വിജയ് സേതുപതിയും ഐശ്വര്യ രാജേഷും പ്രണയത്തിൽ ? 

തമിഴിലെ ഹിറ്റ് ജോഡിയാണ് വിജയ് സേതുപതിയും ഐശ്വര്യ രാജേഷും. ഇരുവരും ഒരുമിച്ചപ്പോഴെല്ലാം കിട്ടിയിരിക്കുന്നത് മികച്ച സിനിമകളായിരുന്നു. വിജയ് സേതുപതിയുടേയും ഐശ്വര്യ രാജേഷിന്റേയും ഓണ്‍ സ്‌ക്രീന്‍ കെമിസ്ട്രിയെക്കുറിച്ച്‌ ആരാധകര്‍ എപ്പോഴും സംസാരിക്കാറുണ്ട്. രണ്ടു പേരും മികച്ച അഭിനേതാക്കള്‍ ആണെന്നതും അവരുടെ കെമിസ്ട്രിയെ ജനപ്രീയമാക്കാന്‍ സഹായിച്ചിട്ടുണ്ട്. ഓണ്‍ സ്‌ക്രീനിലെ മികച്ച കെമിസ്ട്രി ചിലപ്പോഴൊക്കെ താരങ്ങള്‍ക്ക് തലവേദനകള്‍ സൃഷ്ടിക്കാറുണ്ട്. രണ്ട് സിനിമകളില്‍ നായകനും നായികയുമായി അഭിനയിച്ചാല്‍ അവരെ ജീവിതത്തിലും ചേര്‍ത്തുവെക്കാന്‍ ആരാധകര്‍ക്കും ഗോസിപ്പ് എഴുത്തുകാര്‍ക്കും വലിയ താല്‍പര്യമാണ്. ഇങ്ങനെ ഓണ്‍ സ്‌ക്രീനിലെ കഥാപാത്രങ്ങള്‍ കാരണം ഓഫ് സ്‌ക്രീനില്‍ സ്വസ്ഥത…

Read More

മലയാളി വിദ്യാർത്ഥികൾക്ക് നേരെ സദാചാര ഗുണ്ടാ ആക്രമണം നടത്തിയ പ്രതികൾക്ക് ജാമ്യം 

ബെംഗളൂരു: മലയാളി മെഡിക്കൽ വിദ്യാർത്ഥികൾക്ക് നേരെ സദാചാര ഗുണ്ടാ ആക്രമണം നടത്തിയ കേസിൽ ഏഴ് പ്രതികൾക്ക് കോടതി ജാമ്യം അനുവദിച്ചു. കഴിഞ്ഞ മാസം ഒന്നിന് ഉള്ളാള് സോമേശ്വരം ബീച്ചിൽ നടന്ന ആക്രമണത്തിൽ മംഗളൂരു ജില്ലാ സെഷൻസ് കോടതിയാണ് ജാമ്യം നൽകിയത്. ഈ വിധിക്കെതിരെ നിയമോപദേശം തേടി അപ്പീൽ ഹർജി നൽകുമെന്ന് സിറ്റി പോലീസ് കമ്മീഷണർ കുൽദീപ് കുമാർ ആർ ജയിൻ അറിയിച്ചു. ഉള്ളാൾ സ്വദേശികളായ സച്ചിൻ (23), സുഹൻ (18), ബെൽത്തങ്ങാടിയിലെ അഖിൽ (24), തലപ്പാടിയിലെ ജിതേഷ് (23), ഉള്ളാൾ ബസ്തി പപ്പുവിലെ യതീഷ്…

