ബെംഗളൂരു: സംസ്ഥാനത്ത് സർക്കാരിന്റെ ആദ്യ ബജറ്റ് അവതരിപ്പിച്ച് മുഖ്യമന്ത്രി സിദ്ധരാമയ്യ. 2023-24 സാമ്പത്തിക വർഷത്തേക്കുള്ള ബജറ്റിൽ തിരഞ്ഞെടുപ്പ് പ്രകടനപത്രികയിൽ നൽകിയ വാഗ്ദാനങ്ങൾക്ക് ആണ് ബജറ്റിൽ മുൻഗണന നൽകിയിട്ടുണ്ട്. എക്സൈസ് തീരുവയിൽ 20 ശതമാനം വർദ്ധനവ് സർക്കാർ പ്രഖ്യാപിച്ചു.ഇന്ത്യൻ നിർമ്മിത വിദേശമദ്യത്തിന്റെ തീരുവയാണ് വർദ്ധിപ്പിച്ചത്. ബിയറുൾപ്പടെയുള്ളവയുടെ അധിക തീരുവ 175 ശതമാനത്തിൽ നിന്ന് 185 ശതമാനമായി ഉയർത്തും. എക്‌സൈസ് തീരുവയിൽ വർദ്ധനവുണ്ടായെങ്കിലും അയൽ സംസ്ഥാനങ്ങളെ അപേക്ഷിച്ച് കർണാടകയിൽ മദ്യവില കുറവാണെന്ന് ബജറ്റ് പ്രസംഗത്തിൽ മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു. പ്രകടന പത്രികയിലെ പ്രധാന വാഗ്ദാനങ്ങളിലൊന്നായ സദാചാര ഗുണ്ടായിസവും…
Read MoreTag: budget
ഗതാഗത കുരുക്കും വെള്ളക്കെട്ടും, പരിഹാരവുമായി ബിബിഎംപി ബജറ്റ്
ബെംഗളൂരു: ഗതാഗത കുരുക്കും വെള്ളക്കെട്ടും തുടങ്ങി നിരവധി പ്രതിസന്ധി നേരിടുന്ന മഹാനഗരത്തിന്റെ പ്രതിഛായ മാറ്റുന്നതിനായി വികസന പദ്ധതിയുമായി ബിബിഎംപി. 11163 കോടി രൂപയുടെ ബജറ്റ് ധനകാര്യ വിഭാഗം സ്പെഷ്യൽ കമ്മീഷണർ ജയ റാം റായ്പുര അവതരിപ്പിച്ചു. നഗരത്തിലെ വെള്ളപ്പൊക്കത്തിന് പരിഹാരമായി ലോകബാങ്ക് സഹായത്തോടെ 3 വർഷം കൊണ്ട് 3000 കോടി രൂപയുടെ പദ്ധതിയാണ് ആവിഷ്കരിക്കുന്നത്. കനാലുകളുടെ നവീകരണത്തിനും കാലവർഷ കെടുതി നേരിടുന്നതിനുമായി 1643 കോടി രൂപ അനുവദിച്ചു.
Read Moreകർണാടക ആർടിസി ബസുകൾക്ക് ബജറ്റിൽ 500 കോടി
ബെംഗളൂരു: കർണാടക ആർടിസി യ്ക്ക് പുതിയതായി 1200 ബസുകൾ വാങ്ങാൻ പൈസ അനുവദിച്ച് കർണാടക സർക്കാർ. ബജറ്റിൽ 500 കോടി രൂപയാണ് അനുവദിച്ചത്. കഴിഞ്ഞ വർഷം 3526 പുതിയ ബസുകൾ വാങ്ങാൻ സർക്കാർ അനുമതി നൽകിയിരുന്നു. മൂന്ന് കോർപ്പറേഷനുകൾക്കും കൂടിയാണ് 500 കോടി ബജറ്റിൽ വകയിരുത്തിയിട്ടുള്ളത്.
