അപ്പർ ഭദ്ര പദ്ധതിയ്ക്ക് ബജറ്റിൽ 5300 കോടി ; പ്രധാന മന്ത്രിയ്ക്ക് നന്ദി അറിയിച്ചു മുഖ്യമന്ത്രി

ബംഗളൂരു: കർണാടകയിലെ അപ്പർ ഭദ്ര പദ്ധതിക്കായി ബജറ്റിൽ തുക അനുവദിച്ച് ധനമന്ത്രി നിർമലാ സീതാരാമൻ. 5,300 കോടി രൂപയുടെ പദ്ധതിക്കായി മാറ്റിവെച്ചിരിക്കുന്നത്. വരൾച്ച സാരമായി ബാധിച്ച കർണാടകയ്ക്ക് ആശ്വാസം പകരുന്നതാണ് പ്രഖ്യാപനം. വരൾച്ച ബാധിച്ച പ്രദേശങ്ങളിലേക്ക് കുടിവെളളവും കൃഷിയിടങ്ങളിലേക്ക് വെള്ളമെത്തിക്കാനുമാണ് അപ്പർ ഭദ്ര ജലസേചന പദ്ധതിവഴി ലക്ഷ്യമിടുന്നത്. സംസ്ഥാനത്തെ നിരവധി പ്രദേശങ്ങൾക്ക് പദ്ധതി പ്രയോജനമാകും. അപ്പർ ഭദ്ര പദ്ധതി യാഥാർത്ഥ്യമായാൽ മദ്ധ്യ കർണാടകയിലെ നിരവധി പ്രദേശങ്ങൾക്ക് പ്രയോജനകരമാകും. 2.25 ലക്ഷം ഹെക്ടർ ഭൂമിയിൽ ജലസേചനം നടത്തുന്നതാണ് പദ്ധതി. ചിക്കമംഗളൂരു, ചിത്രദുർഗ, ദാവൻഗെരെ, തുംകുരു തുടങ്ങിയ…

Read More

അവസാന സമ്പൂർണ്ണ ബജറ്റിന് ഒരുങ്ങി രണ്ടാം മോദി സർക്കാർ

ഡൽഹി; രണ്ടാം നരേന്ദ്ര മോദി സര്‍ക്കാരിന്റെ അവസാന സമ്പൂര്‍ണ ബജറ്റ് ഇന്ന് ധനമന്ത്രി നിര്‍മല സീതരാമന്‍ അവതരിപ്പിക്കും. നിരവധി സംസ്ഥാനങ്ങളിൽ നിയമസഭ തെരഞ്ഞെടുപ്പ് നടക്കാൻ പോകുന്ന വർഷം എന്നതും അടുത്ത പൊതുതെരഞ്ഞെടുപ്പിന് മുമ്പുള്ള അവസാന സമ്പൂർണ്ണ ബജറ്റ് എന്നതും ബജറ്റിനെ എങ്ങനെ സ്വാധീനിക്കുമെന്നാണ് രാഷ്ട്രീയലോകം പ്രതീക്ഷിക്കുന്നത്. കൊവിഡ് സൃഷ്ടിച്ച മാന്ദ്യത്തില്‍ നിന്ന് ഇന്ത്യന്‍ സാമ്പത്തിക രംഗം കരകയറി എന്നാണ് സാമ്പത്തിക സര്‍വേയില്‍ വ്യക്തമാക്കിയത്. അതുകൊണ്ടു തന്നെ നികുതി പരിഷ്‌കാരം ഉള്‍പ്പടെ നിരവധി ആശ്വാസ നയങ്ങള്‍ ബജറ്റിലുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്

