യുവാവിനെ അജ്ഞാത സംഘം വെട്ടിക്കൊന്നു; ജില്ലയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു

ബെംഗളൂരു : മംഗളൂരുവിൽ യുവാവിനെ വെട്ടിക്കൊന്നു. കൊളത്തമജലു സ്വദേശി ഇംതിയാസാണ് കൊല്ലപ്പെട്ടത്. ബണ്ട്വാൾ കുരിയാലയ്ക്ക് സമീപമുള്ള ഇരകൊടിയിലാണ് സംഭവം.

പിക്ക് അപ്പ്‌ വാഹനത്തിൽ നിന്ന് മണൽ ഇറക്കുന്നതിനിടയിൽരണ്ടു പേർ വാളുമായെത്തി ഇംതിയാസിനെ ആക്രമിക്കുകയായിരുന്നു.

ആക്രമണത്തിൽ ഇംതിയാസിനൊപ്പം ഉണ്ടായിരുന്ന ഡ്രൈവർ റഹ്മാനും പരിക്കേറ്റു. ഇയാൾ ചികിത്സയിൽ തുടരുകയാണ്. അക്രമികളെ ഇതുവരെ തിരിച്ചറിയാനായിട്ടില്ല.

  പിള്ളേര് മോഡിഫൈ ചെയ്യട്ടെ, പക്ഷേ കമ്പനി തന്ന സീറ്റ് കവറും സ്റ്റിക്കറും മാത്രം! കേരള പൂക്കി സിഎമ്മിന്റെ മാസ്സ് ഡയലോഗും കമ്മീഷണറുടെ ക്ലാസിക് റിപ്പോർട്ടും! അറിയാം 18 തരം മോഡിഫിക്കേഷൻ ഏതൊക്കെ എന്ന്

സംഭവത്തിൽ മംഗളൂരു പൊലീസ് അന്വേഷണം ആരംഭിച്ചു. ദക്ഷിണ കന്നട ജില്ലയിൽ ക്രമസമാധാന പ്രശ്നമുണ്ടാക്കാനുള്ള ശ്രമം വെച്ച് പൊറുപ്പിക്കില്ലെന്നു മന്ത്രി ദിനേശ് ഗുണ്ടു റാവു പ്രതികരിച്ചു.

ബണ്ട്വാല താലൂക്കിലെ ഇരക്കോടിയിൽ യുവാവ് കൊല്ലപ്പെട്ട കേസിൽ ദക്ഷിണ കന്നഡ ജില്ലയിൽ നിരോധനാജ്ഞ നടപ്പാക്കി . മെയ് 30 ന് വൈകുന്നേരം 6 മണി വരെ ബണ്ട്വാൾ, പുത്തൂർ, ബെൽത്തങ്ങാടി, സുള്ള്യ, കടബ താലൂക്കുകളിൽ ബിഎൻഎസ് 163 പ്രകാരം നിരോധനാജ്ഞ ഏർപ്പെടുത്തിയതായി ജില്ലാ കളക്ടർ ആനന്ദ് കെ. ഉത്തരവിട്ടു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മെയ് 20-ന് മരുന്ന് കിട്ടില്ല! കേരളത്തിന് പിന്നാലെ സംസ്ഥാനത്ത് 'മെഡിക്കൽ ബന്ദ്'; കാരണം ഇത്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിൽ വൻ മയക്കുമരുന്ന് വേട്ട: 14.75 കോടിയുടെ ലഹരിമരുന്ന് പിടികൂടി; രണ്ട് മലയാളികൾ ഉൾപ്പെടെ ആറുപേർ അറസ്റ്റിൽ
[masterslider id="10"]

Related posts