മൈസൂരുവിൽ വാഹനാപകടത്തിൽ യുവാവ് മരിച്ചു 

ബെംഗളൂരു: മൈസൂരുവിൽ വാഹനാപകടത്തിൽ നീലഗിരി സ്വദേശി മരിച്ചു.

അപകടത്തിൽ രണ്ടുപേർക്ക് പരിക്കേറ്റു. ദേവർഷോല വുഡ്ബ്രയറിലെ യൂസുഫിൻറെ മകൻ അഫ്സലാണ്(27)മരിച്ചത്.

ഗുരുതരമായി പരിക്കേറ്റ ഒറ്റവയൽ സ്വദേശി അജ്മൽ(26), ദേവർഷോല കുന്നുമ്മൽ ജുനൈസ്(29)എന്നിവരെ മൈസൂരു ഗവ.ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

അഫ്സലും മറ്റും സഞ്ചരിച്ച കാർ ഇന്നലെ പുലർച്ചെ മൈസൂരുവിനു സമീപം ലോറിയുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.

  മുൻ വിദ്യാഭ്യാസ മന്ത്രി ബി.സി. നാഗേഷ് അന്തരിച്ചു

കാറിൽ ഉണ്ടായിരുന്ന ദേവർഷോല സ്വദേശി കാർത്തിക് നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു.

സാഹിറ ബാനുവാണ് അഫ്സലിൻറെ ഭാര്യ. മക്കൾ: യാസീൻ ഫത്താഹ്, നിദാല.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വാണിജ്യ എൽ.പി.ജി സിലിണ്ടർ വിലയിൽ വൻ കുറവ്: ഹോട്ടലുകൾക്കും വ്യവസായങ്ങൾക്കും ആശ്വാസം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts