ബജറ്റ് അന്തിമരൂപം നൽകാൻ കൗൺസിൽ ഇല്ല; നിയമസഭാംഗങ്ങളുമായി കൂടിയാലോചിക്കാൻ ഒരുങ്ങി ബിബിഎംപി.

ബെംഗളൂരു: തിരഞ്ഞെടുക്കപ്പെട്ട കൗൺസിലിന്റെ അഭാവത്തിൽ, നഗരത്തിന്റെ വാർഷിക ബജറ്റിന് അന്തിമരൂപം നൽകുന്നതിനായി മുമ്പ് എംപിമാർ, എം‌എൽ‌എമാർ, എം‌എൽ‌സിമാർ എന്നിവരുമായി കൂടിയാലോചിക്കാൻ ബൃഹത് ബെംഗളൂരു മഹാനഗര പാലെകെ (ബിബിഎംപി) തീരുമാനിച്ചു. ഫണ്ട് അനുവദിക്കാനുള്ള അധികാരം കോർപ്പറേറ്റർമാരിൽ നിക്ഷിപ്തമായ ബിബിഎംപിയുടെ സാധാരണ പ്രവർത്തനത്തിൽ നിന്ന് വ്യതിചലിച്ച് മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥർ ചേർന്ന് തയ്യാറാക്കുന്ന തുടർച്ചയായ രണ്ടാം ബജറ്റാണിത്.

ബജറ്റ് ചർച്ച ചെയ്യാൻ നഗരവികസന വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി രാകേഷ് സിംഗ് വ്യാഴാഴ്ച വൈകുന്നേരം തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളുമായി യോഗം വിളിച്ചിട്ടുണ്ട്. ബിബിഎംപി അഡ്‌മിനിസ്‌ട്രേറ്റർ കൂടിയായ സിംഗ് ബിബിഎംപിയുടെ ധനകാര്യം, പദ്ധതികൾ, ആരോഗ്യം, റവന്യൂ, ഖരമാലിന്യ സംസ്‌കരണം, ക്ഷേമം, ഭരണം എന്നീ വകുപ്പുകളുടെ മേധാവികളെയും യോഗത്തിൽ ക്ഷണിച്ചിട്ടുണ്ട്.

എന്നാൽ, ഇത്തരം നിർണായക യോഗങ്ങളിൽ നിന്ന് മുൻ മേയർമാരെയും സ്റ്റാൻഡിങ് കമ്മിറ്റി അംഗങ്ങളെയും ഒഴിവാക്കിയതിൽ മുൻ കൗൺസിലർമാർ അതൃപ്തിയിലാണ്. ജലവിതരണത്തിന്റെ അഭാവമോ മാലിന്യപ്രശ്നമോ ആകട്ടെ ജനങ്ങളുടെ പൾസ് കോർപ്പറേറ്റർമാർക്ക് മാത്രമേ അറിയൂയെന്നും എംപിമാരുടെയും എംഎൽഎമാരുടെയും ജോലി നിയമനിർമ്മാണം നടത്തുകയും പൗര ഭരണകാര്യങ്ങളിൽ ഇടപെടാതിരിക്കുകയും ചെയ്യുക എന്നതാണെന്നും അതുകൊണ്ടുതന്നെ ബജറ്റ് തയ്യാറാക്കുമ്പോൾ ബിബിഎംപി ആദ്യം മുൻ സീനിയർ കോർപ്പറേറ്റർമാരുമായി കൂടിയാലോചിക്കണമെന്നും മുൻ കോർപ്പറേറ്റർ അബ്ദുൾ വാജിദ് പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us