Read More

വോട്ടെടുപ്പ് കണക്കിലെടുത്ത്, റോഡ് പണികൾക്കായുള്ള ബജറ്റ് അനുമതി നൽകി സർക്കാർ

ബം​ഗളൂരു: ഔദ്യോഗിക കണക്കുകൾ പ്രകാരം ബജറ്റിൽ അനുവദിച്ച തുകയുടെ മൂന്നിരട്ടിയോളം വരുന്ന 13,000 ഗ്രാമീണ റോഡ് പ്രവൃത്തികൾക്ക് ബിജെപി സർക്കാർ അനുമതി നൽകി. 5054 ഹെഡ് ഓഫ് അക്കൗണ്ടിന് കീഴിലുള്ള വർക്കുകൾക്കാണ് അനുമതി ലഭിച്ചിട്ടുള്ളത്. 2021-22, 2022-23 സാമ്പത്തിക വർഷങ്ങളിൽ, കൂടുതലും അസ്ഫാൽറ്റിംഗും കോൺക്രീറ്റിംഗും ഉപയോഗിച്ചുള്ള പദ്ധതികൾക്ക് 4,248.61 കോടി രൂപ ചെലവ് വരുന്ന 13,850 റോഡ് പ്രവൃത്തികൾക്കാണ് സർക്കാർ അനുമതി നൽകിയത്. ബജറ്റ് ബുക്കിൽ അനുവദിച്ച 1,520 കോടിയേക്കാൾ കൂടുതലായിരുന്നു അത്. പ്രവൃത്തികൾക്കാണ് സർക്കാർ അനുമതി ലഭിച്ച ഗ്രാമീണ റോഡ് പ്രവൃത്തികളുടെ അഞ്ചിൽ…

Read More

വാർഡ് ഫണ്ടിന്റെ കാര്യത്തിൽ ഭിന്നത; ബിബിഎംപി ബജറ്റ് വൈകും

ബെംഗളൂരു: സാധാരണയായി സംസ്ഥാന ബജറ്റിന് തൊട്ടുപിന്നാലെ അവതരിപ്പിക്കുന്ന ബജറ്റ്, വാർഡ് ഫണ്ട് സംബന്ധിച്ച് മന്ത്രിമാരും മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥരും തമ്മിലുള്ള അഭിപ്രായവ്യത്യാസങ്ങൾ കാരണം ബിബിഎംപിയുടെ വാർഷിക ബജറ്റ് ഇതുവരെ ഫയൽ ചെയ്തിട്ടില്ല. മാർച്ച് നാലിനാണ് സംസ്ഥാന ബജറ്റ് അവതരിപ്പിച്ചത്. 2020 സെപ്തംബർ മുതൽ ബിബിഎംപിക്ക് തിരഞ്ഞെടുക്കപ്പെട്ട കൗൺസിൽ ഇല്ലാത്തതിനാൽ എംഎൽഎമാരും ഉദ്യോഗസ്ഥരും തമ്മിലുള്ള അഭിപ്രായവ്യത്യാസങ്ങൾ ഉയർന്നുവന്നിട്ടുണ്ട്. വികസന പ്രവർത്തനങ്ങൾക്കായി ബിബിഎംപി ഒരു വാർഡിന് 2-3 കോടി രൂപ നീക്കിവയ്ക്കണമെന്ന് എംഎൽഎമാർ ആവശ്യപ്പെടുമ്പോൾ, സാമ്പത്തിക അച്ചടക്കം ചൂണ്ടിക്കാട്ടി 90 ലക്ഷം രൂപയിൽ കൂടുതൽ അനുവദിക്കണമെന്നാണ് ഉദ്യോഗസ്ഥർ…

Read More

ബജറ്റ് അന്തിമരൂപം നൽകാൻ കൗൺസിൽ ഇല്ല; നിയമസഭാംഗങ്ങളുമായി കൂടിയാലോചിക്കാൻ ഒരുങ്ങി ബിബിഎംപി.

ബെംഗളൂരു: തിരഞ്ഞെടുക്കപ്പെട്ട കൗൺസിലിന്റെ അഭാവത്തിൽ, നഗരത്തിന്റെ വാർഷിക ബജറ്റിന് അന്തിമരൂപം നൽകുന്നതിനായി മുമ്പ് എംപിമാർ, എം‌എൽ‌എമാർ, എം‌എൽ‌സിമാർ എന്നിവരുമായി കൂടിയാലോചിക്കാൻ ബൃഹത് ബെംഗളൂരു മഹാനഗര പാലെകെ (ബിബിഎംപി) തീരുമാനിച്ചു. ഫണ്ട് അനുവദിക്കാനുള്ള അധികാരം കോർപ്പറേറ്റർമാരിൽ നിക്ഷിപ്തമായ ബിബിഎംപിയുടെ സാധാരണ പ്രവർത്തനത്തിൽ നിന്ന് വ്യതിചലിച്ച് മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥർ ചേർന്ന് തയ്യാറാക്കുന്ന തുടർച്ചയായ രണ്ടാം ബജറ്റാണിത്. ബജറ്റ് ചർച്ച ചെയ്യാൻ നഗരവികസന വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി രാകേഷ് സിംഗ് വ്യാഴാഴ്ച വൈകുന്നേരം തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളുമായി യോഗം വിളിച്ചിട്ടുണ്ട്. ബിബിഎംപി അഡ്‌മിനിസ്‌ട്രേറ്റർ കൂടിയായ സിംഗ് ബിബിഎംപിയുടെ…

