മദ്യ വില കൂട്ടി ;സംസ്ഥാനത്ത് ആദ്യ ബജറ്റ് അവതരിപ്പിച്ച് സിദ്ധരാമയ്യ

ബെംഗളൂരു: സംസ്ഥാനത്ത് സർക്കാരിന്റെ ആദ്യ ബജറ്റ് അവതരിപ്പിച്ച് മുഖ്യമന്ത്രി സിദ്ധരാമയ്യ.

2023-24 സാമ്പത്തിക വർഷത്തേക്കുള്ള ബജറ്റിൽ തിരഞ്ഞെടുപ്പ് പ്രകടനപത്രികയിൽ നൽകിയ വാഗ്ദാനങ്ങൾക്ക് ആണ് ബജറ്റിൽ മുൻഗണന നൽകിയിട്ടുണ്ട്.

എക്സൈസ് തീരുവയിൽ 20 ശതമാനം വർദ്ധനവ് സർക്കാർ പ്രഖ്യാപിച്ചു.ഇന്ത്യൻ നിർമ്മിത വിദേശമദ്യത്തിന്റെ തീരുവയാണ് വർദ്ധിപ്പിച്ചത്.

ബിയറുൾപ്പടെയുള്ളവയുടെ അധിക തീരുവ 175 ശതമാനത്തിൽ നിന്ന് 185 ശതമാനമായി ഉയർത്തും.

എക്‌സൈസ് തീരുവയിൽ വർദ്ധനവുണ്ടായെങ്കിലും അയൽ സംസ്ഥാനങ്ങളെ അപേക്ഷിച്ച് കർണാടകയിൽ മദ്യവില കുറവാണെന്ന് ബജറ്റ് പ്രസംഗത്തിൽ മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു.

പ്രകടന പത്രികയിലെ പ്രധാന വാഗ്ദാനങ്ങളിലൊന്നായ സദാചാര ഗുണ്ടായിസവും വർഗീയവത്കരണവും നിരോധിക്കുമെന്ന പ്രഖ്യാപനവും ബജറ്റ് പ്രസംഗത്തിൽ ഉണ്ടായി.

ഇതിലൂടെ ക്രമസമാധാനത്തോടുള്ള പ്രതിബദ്ധത സർക്കാർ ഉറപ്പാക്കുകയാണെന്ന് സിദ്ധരാമയ്യ പറഞ്ഞു.

സാമൂഹിക മാധ്യമങ്ങളിലൂടെ വ്യാജവാർത്ത പ്രചരിപ്പിക്കുന്നവർക്കെതിരെ കർശന നടപടിയുണ്ടാകുമെന്നും സിദ്ധരാമയ്യ വ്യക്തമാക്കി.

നിയമസഭ തിരഞ്ഞെടുപ്പിൽ നൽകിയ വാഗ്ദാനങ്ങളിൽ സ്ത്രീകൾക്ക് സൗജന്യ ബസ് യാത്ര, സൗജന്യ 200 യൂണിറ്റ് വൈദ്യുതി, ദാരിദ്രരേഖയ്ക്ക് താഴെയുള്ളവർക്ക് 10 കിലോഗ്രാം സൗജന്യ ഭക്ഷ്യധാന്യങ്ങൾ, വീട്ടമ്മമാർക്ക് തൊഴിൽ രഹിതർക്കുമുള്ള പ്രതിമാസ സാമ്പത്തിക സഹായം തുടങ്ങി പ്രധാനപ്പെട്ട അഞ്ച് പ്രഖ്യാപനങ്ങൾക്ക് പ്രത്യേകം നൽകുമെന്ന് സിദ്ധരാമയ്യ വ്യക്തമാക്കി.

ഇതിനു മാത്രമായി അമ്പത്തിരണ്ടായിരം കോടിയിലേറെ രൂപ സർക്കാർ മാറ്റിവെക്കുമെന്നും മുഖ്യമന്ത്രി പ്രഖ്യാപിച്ചു.

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us