Read More

കാമുകന്റെ വീട്ടിൽ എത്തിയ ഭാര്യയെ കാമുകന് വിവാഹം ചെയ്ത് കൊടുത്ത് ഭർത്താവ് 

പട്ന: ഭാര്യയെ കാമുകനു വിവാഹം ചെയ്തു നൽകി ഭർത്താവ്. ബിഹാറിലെ നവാഡയിലാണ് സംഭവം. ഭാര്യയ്ക്ക് മറ്റൊരാളുമായി അടുപ്പമുണ്ടെന്നും അവർ ഒരുമിച്ച് ജീവിക്കാനാണ് ആഗ്രഹിക്കുന്നതെന്നും അറിഞ്ഞ ഭർത്താവ് ഗ്രാമത്തിലെ ക്ഷേത്രത്തിൽവച്ച് അവരുടെ വിവാഹം നടത്തുകയായിരുന്നു. ഭർത്താവിന്റെ സാന്നിധ്യത്തിൽ കാമുകൻ യുവതിക്ക് താലി ചാർത്തുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. കാമുകൻ സിന്ദൂരം ചാർത്തുന്നതും യുവതി കരയുന്നതും വിഡിയോയിൽ കാണാം. ഭർത്താവ് ജോലിക്കു പോയ സമയത്ത് രാത്രി കാമുകനെ കാണുന്നതിനായി യുവതി അയാളുടെ വീട്ടിൽ പോകുന്നത് പതിവായിരുന്നു. കഴിഞ്ഞ ദിവസം ഇത്തരത്തിൽ പോയപ്പോൾ വീട്ടുകാർ ഇവരെ കയ്യോടെ…

Read More

ശക്തമായ മഴയിൽ മണ്ണിടിഞ്ഞ് യുവതി മരിച്ചു

ബെംഗളൂരു: ശക്തമായ മഴയെ തുടർന്നുണ്ടായ മണ്ണിടിച്ചിലിൽ ഒരു യുവതി മരിച്ചു. കൂടാതെ നിരവധി നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്നും പോലീസ് അറിയിച്ചു. ബണ്ട്വാൾ താലൂക്കിൽ കനത്ത മഴയിൽ കുന്നിന്റെ ഒരു ഭാഗം വീടിന് മുകളിലേക്ക് ഇടിഞ്ഞാണ് യുവതിക്ക് ജീവൻ നഷ്ടപ്പെട്ടതെന്ന് പോലീസ് പറഞ്ഞു. മക്കൾ സഫയെ ഫയർ ആൻഡ് റെസ്‌ക്യൂ വിഭാഗം ഉദ്യോഗസ്ഥരും പോലീസും ചേർന്ന് രക്ഷപ്പെടുത്തിയിരുന്നെന്നും അവർ കൂട്ടിചേർത്തു. കൂടാതെ മഴക്കെടുതിയിൽ 53 പേരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിയതായി ജില്ലാ ദുരന്തനിവാരണ അതോറിറ്റി വൃത്തങ്ങൾ അറിയിച്ചു. മുൾക്കി താലൂക്കിൽ രണ്ട് ദുരിതാശ്വാസ ക്യാമ്പുകളും മംഗളൂരു,…

Read More

ഗോത്ര വിഭാഗക്കാരന്റെ മുഖത്ത് മൂത്രമൊഴിച്ച സംഭവത്തിൽ ധനസഹായം പ്രഖ്യാപിച്ച് മുഖ്യമന്ത്രി

ഭോപാൽ: ഗോത്ര വിഭാവക്കാരന്റെ മുഖത്ത് മൂത്രമൊഴിച്ച സംഭവത്തിൽ യുവാവിന് മധ്യപ്രദേശ് സർക്കാറിന്‍റെ നഷ്ടപരിഹാരം. പീഡനത്തിനിരയായ ദശ്മത് രാവതിന് അഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരം നൽകുമെന്ന് മുഖ്യമന്ത്രി ശിവ് രാജ് സിങ് ചൗഹാൻ പ്രഖ്യാപിച്ചു. കൂടാതെ, വീട് നിർമാണത്തിന് ഒന്നര ലക്ഷം ധനസഹായവും സംസ്ഥാന സർക്കാർ നൽകുമെന്ന് സിധി ജില്ല കലക്ടർ ട്വീറ്റ് ചെയ്തു. മധ്യപ്രദേശിലെ സിധി ജില്ലയിലാണ് കഴിഞ്ഞ ദിവസം നാടിനെ ലജ്ജിപ്പിക്കുന്ന സംഭവമുണ്ടായത്. ആദിവാസി യുവാവിന്‍റെ മുഖത്തേക്ക് ബി.ജെ.പി നേതാവ് മൂത്രമൊഴിച്ച സംഭവം ദേശീയ തലത്തിൽ വൻ വിവാദത്തിന് വഴിവെച്ചിരുന്നു. തുടർന്ന് പീഡനത്തിനിരയായ…