Read Moreരാമക്ഷേത്രം നിർമ്മിക്കും, ബജറ്റിൽ പ്രഖ്യാപനവുമായി മുഖ്യമന്ത്രി
ബെംഗളൂരു: കര്‍ണാടകയില്‍ രാമക്ഷേത്രം നിര്‍മ്മിക്കുമെന്ന് അറിയിച്ച് മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ. ബജറ്റ് അവതരണ വേളയില്‍ കര്‍ണാടക നിയമസഭയിലാണ് മുഖ്യമന്ത്രിയുടെ പ്രഖ്യാപനം. തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള അവസാന ബജറ്റാണ് അവതരിപ്പിച്ചത്. രാമനഗരയിലെ രാമ ദേവര ഹില്‍സില്‍ ക്ഷേത്രം നിര്‍മ്മിക്കുമെന്നാണ് പ്രഖ്യാപനം. ഇതിന് പുറമേ സംസ്ഥാനത്തെ ക്ഷേത്രങ്ങള്‍ക്കും മഠങ്ങള്‍ക്കുമായി ആയിരം കോടി രൂപ ബജറ്റില്‍ നീക്കിവെച്ചതായും ബൊമ്മെ അറിയിച്ചു. ഏപ്രില്‍- മെയ് മാസത്തില്‍ കര്‍ണാടകയില്‍ നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനാണ് സാധ്യത. ഇതിന് മുന്നോടിയായി അവതരിപ്പിച്ച ബജറ്റില്‍ നിരവധി ജനപ്രിയ പ്രഖ്യാപനങ്ങളാണ് നടത്തിയത്. ഭൂമിയില്ലാത്ത സ്ത്രീകള്‍ക്ക് പ്രതിമാസം 500 രൂപ…
Read Moreനഗര വികസനത്തിന് പ്രഥമ പരിഗണന നൽകും, പ്രധാന പ്രശ്നങ്ങൾക്ക് പരിഹാരം കാണും; ബസവരാജ് ബൊമ്മെ
ബെംഗളൂരു: നഗരത്തിലെ പ്രധാന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് സംസ്ഥാന സര്‍ക്കാര്‍ മുന്‍ഗണന നല്‍ക്കുമെന്ന് കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ അറിയിച്ചു. ബെംഗളൂരുവിലെ ഗതാഗതം, റോഡുകള്‍, തുടങ്ങി മറ്റ് എല്ലാ പ്രശ്‌നങ്ങള്‍ക്കും പരിഹാരം കണ്ടെത്തുമെന്നും വിവിധ പദ്ധതിക്കള്‍ക്കായുളള ഫണ്ടുകള്‍ അനുവദിച്ചതായും അദ്ദേഹം പറഞ്ഞു. ഇന്ത്യ എനര്‍ജി വീക്ക് ,എയ്‌റോ ഇന്ത്യ ഷോ, ജി-20 മീറ്റിംഗുകളുടെ ബ്രാന്‍ഡുകള്‍ എല്ലാം ബെംഗളൂരുവിലാണ്. ഈ പരിപാടികളുടെ15 കണ്‍വെന്‍ഷനുകളും ബെംഗളൂരുവിലാണ് നടന്നത്. അന്തരാഷ്‌ട്ര തലത്തില്‍ ബെംഗളൂരുവിനെ സംരക്ഷിക്കാന്‍ എല്ലാ നടപടികളും സ്വീകരിച്ചതായി അദ്ദേഹം അറിയിച്ചു. രാജ്യത്തെ ഏറ്റവും കൂടുതല്‍ കണ്‍വെന്‍ഷനുകള്‍ ,കോണ്‍ഫറന്‍സുകള്‍,…
Read Moreസംസ്ഥാന ബജറ്റ് ഇന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ അവതരിപ്പിക്കും
ബെംഗളൂരു: കർണാടക ബജറ്റ് ഇന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ അവതരിപ്പിക്കും. ബൊമ്മെ സർക്കാരിന്റെ അവസാന ബജറ്റിൽ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി കൂടുതൽ പ്രഖ്യാപനങ്ങൾ ഉണ്ടാകുമെന്നാണ് പ്രതീക്ഷ. രാവിലെ 10 .15 ബജറ്റ് ആരംഭിക്കും. സാമൂഹിക സുരക്ഷ പെൻഷൻ, യുവജന ക്ഷേമ പദ്ധതികൾ, കാർഷിക മേഖലയ്ക് കൂടുതൽ പാക്കേജുകൾ എന്നിവ ബജറ്റിൽ ഉൾപ്പെടുത്തുമെന്നാണ് കരുതുന്നത്. സ്ത്രീകൾക്കായി നഗരത്തിൽ ബസുകളിൽ സൗജന്യ യാത്ര, ബെംഗളൂരു മെട്രോ , സബർബൻ റെയിൽ പദ്ധതികൾക്കായി കൂടുതൽ തുക ബജറ്റിൽ വകയിരുത്തിയേക്കും . നിയമസഭാ സമ്മേളനം 24 ന് സമാപിക്കും.