Read More

സ്ത്രീകൾക്കും ട്രാൻസ്ജെൻഡേഴ്സിനുമായി ബജറ്റിൽ 14 സ്കീമുകൾ

തിരുവനന്തപുരം : സ്ത്രീകളുടെയും ട്രാൻസ്ജെൻഡേഴ്സിന്റെയും സാമൂഹിക സുരക്ഷ ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി ബജറ്റിൽ പുതിയ 14 സ്കീമുകൾ ഉൾപ്പെടുത്തിയതായി ധനമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. ലിംഗസമത്വത്തിനായുള്ള സാംസ്‌കാരിക ഉദ്യമമായ ‘സമം’, നിര്‍ഭയ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയുള്ള വെഹിക്കിള്‍ ട്രാക്കിങ് പ്ലാറ്റ്ഫോം, സ്ത്രീകള്‍ക്കും ട്രാന്‍സ്ജെന്‍ഡേഴ്സിനും വേണ്ടിയുള്ള കലാസാംസ്‌കാരിക പരിപാടി, എംഎസ്‌എംഇകള്‍ക്കുള്ള പ്രത്യേക പാക്കേജ് എന്നിവയാണ് പുതിയ സ്കീമിൽ ഉള്‍പ്പെടുന്നത്. ട്രാന്‍സ്‌ജെന്‍ഡേഴ്‌സിന്റെ മഴവില്‍ പദ്ധതിക്ക് 5 കോടി രൂപയും ജന്‍ഡര്‍ പാര്‍ക്കിന് 10 കോടി രൂപയുമാണ് ബജറ്റില്‍ വകയിരുത്തിയിട്ടുള്ളത്. സ്ത്രീകള്‍ക്ക് മെച്ചപ്പെട്ട ലിംഗസൗഹൃദ സൗകര്യങ്ങളും സുരക്ഷിതമായ ഭവനവുമാണ് ജെന്‍ഡര്‍…

Read More

ബജറ്റിനു മുൻപ് സാമ്പത്തിക അവലോകന റിപ്പോർട്ട്‌ നൽകിയില്ല

തിരുവനന്തപുരം : ഇത്തവണ ബജറ്റ്‌ അവതരണത്തിന് മുൻപ് സാമ്പത്തിക അവലോകന റിപ്പോർട്ട്‌ നൽകാത്തത്തിൽ എതിർപ്പ് പ്രകടിപ്പിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. എന്നാൽ സാമ്പത്തിക അവലോകന റിപ്പോർട്ട്‌ നൽകാൻ കൃത്യമായ സമയപരിധി ഇല്ലെന്ന് സ്പീക്കർ അറിയിച്ചു. സാ​മ്പത്തി​ക റി​പ്പോ​ര്‍​ട്ട് നി​യ​മ​പ​ര​മാ​യി സ​ഭ​യി​ല്‍ വ​യ്ക്കേ​ണ്ട രേ​ഖ​യ​ല്ലെ​ന്നും സ്പീ​ക്ക​ര്‍ വ്യക്തമാക്കി.

Read More

ബജറ്റ് ലക്ഷ്യങ്ങൾ ദീർഘനാളത്തേക്ക്, മന്ത്രി കെ എൻ ബാലഗോപാൽ

തിരുവനന്തപുരം : രണ്ടാം പിണറായി സർക്കാരിന്റെ സമ്പൂർണ ബജറ്റ്‌ അവതരണം ആരംഭിച്ചു. കേരളത്തിനെ വലിയ വികസനത്തിലേക്ക് എത്തിക്കാന്‍ സാധിക്കുന്ന ദീര്‍ഘകാല ലക്ഷ്യങ്ങള്‍ വെച്ചുള്ള ബജറ്റാണിതെന്ന് ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍. ജനങ്ങളെ ബുദ്ധിമുട്ടിക്കാത്തതും വില വര്‍ധനവിനെ നേരിടാന്‍ സാധിക്കുന്ന നിര്‍ദേശങ്ങളാണുള്ളത്. നിലവിലെ സാഹചര്യത്തില്‍ നടപ്പിക്കാന്‍ സാധിക്കുന്ന എല്ലാ കാര്യങ്ങളും ഉള്‍പ്പെടുത്തിയ ബജറ്റ് ആണ് അവതരിപ്പിക്കുന്നതെന്ന് ധനമന്ത്രി വ്യക്തമാക്കി. യുദ്ധത്തിനെതിരെ ലോക സമാധാന സമ്മേളനം സംഘടിപ്പിക്കുന്നതിനായി 2 കോടി രൂപ വകയിരുത്തുന്നതായി ധനമന്ത്രി പറഞ്ഞു. കടലാസ് ഒഴിവാക്കി ടാബ്‌ലറ്റ് നോക്കിയാണ് ഇത്തവണ ധനമന്ത്രി ബജറ്റ് അവതരിപ്പിക്കുന്നത്.

