ജി കെ വി കെ കാമ്പസിൽ പുതിയ കോവിഡ് കെയർ സെന്റർ ഉദ്ഘാടനം ചെയ്തു.

ബെംഗളൂരു: യെലഹങ്ക സോണിലെ ജി.കെ.വി.കെ കാമ്പസിൽ ബി.ബി.എം.പി പുതിയ കോവിഡ് കെയർ സെന്റർ സ്ഥാപിച്ചു. കോവിഡ് കെയർ സെന്റർ (സിസിസി) ബി ബി എം പി ചീഫ് കമ്മീഷണർ ശ്രീ ഗൗരവ് ഗുപ്ത, എം‌എൽ‌എയും യെലഹങ്ക സോണിന്റെ കോവിഡ് ചുമതലയുമുള്ള ശ്രീ വിശ്വനാഥ്, എം‌എൽ‌എ ശ്രീ കൃഷ്ണ ബൈറെഗൗഡ എന്നിവർ ചേർന്ന് ഉദ്ഘാടനം ചെയ്തു.

  ബെംഗളൂരുവിൽ ഓടുന്ന സ്‌കൂൾ വാനിന്റെ പിൻവാതിൽ തുറന്ന് അഞ്ച് കുട്ടികൾ റോഡിലേക്ക് വീണു; ഡ്രൈവർക്കെതിരെ കേസെടുത്ത് പോലീസ്

380 കിടക്കകളുള്ള കോവിഡ് കെയർ സെന്ററിൽ പുരുഷന്മാർക്കും സ്ത്രീകൾക്കും 80 കിടക്കകൾ വീതവും 170 ജനറൽ കിടക്കകളും , 50 ഓക്സിജൻ ഉള്ള കിടക്കകളും ഉണ്ടെന്ന് ചീഫ് കമ്മീഷണർ പറഞ്ഞു.

കൂടുതൽ ഓക്സിജൻ ഉള്ള കിടക്കകൾ ഉടൻ എത്തിക്കുന്നതായിരിക്കും എന്നും അടിയന്തിര സാഹചര്യങ്ങളിൽ രണ്ട് ആംബുലൻസുകളും കേന്ദ്രത്തിൽ സജ്ജീകരിച്ചിട്ടുണ്ട് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

12 ഡോക്ടർമാർ, 12 നഴ്‌സുമാർ, 24 ഹെൽത്ത് അസിസ്റ്റന്റുമാർ, 36 ഹൌസ് കീപ്പിങ് സ്റ്റാഫും ഇവിടെ ഉണ്ട്.  രോഗലക്ഷണങ്ങളില്ലാത്തതും മിതമായ രോഗലക്ഷങ്ങൾ ഉള്ളതുമായ രോഗികൾക്കാണ് ഇവിടെ പ്രവേശനം ലഭ്യമാകുക.

  പൂർണ്ണ ആരോഗ്യവാന്മാരായ കുട്ടികൾ പോലും കുഴഞ്ഞുവീഴുന്നത് എന്തുകൊണ്ട്? ബെം​ഗളൂരുവിലെ ഡോക്ടർമാർ പറയുന്നു

കേന്ദ്രത്തിൽ 20 അഞ്ച് ലിറ്റർ, 30 പത്ത് ലിറ്റർ ഓക്സിജൻ കോൺസെൻട്രേറ്ററുകളുണ്ടെന്നും ഒരു പത്ത് ലിറ്റർ കോൺസെൻട്രേറ്ററിന് രണ്ട് പേർക്ക് ഓക്സിജൻ നൽകാൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരു വിമാനത്താവളത്തിൽ നിന്ന് കോഴിക്കോട്ടേക്ക് ഫ്ലൈബസ് സർവീസ് 15 മുതൽ; ടിക്കറ്റ് നിരക്കും മറ്റ് വിശദാംശങ്ങളും
[masterslider id="10"]

Related posts