Read Moreവരൾച്ചബാധിത മേഖലകൾക്ക് ആശ്വാസം; അപ്പർഭദ്ര ജലസേചന പദ്ധതിക്ക് 5300 കോടി
ബെംഗളൂരു : സംസ്ഥാനത്തെ 4 ജില്ലകളിലെ വരൾച്ചബാധിത മേഖലയിലുള്ള കർഷകർക്ക് ആശ്വാസം പകരുന്ന അപ്പർഭദ്ര ജലസേചന കനാൽ പദ്ധതിക്ക് കേന്ദ്ര ബജറ്റിൽ 5300 കോടി രൂപ പ്രഖ്യാപിച്ചു. മധ്യ കർണാടകത്തിലെ വരൾച്ചബാധിത പ്രദേശങ്ങൾക്ക് ആശ്വാസമാകുന്നതാണ് ഈ ജലസേചനപദ്ധതി. ബി.ജെ.പി കൂടുതൽ കരുത്തു കിട്ടാൻ ലക്ഷ്യമിടുന്ന ചിക്കമഗളൂരു, ചിത്രദുർഗ, തുമകൂരു, ദാവണഗെരെ എന്നീ ജില്ലകളിലെ വരൾച്ചബാധിത മേഖലയിലെ 2.25 ലക്ഷം ഹെക്ടർ ഭൂമിയിൽ ജലസേചനത്തിന് പ്രയോജനപ്പെടുന്നതാണ് പദ്ധതി. മധ്യകർണാടക, ഓൾഡ് മൈസൂരു മേഖലകളിൽ ഉൾപെടുന്നതും വരൾച്ചയെ തുടർന്ന് കൃഷിനാശം നേരിടുന്ന പ്രേദേശങ്ങളുമാണ് ഇവാ. ചിക്കമഗളൂരുവിലെ ഭദ്രാനദിയിൽനിന്നുള്ള…
Read Moreകേന്ദ്ര ബജറ്റ്, നികുതിയിലെ മാറ്റങ്ങൾ എന്തെല്ലാം? അറിയാം..