Read More

കേരള ബജറ്റ് ഇന്ന്.

തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാരിന്റെ ആദ്യ പൂർണ ബജറ്റ് ഇന്നു രാവിലെ 9ന് നിയമസഭയിൽ മന്ത്രി കെ.എൻ.ബാലഗോപാൽ അവതരിപ്പിക്കും.രണ്ടാം പിണറായി വിജയന്‍ സര്‍ക്കാരിന്‍റെ ആദ്യ സമ്പൂര്‍ണ ബജറ്റാണ് ധനമന്ത്രി ഇന്ന് അവതരിപ്പിക്കുന്നത്. കനത്ത സാമ്പത്തിക പ്രതിസന്ധിക്കിടയിലും എന്തൊക്കെ പുതിയ പദ്ധതികള്‍ പ്രഖ്യാപിക്കുമെന്ന പ്രതീക്ഷയിലാണ് ജനങ്ങള്‍. ബജറ്റിനു തലേന്നു നിയമസഭയിൽ സമർപ്പിക്കാറുള്ള നടപ്പുസാമ്പത്തിക വര്‍ഷത്തെ സാമ്പത്തിക അവലോകന റിപ്പോര്‍ട്ടും ഇന്ന് സഭയില്‍ വെക്കും.   ഭൂമി ന്യായവില, സർക്കാർ സേവനങ്ങളുടെ ഫീസുകൾ, മോട്ടർവാഹന നികുതി, ഇന്ധനവില ഉയരുന്നതു കാരണം സർക്കാരിന് അധിക വരുമാനം കിട്ടുന്നതിനാൽ ഇതിലെ നികുതി…

Read More

ചാണകപെട്ടിയിൽ ബജറ്റുമായി ഛത്തീസ്​ഗഡ്

റായ്പൂർ: രാജ്യത്ത് ആദ്യമായി ചാണകപെട്ടിയിൽ ബജറ്റുമായി ഛത്തീസ്​ഗഢിലെ കോണ്‍ഗ്രസ്​ സര്‍ക്കാര്‍. ഛത്തീസ്​ഗഢ്​ മുഖ്യമന്ത്രി ഭൂപേഷ്​ ബഗേലാണ് തന്‍റെ സര്‍ക്കാറിന്‍റെ അടുത്ത സാമ്പത്തിക വര്‍ഷത്തേക്കുള്ള ബജറ്റ്​ ചാണകം കൊണ്ടുണ്ടാക്കിയ സ്യൂട്ട്​കേസിലാക്കി ഇന്ന് നിയമസഭയില്‍ അവതരിപ്പിച്ചത്​. ചാണകത്തില്‍ നിന്ന്​ വിവിധ ഉല്‍പന്നങ്ങളുണ്ടാക്കുന്ന സ്വയം സഹായ സംഘത്തിലെ സ്ത്രീകള്‍ ഉണ്ടാക്കിയതാണ്​ ഈ ചാണക പെട്ടി. ചാണകപ്പൊടിയും ചുണ്ണാമ്പ് പൊടിയും മരപ്പൊടിയും മൈദയും ചേര്‍ത്തുണ്ടാക്കിയ മിശ്രിതം കൊണ്ട്​ ഛത്തീസ്​ഗഢ്​ ബജറ്റിന്​ വേണ്ടി പ്രത്യേകമായുണ്ടാക്കിയതാണ്​ ഈ ചാണക സ്യൂട്ട്​കേസ്​. പാരമ്പര്യ വസ്തുക്കളെ പ്രോത്സാഹിപ്പിക്കുകയാണ് സർക്കാർ.

Read More