8 കോവിഡ് കെയർ സെന്ററുകളിലായി 1505 കിടക്കകൾ ഒരുക്കാനൊരുങ്ങി ബി ബി എം പി.

ബെംഗളൂരു: പകർച്ചവ്യാധിയുടെ രണ്ടാം തരംഗത്തിനിടയിൽ കോവിഡ് രോഗികളുടെ എണ്ണം കൂടി വരുന്ന സാഹചര്യത്തിൽ നഗരത്തിൽ കോവിഡ് 19 കിടക്കകൾക്കായുള്ള ഡിമാൻഡ് ഏറിവരുന്നു. ഇതേ തുടർന്ന് 1505 കോവിഡ് കിടക്കകൾകൂടി വെള്ളിയാഴ്ച തയ്യാറാകുമെന്ന് ബി ബി എം പി അധികൃതർ സ്ഥിരീകരിച്ചു.

“വെള്ളിയാഴ്ചയോടെ 1,505 കിടക്കകളുള്ള എട്ട് കോവിഡ് കെയർ സെന്ററുകൾ (സിസിസി) തുറക്കും. ഈ കോവിഡ് കെയർ സെന്ററുകളിൽ ആവശ്യത്തിന് ഡോക്ടർമാരും സ്റ്റാഫ് നഴ്‌സുമാരും സപ്പോർട്ട് സ്റ്റാഫും മാർഷലുകളും  ഉണ്ടായിരിക്കുന്നതായിരിക്കും”, എന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.

  ഐഎസ്എം പ്രൊഫഷണൽസ് ഫാമിലി കോൺഫറൻസ് പ്രഖ്യാപന സമ്മേളനം ഇന്ന് ബെംഗളൂരുവിൽ

10497 കോവിഡ് കേസുകളാണ് ഇന്ന് നഗരത്തിൽ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ബെംഗളൂരു നഗര ജില്ലയിൽമാത്രം 71827 ആക്റ്റീവ് കോവിഡ് രോഗികൾ നിലവിൽ ഉണ്ട് .

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സംസ്ഥാനത്ത് പരക്കെ മഴയ്ക്ക് സാധ്യത; ബെംഗളൂരു ഉൾപ്പെടെ വിവിധ ജില്ലകളിൽ മുന്നറിയിപ്പ്, തീരദേശത്ത് യെല്ലോ അലേർട്ട്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts