കോവിഡ് കേസുകളിൽ ഇടിവ്; ബെംഗളൂരുവിലെ കോവിഡ് കെയർ സെന്ററുകൾ ശൂന്യം

ബെംഗളൂരു : ദിവസേന കോവിഡ് കേസുകൾ കുറയുകയും ആളുകൾ ഹോം ഐസൊലേഷനിൽ സുഖം പ്രാപിക്കുകയും ചെയ്തതോടെ, ബിബിഎംപിയുടെ കോവിഡ് കെയർ സെന്ററുകൾ ശൂന്യം. സൗമ്യവും മിതമായതുമായ രോഗലക്ഷണങ്ങൾ കാരണം ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുന്നവരുടെ എണ്ണത്തിൽ വർദ്ധനവുണ്ടാകുമെന്ന് ഭയന്ന്, ഐസൊലേഷൻ സൗര്യമില്ലാത്ത വീട്ടിൽ കോവിഡ് രോഗികളെ സഹായിക്കുന്നതിന് നഗരത്തിന്റെ വിവിധ സോണുകളിൽ 19 സിസിസികൾ പൗരസമിതി സ്ഥാപിച്ചു. ഇതിൽ 11 സിസിസി-കൾ നവീകരിക്കുകയും ചെയ്തു. കഴിഞ്ഞയാഴ്ച ബിബിഎംപിയിൽ നിന്ന് ലഭിച്ച ഡാറ്റ അനുസരിച്ച്, ആകെയുള്ള 1,687 കിടക്കകളിൽ 69 എണ്ണം മാത്രമാണ് കോവിഡ് രോഗികൾ ഉള്ളത്

Read More

രോഗലക്ഷണമില്ലാത്ത കോവിഡ് പോസിറ്റീവ് അന്താരാഷ്ട്ര യാത്രക്കാരെ സിസിസികളിൽ പാർപ്പിക്കും

ബെംഗളൂരു : അപകടസാധ്യതയുള്ള രാജ്യങ്ങളിൽ നിന്നുള്ള എല്ലാ അന്താരാഷ്‌ട്ര യാത്രക്കാരെയും, വിമാനത്താവളങ്ങളിൽ കോവിഡ് -19 പോസിറ്റീവ് ആണെന്ന് സ്ഥിരീകരിക്കുന്ന, അപകടസാധ്യതയില്ലാത്ത രാജ്യങ്ങളിൽ നിന്നുള്ള 2% യാത്രക്കാരെയും, ഇനി മുതൽ സർക്കാർ ആരോഗ്യ സൗകര്യങ്ങളോട് ചേർന്നുള്ള നിയുക്ത സർക്കാർ കോവിഡ് കെയർ സെന്ററുകളായി (സിസിസി) കെട്ടിടങ്ങളിൽ പാർപ്പിക്കും. വ്യാഴാഴ്ച ഹെൽത്ത് കമ്മീഷണർ ഡി രൺദീപ് ഇത് സംബന്ധിച്ച സർക്കുലർ പുറത്തിറക്കി. യാത്രക്കാർക്ക് താമസം സൗജന്യമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. തിരിച്ചറിയപ്പെട്ട ബജറ്റ് ഹോട്ടലുകൾ, ത്രീ സ്റ്റാർ, ഫൈവ് സ്റ്റാർ ഹോട്ടലുകൾ എന്നിവ സ്വകാര്യ ആരോഗ്യ സൗകര്യങ്ങളോട് അനുബന്ധിച്ച്…

Read More

ജി കെ വി കെ കാമ്പസിൽ പുതിയ കോവിഡ് കെയർ സെന്റർ ഉദ്ഘാടനം ചെയ്തു.

ബെംഗളൂരു: യെലഹങ്ക സോണിലെ ജി.കെ.വി.കെ കാമ്പസിൽ ബി.ബി.എം.പി പുതിയ കോവിഡ് കെയർ സെന്റർ സ്ഥാപിച്ചു. കോവിഡ് കെയർ സെന്റർ (സിസിസി) ബി ബി എം പി ചീഫ് കമ്മീഷണർ ശ്രീ ഗൗരവ് ഗുപ്ത, എം‌എൽ‌എയും യെലഹങ്ക സോണിന്റെ കോവിഡ് ചുമതലയുമുള്ള ശ്രീ വിശ്വനാഥ്, എം‌എൽ‌എ ശ്രീ കൃഷ്ണ ബൈറെഗൗഡ എന്നിവർ ചേർന്ന് ഉദ്ഘാടനം ചെയ്തു. 380 കിടക്കകളുള്ള കോവിഡ് കെയർ സെന്ററിൽ പുരുഷന്മാർക്കും സ്ത്രീകൾക്കും 80 കിടക്കകൾ വീതവും 170 ജനറൽ കിടക്കകളും , 50 ഓക്സിജൻ ഉള്ള കിടക്കകളും ഉണ്ടെന്ന് ചീഫ് കമ്മീഷണർ പറഞ്ഞു. കൂടുതൽ ഓക്സിജൻ ഉള്ള…

Read More

തൊഴിലാളികൾക്കായി 100 കിടക്കകളുള്ള കോവിഡ് കെയർ സെന്റർ ഒരുക്കി ബി എം ആർ സി എൽ

ബെംഗളൂരു: മെട്രോ പദ്ധതികളിൽ ഏർപ്പെട്ടിരിക്കുന്ന ജീവനക്കാരെയും നിർമാണത്തൊഴിലാളികളെയും പരിചരിക്കുന്നതിനായി ബി‌എം‌ആർ‌സി‌എൽ 100 കിടക്കകളുള്ള കോവിഡ് കെയർ സെന്റർ തുടങ്ങി. “ബി‌ബി‌എം‌പിയുടെ മാർ‌ഗ്ഗനിർ‌ദ്ദേശങ്ങൾ‌ അനുസരിച്ച്, ഹൊസൂർ റോഡിലെ കുഡ്‌ലു ഗേറ്റിന് അടുത്തുള്ള ഏകാ ഹോട്ടൽ വാടകക്ക് എടുത്താണ് കോവിഡ് കെയർ സെന്റർ തുടങ്ങുന്നത്. നമ മെട്രോ ഘട്ടം 2 ന്റെ നിർമ്മാണത്തിനായി ബാംഗ്ലൂർ മെട്രോ റെയിൽ കോർപ്പറേഷൻ ലിമിറ്റഡ് 8,000 തൊഴിലാളികളെ കരാർ അടിസ്ഥാനത്തിൽ നിയമിച്ചിട്ടുണ്ട്. ഭൂരിഭാഗം തൊഴിലാളികളും സംസ്ഥാനത്തിന് പുറത്തുനിന്നുള്ളവരാണ്. സി സി സിയിൽ  ഓക്സിജൻ കോൺസെൻട്രേറ്ററുകളും സിലിണ്ടറുകളും സജ്ജീകരിച്ചിരിച്ചിട്ടുണ്ട്. ഹൊസൂർറോഡിലുള്ള ജയ്‌ശ്രീ മൾട്ടി സ്‌പെഷ്യാലിറ്റി ഹോസ്പിറ്റലും സിസിസിയിൽ വൈദ്യസഹായം നൽകും.

Read More

8 കോവിഡ് കെയർ സെന്ററുകളിലായി 1505 കിടക്കകൾ ഒരുക്കാനൊരുങ്ങി ബി ബി എം പി.

ബെംഗളൂരു: പകർച്ചവ്യാധിയുടെ രണ്ടാം തരംഗത്തിനിടയിൽ കോവിഡ് രോഗികളുടെ എണ്ണം കൂടി വരുന്ന സാഹചര്യത്തിൽ നഗരത്തിൽ കോവിഡ് 19 കിടക്കകൾക്കായുള്ള ഡിമാൻഡ് ഏറിവരുന്നു. ഇതേ തുടർന്ന് 1505 കോവിഡ് കിടക്കകൾകൂടി വെള്ളിയാഴ്ച തയ്യാറാകുമെന്ന് ബി ബി എം പി അധികൃതർ സ്ഥിരീകരിച്ചു. “വെള്ളിയാഴ്ചയോടെ 1,505 കിടക്കകളുള്ള എട്ട് കോവിഡ് കെയർ സെന്ററുകൾ (സിസിസി) തുറക്കും. ഈ കോവിഡ് കെയർ സെന്ററുകളിൽ ആവശ്യത്തിന് ഡോക്ടർമാരും സ്റ്റാഫ് നഴ്‌സുമാരും സപ്പോർട്ട് സ്റ്റാഫും മാർഷലുകളും  ഉണ്ടായിരിക്കുന്നതായിരിക്കും”, എന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. 10497 കോവിഡ് കേസുകളാണ് ഇന്ന് നഗരത്തിൽ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ബെംഗളൂരു നഗര ജില്ലയിൽമാത്രം 71827 ആക്റ്റീവ് കോവിഡ് രോഗികൾ…

Read More
Click Here to Follow Us