ആരാധകർക്ക് നേരേ അസഭ്യആംഗ്യം കാട്ടി; ആര്യൻഖാന് എതിരേ പോലീസ് അന്വേഷണം

ബെംഗളൂരു : ആരാധകർക്ക് നേരേ അസഭ്യആംഗ്യം കാട്ടിയ സംഭവത്തിൽ ബോളിവുഡ് താരം ഷാരൂഖ് ഖാന്റെ മകൻ ആര്യൻഖാന് എതിരേ പോലീസ് അന്വേഷണം ആരംഭിച്ചു.

എഫ്‌ഐആർ രജിസ്റ്റർ ചെയ്യാതെ അന്വേഷണം ആരംഭിക്കുകയായിരുന്നു. ഇതിനിടെ ആര്യൻഖാനെതിരേ കേസ് രജിസ്റ്റർ ചെയ്യണമെന്ന് ആവശ്യപ്പെട്ട അഭിഭാഷകനായ ഒവൈസ്ഹുസൈൻ ബെംഗളൂരു സിറ്റി പോലീസിന് പരാതി നൽകി.

  ടിക്കറ്റില്ലാ യാത്രക്കാർക്ക് പണി കിട്ടി; കെ.എസ്.ആർ.ടി.സി പിഴയായി ഈടാക്കിയത് ലക്ഷങ്ങൾ, ക്രമക്കേട് കാട്ടിയ ജീവനക്കാർക്കെതിരെയും നടപടി

കഴിഞ്ഞദിവസം ബെംഗളൂരുവിലെ ഒരു പബ്ബിൽ നടത്തിയ പരിപാടിയിൽ പങ്കെടുക്കാൻ എത്തിയപ്പോഴാണ് സംഭവം. ബഹളമുണ്ടാക്കിയ ആരാധകർക്ക് നേരേ കൈവിരലുയർത്തി അസഭ്യആംഗ്യം കാട്ടുകയായിരുന്നു. ഇതിന്റെ വീഡിയോ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചു.

സ്ത്രീകൾ അടക്കമുള്ളവർക്ക് നേരേ അസംഭ്യആംഗ്യം കാട്ടിയതിന്റെ പേരിൽ വ്യാപക വിമർശനം ഉയർന്നതോടെയാണ് പോലീസ് അന്വേഷണം ആരംഭിച്ചത്.

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കൈയിൽ വാളുമായി ആരെയും പേടിപ്പിക്കുന്ന രൂപം; ഭയക്കേണ്ട, ഇത് മനുഷ്യരെ രക്ഷിക്കാനെത്തിയ യന്ത്രമനുഷ്യൻ!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts