യെലഹങ്കക്ക് സമീപം റോഡില്‍ വെടിവെപ്പ് ഒരാള്‍ മരിച്ചു;നിരവധിപേര്‍ ആശുപത്രിയില്‍.

ബെന്ഗളൂരു : യലഹങ്കക്ക് സമീപം കൊഗിലു ക്രോസ്സില്‍ റോഡില്‍ വച്ചു ഇന്ന് ഉച്ചക്ക് നടന്ന വെടിവെപ്പില്‍ ഒരാല്‍ മരിച്ചു,നിരവധി പേര്‍ക്ക് പരിക്ക് പറ്റി.ഹെല്‍മെറ്റ്‌ കൊണ്ട് മുഖം മറച്ച രീതിയില്‍ രണ്ടു പള്‍സര്‍ ബൈകില്‍ എത്തിയ ആളുകള്‍ ആണ് നടു റോഡില്‍ വെടിയുതിര്‍ത്തത്.പരിക്കേറ്റവരെ അടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിചിരിക്കുന്നു.

ഉച്ചക്ക് 12 :10 നു ആണ് യെലഹാങ്ക പോലിസ് വിവരം ലഭിച്ചത്തിനു ശേഷം സംഭവ സ്ഥലത്ത് എത്തുന്നത്‌,രണ്ടു പള്‍സറുകളില്‍ മുഖം മറച്ച നിലയില്‍ അക്രമികള്‍ സിറ്റി ഭാഗത്തേക്ക്‌ ഓടിച്ചു പോകുന്നതാണ് പോലിസ് കണ്ടത്.എ പി എം സി പ്രസിഡന്റ്‌ കടുബല ശ്രീനിവാസ് നെ യാണ് അക്രമികള്‍ ലക്‌ഷ്യം വച്ചത്.അവര്‍ രാവിലെ 08:30 മുതല്‍ ഇദ്ദേഹത്തെ പിന്‍ തുടരുകയയിരുന്നത്രേ.വെടിവെപ്പില്‍ ഒരാള്‍ മരിച്ചതായും സംശയിക്കുന്നു.

  എന്താടോ ഒഡീസിയസ്, ഞാൻ വീട്ടിലാക്കാം!'; ഹോളിവുഡ് നായകനെ ഞെട്ടിച്ച് ബെംഗളൂരു ഓട്ടോക്കാരന്റെ വൈറൽ വീഡിയോ

ബെന്ഗളൂരു പോലിസ് ന്റെ ഉന്നത ഉദ്യോഗസ്ഥര്‍ ഫോരെന്സിക് വിദഗ്ദരും ഡോഗ് സ്ക്വടുമായി  സ്ഥലത്ത് എത്തുകയും അക്രമികളെ കണ്ടെത്താന്‍ പ്രത്യേക ടീം രൂപീകരിക്കുകയും ചെയ്തു.ശ്രീനിവാസിനു പലരുമായുള്ള  സാമ്പത്തിക ഇടപാടുകള്‍ ആണ് ആക്രമണത്തിന് കാരണം എന്നാണ് പ്രാഥമിക നിഗമനം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  അനധികൃത സ്വത്തുസമ്പാദനം: സമീർ അഹമ്മദ് ഖാനെ കുറ്റവിചാരണ ചെയ്യാൻ ഗവര്‍ണര്‍ക്ക് മുന്നില്‍ ലോകായുക്ത
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഹെലന്‍ ഓഫ് സ്പാര്‍ട്ടയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു
[masterslider id="10"]

Related posts