ഓണയാത്ര;19 സ്പെഷൽ ബസുകളുമായി കേരള ആർ ടീ സി

ബെംഗളുരു: ഓണത്തിന് തൊട്ടു മുമ്പുള്ള വെള്ളിയാഴ്ചയാണ്  ബെംഗളൂരുവിൽ നിന്ന് കേരളത്തിലേക്ക് ഏറ്റവും  ആളുകൾ സഞ്ചരിക്കുന്ന ദിവസം. ഈ വരുന്ന ഒൻപതാം തീയതി  ആണ് അത്,  കേരള ആർ ടീ സി യുടെ 45 ബസുകളിലെ ടിക്കറ്റുകൾ ആദ്യമേ വിറ്റു പോയി. ഈ തിരക്ക് മറികടക്കാൻ  19 സ്പെഷൽ ബസുകളാണ് കേരള ആർടിസി പ്രഖ്യാപിച്ചിരിക്കുന്നത്. റിസർ വേഷൻ ഉടൻ തന്നെ ആരംഭിക്കും. തമിഴ്നാടിന്റെ കൂടി പെർമിറ്റ് വേണ്ടതിനാൽ ബസുകളെല്ലാം മൈസൂർ വഴിയാവാനാണ് സാദ്ധ്യത. ബെംഗളുരുവിൽ നിന്ന് തിരുവനന്തപുരം, എറണാകുളം, കോട്ടയം, തൃശൂർ, കോഴിക്കോട്, പയ്യന്നൂർ, തലശ്ശേരി, കണ്ണൂർ   എന്നിവിടങ്ങളിലേക്ക് സ്പെഷൽ ഉണ്ടാകുമെന്ന് കെ എസ് ആർ ടി സി അറിയിച്ചു.തിരക്കുള്ള എല്ലാ  ദിവസങ്ങളിലും സപെഷൽ  ഉണ്ടായിരിക്കും.

  അഞ്ച് വർഷത്തിനുള്ളിൽ വീട് പണിതില്ലെങ്കിൽ പ്ലോട്ട് തിരിച്ചുപിടിക്കും; സി.എം. ഡി.കെ. ശിവകുമാർ

ഡീലക്സ്, സൂപ്പർ ഫാസ്റ്റ്, സൂപ്പർ എക്സ്‌പ്രസ്  ബസുകളാണ് സർവ്വീസ് നടത്തുക. ചിലപ്പോൾ മൾട്ടി ആക്സിൽ ബസുകളും ലഭിച്ചേക്കും.കഴിഞ്ഞ വർഷം ഓണക്കാലത്ത് 14 സ്പെഷൽ സർവ്വീസുകളാണ് കേരള ആർടി സി നടത്തിയത്.

  വഴിമാറും 'നന്ദിനി'യും ട്രാൻസ്ഫോർമറുകളും; ഇനി കാൽനടയാത്രക്കാർക്ക് വഴിമാറേണ്ടി വരുന്നത് പ്രമുഖ സർക്കാർ സ്ഥാപനങ്ങൾ വരെ

ഈ വർഷം കേരള ആർ ടീ സി തത്കാൽ  സർവ്വീസുകളും നടത്തുന്നുണ്ട്.ബസ്  പുറപ്പെടുന്നതിന്റെ 48 മണിക്കൂർ മുമ്പാണ് ഈ ടിക്കറ്റുകൾ ലഭിച്ചു തുടങ്ങുക, 10% അധിക തുക ഈടാക്കും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കുടുംബസ്വത്ത് പോക്കുവരവ് ചെയ്യാൻ പുതിയ ചട്ടങ്ങൾ; അറിയേണ്ടതെല്ലാം
[masterslider id="10"]

Related posts