Read More

കുടുംബസ്വത്ത് തട്ടിയെടുത്തു; വിഘ്നേഷ് ശിവനെതിരെ പരാതി 

ചെന്നൈ: കുടുംബസ്വത്ത് തട്ടിയെടുത്തെന്ന് കാണിച്ച്‌ സംവിധായകന്‍ വിഘ്നേഷ് ശിവനും കുടുംബത്തിനുമെതിരെ തമിഴ്‌നാട് പോലീസില്‍ പരാതി. വിഘ്‌നേഷിന്റെ അച്ഛന്റെ സഹോദരങ്ങളാണ് ലാല്‍ഗുടി ഡിവൈഎസ്പിക്ക് പരാതി നല്‍കിയത്. വിഘ്നേഷിന്റെ ഭാര്യ നയന്‍താര, അമ്മ മീനാ കുമാരി, സഹോദരി എന്നിവര്‍ക്കെതിരെയും കേസെടുക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. ഹൃദയ ശസ്ത്രക്രിയക്ക് വേണ്ടി കുടുംബസ്വത്ത് വില്‍ക്കാന്‍ ശ്രമിച്ചപ്പോളാണ്, വിഘ്നേഷിന്റെ അച്ഛന്‍ സ്വത്തു വിറ്റ കാര്യം അറിഞ്ഞതെന്നും പരാതിയില്‍ പറയുന്നു. അതേസമയം, വിഷയത്തില്‍ വിഘ്നേഷ് ഇതുവരേയും പ്രതികരിച്ചിട്ടില്ല.

Read More

മദ്യ വില കൂട്ടി ;സംസ്ഥാനത്ത് ആദ്യ ബജറ്റ് അവതരിപ്പിച്ച് സിദ്ധരാമയ്യ

ബെംഗളൂരു: സംസ്ഥാനത്ത് സർക്കാരിന്റെ ആദ്യ ബജറ്റ് അവതരിപ്പിച്ച് മുഖ്യമന്ത്രി സിദ്ധരാമയ്യ. 2023-24 സാമ്പത്തിക വർഷത്തേക്കുള്ള ബജറ്റിൽ തിരഞ്ഞെടുപ്പ് പ്രകടനപത്രികയിൽ നൽകിയ വാഗ്ദാനങ്ങൾക്ക് ആണ് ബജറ്റിൽ മുൻഗണന നൽകിയിട്ടുണ്ട്. എക്സൈസ് തീരുവയിൽ 20 ശതമാനം വർദ്ധനവ് സർക്കാർ പ്രഖ്യാപിച്ചു.ഇന്ത്യൻ നിർമ്മിത വിദേശമദ്യത്തിന്റെ തീരുവയാണ് വർദ്ധിപ്പിച്ചത്. ബിയറുൾപ്പടെയുള്ളവയുടെ അധിക തീരുവ 175 ശതമാനത്തിൽ നിന്ന് 185 ശതമാനമായി ഉയർത്തും. എക്‌സൈസ് തീരുവയിൽ വർദ്ധനവുണ്ടായെങ്കിലും അയൽ സംസ്ഥാനങ്ങളെ അപേക്ഷിച്ച് കർണാടകയിൽ മദ്യവില കുറവാണെന്ന് ബജറ്റ് പ്രസംഗത്തിൽ മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു. പ്രകടന പത്രികയിലെ പ്രധാന വാഗ്ദാനങ്ങളിലൊന്നായ സദാചാര ഗുണ്ടായിസവും…

Read More

മൈസൂരുവിൽ വാഹനാപകടത്തിൽ യുവാവ് മരിച്ചു 

ബെംഗളൂരു: മൈസൂരുവിൽ വാഹനാപകടത്തിൽ നീലഗിരി സ്വദേശി മരിച്ചു. അപകടത്തിൽ രണ്ടുപേർക്ക് പരിക്കേറ്റു. ദേവർഷോല വുഡ്ബ്രയറിലെ യൂസുഫിൻറെ മകൻ അഫ്സലാണ്(27)മരിച്ചത്. ഗുരുതരമായി പരിക്കേറ്റ ഒറ്റവയൽ സ്വദേശി അജ്മൽ(26), ദേവർഷോല കുന്നുമ്മൽ ജുനൈസ്(29)എന്നിവരെ മൈസൂരു ഗവ.ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അഫ്സലും മറ്റും സഞ്ചരിച്ച കാർ ഇന്നലെ പുലർച്ചെ മൈസൂരുവിനു സമീപം ലോറിയുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. കാറിൽ ഉണ്ടായിരുന്ന ദേവർഷോല സ്വദേശി കാർത്തിക് നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. സാഹിറ ബാനുവാണ് അഫ്സലിൻറെ ഭാര്യ. മക്കൾ: യാസീൻ ഫത്താഹ്, നിദാല.

Read More

അവിവാഹിതർക്ക് പ്രതിമാസം 2750 രൂപ പെൻഷൻ പദ്ധതിയുമായി ഹരിയാന 

ഛണ്ഡീഗഡ്: അവിവാഹിതർക്കും ഭാര്യയോ ഭർത്താവോ മരിച്ചവർക്കും പ്രതിമാസം 2,750 രൂപ പെൻഷൻ നൽകാൻ ഹരിയാന സർക്കാർ. വാർഷിക വരുമാനം 1.8 ലക്ഷത്തിന് താഴെയുള്ള 45നും 60നും ഇടയിൽ പ്രായമുള്ള അവിവാഹിതർക്കാണ് പെൻഷൻ ലഭിക്കുക. ഇതേ പ്രായപരിധിയിൽപെട്ട വാർഷിക വരുമാനം മൂന്ന് ലക്ഷം കവിയാത്ത വിഭാര്യർക്കും വിധവകൾക്കും ഈ പെൻഷന് അർഹതയുണ്ട്. അടുത്ത മാസം മുതൽ തന്നെ പദ്ധതി നടപ്പാക്കുമെന്ന് മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടർ പറഞ്ഞു. വിവാഹിതരല്ലാത്ത സ്ത്രീക്കും പുരുഷനുമുള്ള വ്യക്തിഗത ആവശ്യങ്ങൾക്ക് സർക്കാറിൽനിന്നുള്ള ഈ പ്രതിമാസ പെൻഷൻ ഒരു സഹായമാകുമെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.…

Read More

കേരളത്തിൽ അപൂർവ രോഗം ബാധിച്ച് 15 കാരൻ മരിച്ചു 

ആലപ്പുഴ: ജില്ലയിൽ അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് പതിനഞ്ചുകാരൻ മരിച്ചു. പാണാവള്ളിയിൽ നിന്നുള്ള അനിൽ കുമാറിന്റെയും ശാലിനിയുടെയും മകനായ ​ഗുരുദത്ത് ആണ് മരിച്ചത്. പൂച്ചാക്കൽ ശ്രീകണ്ഠേശ്വരം ഹയർസെക്കൻഡറി സ്കൂളിലെ പത്താംക്ലാസ് വിദ്യാർഥിയായിരുന്നു. കഴിഞ്ഞ ഞായറാഴ്ച്ച മുതൽ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. തോട്ടിൽ കുളിച്ചതിനെത്തുടർന്നാണ് രോ​ഗമുണ്ടായതെന്നാണ് പ്രാഥമിക വിവരമെന്ന് ബന്ധുക്കൾ പറഞ്ഞു. 2017 ൽ ആലപ്പുഴ മുനിസിപ്പാലിറ്റി പ്രദേശത്താണ് ഈ രോഗം ആദ്യമായി റിപ്പോർട്ട് ചെയ്തത്. ആറുവർഷങ്ങൾക്കു ശേഷമാണ് രോ​ഗം വീണ്ടും പ്രത്യക്ഷപ്പെട്ടത്. പരാദ സ്വഭാവമില്ലാതെ ജലത്തിൽ സ്വതന്ത്രമായി ജീവിക്കുന്ന അമീബ വിഭാഗത്തിൽപ്പെടുന്ന…

Read More
Click Here to Follow Us