്തിലേക്ക് മാറ്റി. ഇന്ന് പാര്‍ട്ടി ആസ്ഥാനത്ത് നടന്ന എം.എല്‍.എമാരുടെ യോഗത്തില്‍ പങ്കെടുത്തവരെയാണ് യോഗം കഴിഞ്ഞ ഉടന്‍ രണ്ട് ബസുകളില്‍ കയറ്റി അജ്ഞാത കേന്ദ്രത്തിലേക്ക് മാറ്റിയത്.

സത്യപ്രതിജ്ഞ വൈകിപ്പിക്കാന്‍ ഗവര്‍ണര്‍ ശ്രമിക്കുന്നത് കൂടുതല്‍ എം.എല്‍.എമാരുടെ പിന്തുണ നേടാന്‍ പനീര്‍ശെല്‍വത്തെ സഹായിക്കുമെന്നാണ് ശശികലയെ പിന്തുണയ്ക്കുന്നവരുടെ വാദം. ഇതിനിടെ ശശികലയ്ക്കെതിരായ കേസിലെ വിധി എതിരായാല്‍ ശശികല അയോഗ്യയാകുന്നതിന് പിന്നാലെ പനീര്‍ശെല്‍വം അധികാരമേല്‍ക്കുന്നത് തടയാനാമാണ് എം.എല്‍.എമാരെ രഹസ്യ കേന്ദ്രത്തിലേക്ക് മാറ്റിയത്.

  അച്ഛനെയും സഹോദരിയെയും ആൺകുട്ടി കഴുത്തറുത്തു കൊന്നു, അമ്മയ്ക്ക് ഗുരുതരം

ഇന്ന് രാവിലെ 10 മണിക്ക് എം.എല്‍.എമാരുടെ യോഗം ചേരുമെന്ന് പ്രഖ്യാപിച്ചിരുന്നുവെങ്കിലും 12.30നാണ് യോഗം തുടങ്ങിയത്. 15 മിനിറ്റുകളോളം യോഗത്തില്‍ സംസാരിച്ച ശശികല, പനീര്‍ശെല്‍വത്തിനെതിരെ ആഞ്ഞടിച്ചു. യോഗം അവസാനിച്ചതോടെ പാര്‍ട്ടി ആസ്ഥാനത്ത് എത്തിച്ച രണ്ട് ബസുകളില്‍ കയറ്റി എം.എല്‍.എമാരെ മാറ്റുകയായിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വാഹനങ്ങൾ ലേലം ചെയ്യും: ബെംഗളൂരുവിൽ കർശന നടപടി; വൻ ശുചീകരണ യജ്ഞവുമായി ജി.ബി.എ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മഴക്കാലത്ത് കനത്ത ചൂട്; അഞ്ച് വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന ജൂലൈ താപനില രേഖപ്പെടുത്തി ബെംഗളൂരു
[masterslider id="10"]

Related posts