ന്യൂഡൽഹി : കേന്ദ്ര ബജറ്റിൽ ആദായനികുതിയിൽ പ്രഖ്യാപിച്ച നികുതി ഇളവുകൾ മധ്യവർഗത്തിന് ഏറെ ഗുണകരമാകുമെന്ന ധനകാര്യ മന്ത്രി. നികുതിയിളവ് ലഭിക്കുന്ന പരിധി 5 ലക്ഷം രൂപയിൽ നിന്ന് ഏഴു ലക്ഷമാക്കി ഉയർത്തി. പഴയതും പുതിയതുമായ നികുതിഘടനയുള്ളവർക്ക് ഇത് 5 ലക്ഷം ആയിരുന്നു. ആദായനികുതി പരിധി ഏഴു ലക്ഷം രൂപയായി ഉയർത്തിയെന്ന ധനമന്ത്രി നിർമല സീതാരാമന്റെ പ്രഖ്യാപനം വലിയ കയ്യടിയോടെയാണ് പാർലിമെന്റിൽ സ്വീകരിച്ചത്. പഴയ സ്‌കീമിൽ ലൈഫ് ഇൻഷുറൻസ്, കെട്ടിടവാടക, ട്യൂഷൻ ഫീസ് എന്നിവയ്ക്ക് ലഭിച്ചിരുന്ന ഇളവ് പുതിയ സ്‌കീമിൽ കിട്ടില്ല എന്ന് പലരും ചൂണ്ടിക്കാട്ടുന്നു.…
Read Moreഅപ്പർ ഭദ്ര പദ്ധതിയ്ക്ക് ബജറ്റിൽ 5300 കോടി ; പ്രധാന മന്ത്രിയ്ക്ക് നന്ദി അറിയിച്ചു മുഖ്യമന്ത്രി
ബംഗളൂരു: കർണാടകയിലെ അപ്പർ ഭദ്ര പദ്ധതിക്കായി ബജറ്റിൽ തുക അനുവദിച്ച് ധനമന്ത്രി നിർമലാ സീതാരാമൻ. 5,300 കോടി രൂപയുടെ പദ്ധതിക്കായി മാറ്റിവെച്ചിരിക്കുന്നത്. വരൾച്ച സാരമായി ബാധിച്ച കർണാടകയ്ക്ക് ആശ്വാസം പകരുന്നതാണ് പ്രഖ്യാപനം. വരൾച്ച ബാധിച്ച പ്രദേശങ്ങളിലേക്ക് കുടിവെളളവും കൃഷിയിടങ്ങളിലേക്ക് വെള്ളമെത്തിക്കാനുമാണ് അപ്പർ ഭദ്ര ജലസേചന പദ്ധതിവഴി ലക്ഷ്യമിടുന്നത്. സംസ്ഥാനത്തെ നിരവധി പ്രദേശങ്ങൾക്ക് പദ്ധതി പ്രയോജനമാകും. അപ്പർ ഭദ്ര പദ്ധതി യാഥാർത്ഥ്യമായാൽ മദ്ധ്യ കർണാടകയിലെ നിരവധി പ്രദേശങ്ങൾക്ക് പ്രയോജനകരമാകും. 2.25 ലക്ഷം ഹെക്ടർ ഭൂമിയിൽ ജലസേചനം നടത്തുന്നതാണ് പദ്ധതി. ചിക്കമംഗളൂരു, ചിത്രദുർഗ, ദാവൻഗെരെ, തുംകുരു തുടങ്ങിയ…
Read Moreഅവസാന സമ്പൂർണ്ണ ബജറ്റിന് ഒരുങ്ങി രണ്ടാം മോദി സർക്കാർ
ഡൽഹി; രണ്ടാം നരേന്ദ്ര മോദി സര്‍ക്കാരിന്റെ അവസാന സമ്പൂര്‍ണ ബജറ്റ് ഇന്ന് ധനമന്ത്രി നിര്‍മല സീതരാമന്‍ അവതരിപ്പിക്കും. നിരവധി സംസ്ഥാനങ്ങളിൽ നിയമസഭ തെരഞ്ഞെടുപ്പ് നടക്കാൻ പോകുന്ന വർഷം എന്നതും അടുത്ത പൊതുതെരഞ്ഞെടുപ്പിന് മുമ്പുള്ള അവസാന സമ്പൂർണ്ണ ബജറ്റ് എന്നതും ബജറ്റിനെ എങ്ങനെ സ്വാധീനിക്കുമെന്നാണ് രാഷ്ട്രീയലോകം പ്രതീക്ഷിക്കുന്നത്. കൊവിഡ് സൃഷ്ടിച്ച മാന്ദ്യത്തില്‍ നിന്ന് ഇന്ത്യന്‍ സാമ്പത്തിക രംഗം കരകയറി എന്നാണ് സാമ്പത്തിക സര്‍വേയില്‍ വ്യക്തമാക്കിയത്. അതുകൊണ്ടു തന്നെ നികുതി പരിഷ്‌കാരം ഉള്‍പ്പടെ നിരവധി ആശ്വാസ നയങ്ങള്‍ ബജറ്റിലുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്
Read More